Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021-23: ഇന്ത്യന്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ആദ്യ നാലും കടുപ്പമാവും, രണ്ടു പരമ്പര എളുപ്പം!

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ 2021-23 സീസണിലേക്കുള്ള ഇന്ത്യയുടെ മല്‍സരക്രമം പ്രഖ്യാപിച്ചു. ആദ്യ സീസണിലെ ഫൈനലിസ്റ്റുകള്‍ കൂടിയായ വിരാട് കോലിയും സംഘവും രണ്ടാം സീസണില്‍ കിരീടം തിരിച്ചുപിടിക്കാനുറച്ച് തന്നെയാവും അങ്കത്തിനിറങ്ങുക. പ്രഥമ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റുവാങ്ങുകയായിരുന്നു.

WTC 2021-23 ആദ്യ നാലും കടുപ്പമാവും, രണ്ടു പരമ്പര എളുപ്പം | Oneindia Malayalam

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി ഫൈനലിലേക്കു മുന്നേറിയിട്ടും കലാശക്കളിയില്‍ ഇന്ത്യ ഫ്‌ളോപ്പായി മാറി. മഴ കാരണം രണ്ടു ദിവസത്തെ കളി പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടിട്ടും ഫൈനലില്‍ സമനില പോലും നേടിയെടുക്കാന്‍ ഇന്ത്യക്കു സാധിക്കാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. പുതിയ സീസണില്‍ ഇന്ത്യയുടെ മല്‍സരങ്ങളെക്കുറിച്ച് വിശദമായി അറിയാം.

 ആറു പരമ്പരകള്‍, 20 ടെസ്റ്റുകള്‍

ആറു പരമ്പരകള്‍, 20 ടെസ്റ്റുകള്‍

രണ്ടു വര്‍ഷത്തോളം ദൈര്‍ഘ്യമുള്ള ലോക ചാംപ്യന്‍ഷിപ്പില്‍ ആകെ ആറു പരമ്പരകളാണ് ഇന്ത്യക്കു കളിക്കേണ്ടത്. ഇവയിലെല്ലാം കൂടി 20 ടെസ്റ്റുകളുമുണ്ടാവും.
ഇംഗ്ലണ്ടിനെതിരേ അടുത്ത മാസമാരംഭിക്കുന്ന പരമ്പരയില്‍ മാത്രമേ ഇന്ത്യക്കു അഞ്ചു ടെസ്റ്റുകളുള്ളൂ. നാലു ടെസ്റ്റുകളുടെ ഒരു പരമ്പരയും മൂന്നും രണ്ടും ടെസ്റ്റുകളുടെ രണ്ടു വീതം പരമ്പരകളുമാണ് അതിനു ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത്.
ഈ പരമ്പരയുടെ കൃത്യമായ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ധാരണയിസെത്തിയ ശേഷമാണ് തിയ്യതിയും വേദികളുമെല്ലാ്ം പ്രഖ്യാപിക്കുന്നത്.

 ആദ്യ നാലും കടുപ്പം

ആദ്യ നാലും കടുപ്പം

ലോക ചാംപ്യന്‍ഷിപ്പിലെ ആദ്യത്തെ നാലു പരമ്പരകളും ഇന്ത്യക്കു കടുപ്പമേറിയതാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു ശേഷം ന്യൂസിലാന്‍ഡുമായി രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യ ഏറ്റുമുട്ടും. ഓസ്‌ട്രേലിയക്കെതിരേ നാലും സൗത്താഫ്രിക്കയ്‌ക്കെതിരേ മൂന്നും ടെസ്റ്റുകളാണ് തുടര്‍ന്നുള്ളത്. അതിനു ശേഷമുള്ള രണ്ടു പരമ്പരകളും ഇന്ത്യക്കു എളുപ്പമാവും. ശ്രീലങ്കയ്‌ക്കെതിരേ മൂന്നും ബംഗ്ലാദേശിനെതിരേ രണ്ടും ടെസ്റ്റുകളിലാണ് ഇന്ത്യ തുടര്‍ന്നു കളിക്കുക.

 നാട്ടിലും വിദേശത്തും മൂന്നെണ്ണം വീതം

നാട്ടിലും വിദേശത്തും മൂന്നെണ്ണം വീതം

ആകെയുള്ള ആറു ടെസ്റ്റ് പരമ്പരകളില്‍ മൂന്നെണ്ണം നാട്ടിലും ശേഷിച്ച മൂന്നെണ്ണം വിദേശത്തുമായിരിക്കും ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന പരമ്പരയ്ക്കു ശേഷം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ രണ്ടു ടെസ്റ്റുകള്‍ക്കായി നാട്ടിലേക്കു ക്ഷണിക്കും. ഓസ്‌ട്രേലിയക്കെതിരായ അടുത്ത നാലു ടെസ്റ്റുകളുടെ പരമ്പരയും നാട്ടില്‍തന്നെയാണ്. തുടര്‍ന്ന് ഇന്ത്യ മൂന്നു ടെസ്റ്റുകള്‍ കളിക്കാന്‍ സൗത്താഫ്രിക്കയിലേക്കു പറക്കും. ഇതിനു ശേഷം ശ്രീലങ്ക ഇന്ത്യയില്‍ മൂന്നു ടെസ്റ്റുകളില്‍ കളിക്കാനെത്തും. ബംഗ്ലാദേശിനെതിരായ (രണ്ടു ടെസ്റ്റ്) അവസാനത്തെ ടെസ്റ്റ് പരമ്പര അവരുടെ നാട്ടിലാണ്.

Story first published: Wednesday, July 14, 2021, 14:43 [IST]
Other articles published on Jul 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+