Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: ഇന്ത്യയുടെ ബൗളിങ് നിര എങ്ങനെ വേണം? ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്നു

മുംബൈ: ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുന്ന കലാശപ്പോരാട്ടത്തിന് സതാംപ്റ്റനാണ് വേദി. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിലെ സാഹചര്യം കടുത്ത വെല്ലുവിളി തന്നെയാണ്. പേസ് പിച്ചൊരുക്കുന്ന ഇംഗ്ലണ്ടിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ശക്തി ഇന്ന് ഇന്ത്യക്കുണ്ട്.

പ്രതിഭാശാലികളുടെ നീണ്ട നിരയുള്ളതിനാല്‍ പ്ലേയിങ് 11ലേക്ക് ഇന്ത്യ ആരെയൊക്കെ പരിഗണിക്കുമെന്നത് കണ്ടറിയണം. ഇപ്പോഴിതാ ഇന്ത്യ ബൗളിങ് നിരയിലേക്ക് പരിഗണിക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും പരിഗണിച്ചുള്ള 11നാണ് ആകാശ് തിരഞ്ഞെടുത്തിരിക്കുന്നത്.

'ന്യൂസീലന്‍ഡിനെതിരേ അശ്വിനെയും ജഡേജയേയും ഒരുമിച്ച് കളിപ്പിക്കണമെന്നാണ് അഭിപ്രായം. എതിരേയുള്ളത് ഏഷ്യന്‍ ടീമല്ല ന്യൂസീലന്‍ഡാണ്. അശ്വിനെയും ജഡ്ഡുവിനെയും ഉള്‍പ്പെടെ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കണം. ഇരുവര്‍ക്കും ഇംഗ്ലണ്ട് സാഹചര്യത്തിലും മികവ് കാട്ടാനാവും. ഇംഗ്ലണ്ട് സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ സഹായം ലഭിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇരുവരും എത്തിയാല്‍ ബാറ്റിങ്ങിനെ അത് കൂടുതല്‍ എളുപ്പമാക്കും '- ആകാശ് ചോപ്ര പറഞ്ഞു.

aakashchopra

അശ്വിന്റെ ഓസ്‌ട്രേലിയയിലെ പ്രകടനം മികച്ചതായിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ അശ്വിന് സാധിച്ചു. പരിക്കിന്റെ ഇടവേള കഴിഞ്ഞാണ് ജഡേജ ടെസ്റ്റ് കളിക്കാന്‍ എത്തുന്നത്. എന്നാല്‍ ഐപിഎല്ലിലടക്കം തിളങ്ങാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നു. ഇരുവര്‍ക്കും ഇംഗ്ലണ്ടിലെ സാഹചര്യം നന്നായി അറിയാവുന്നവരും കളിച്ച് പരിചയസമ്പത്തുള്ളവരുമാണ്. ഇത് ഫൈനലില്‍ ടീമിനെ തുണച്ചേക്കും.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇതിനോടകം ടെസ്റ്റ് സെഞ്ച്വറി നേടാന്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് സാധിച്ചിട്ടുണ്ട്. ഈ നേട്ടം സ്വന്തമായുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച റിഷഭില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.

റിഷഭിനെ ആറാം നമ്പറില്‍ ബാറ്റിങ്ങിനിറക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. 'റിഷഭ് പന്തിനെ ഇന്ത്യ ആറാം നമ്പറില്‍ ബാറ്റിങ്ങിനിറക്കണം. ജഡേജ ഏഴാമനും അശ്വിന്‍ എട്ടാമനും.പിച്ചിലെ പുല്ല് കൂടുതലുണ്ടെങ്കില്‍ ഈ കൂട്ടുകെട്ടാവും നല്ലതെന്നാണ് കരുതുന്നത്. എന്നാല്‍ സതാംപ്റ്റണില്‍ പുല്ല്കൂടിയ പിച്ചൊരുക്കുമെന്ന് കരുതുന്നില്ല. വരണ്ട പിച്ചാണെങ്കിലും അശ്വിനെയും ജഡേജയേയും ഒന്നിച്ച് കളിപ്പിക്കുന്നതാണ് ഗുണം ചെയ്യുക'- ആകാശ് അഭിപ്രായപ്പെട്ടു.

Story first published: Sunday, June 6, 2021, 14:28 [IST]
Other articles published on Jun 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+