Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: സൗത്താഫ്രിക്ക നടത്തിയത് വന്‍ കുതിപ്പ്, പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു തൊട്ടു പിന്നില്‍

1

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ നേയിയ തകര്‍പ്പന്‍ വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ് സൗത്താഫ്രിക്ക. പുതിയ പോയിന്റ് പട്ടികയില്‍ സൗത്താഫ്രിക്ക അഞ്ചാംസഥാനത്തേക്കുയര്‍ന്നു. ഇന്ത്യക്കു തൊട്ടുപിറകിലാണ് ഇപ്പോള്‍ അവര്‍. 50 ശതമാനം പോയിന്റ് നേടിയാണ് സൗത്താഫ്രിക്ക പട്ടികയിലെ അഞ്ചാംസ്ഥാനക്കാരായിരിക്കുന്നത്. പുതിയ സീണിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ സൗത്താഫ്രിക്ക കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്. ആദ്യ ടെറ്റില്‍ ഇന്ത്യയോടു തോല്‍ക്കേണ്ടി വന്നെങ്കിലും രണ്ടാം ടെസ്റ്റിലെ വിജയത്തോടെ 50 ശതമാനം പോയിന്റുമായി അവര്‍ മുന്നേറുകയായിരുന്നു.

ഇന്ത്യയാവട്ടെ 55.21 ശതമാനം പോയിന്റുമായാണ് പട്ടികയില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. പക്ഷെ ഇന്ത്യയുടെ ഈ സ്ഥാനം ഒട്ടും ഭദ്രമല്ല. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലും സൗത്താഫ്രിക്കയോടു തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു നാലാംസ്ഥാനം നഷ്ടമാവും. പുതിയ സീസണിലെ ലോക ചാംപ്യന്‍ഷിപ്പില്‍ മൂന്നു പരമ്പരകളില്‍ നിന്നായി എട്ടു ടെസ്റ്റുകളിലണ് ഇന്ത്യ ഇതുവരെ കളിച്ചത്. ഇതില്‍ നാലെണ്ണത്തില്‍, വിജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ശേഷിച്ച രണ്ടെണ്ണത്തില്‍ വീതം സമനിലയും തോല്‍വിയും വഴങ്ങുകയായിരുന്നു.

2

ആകെ നേടിയ പോയിന്റ് നോക്കിയാല്‍ ഇന്ത്യക്കാണ് നിലവില്‍ ഒന്നാംസ്ഥാനം. പക്ഷെ പോയിന്റ് ശതമാനമാണ് ലോക ചാംപ്യന്‍ഷിപ്പിലെ റാങ്കിങ് നിശ്ചയിക്കുന്നത് എന്ന കാരണത്താല്‍ ഇന്ത്യ നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. പോയിന്റിന്റെ അടിസ്ഥാനത്തില്‍ റാങ്കിങില്‍ നല്‍കിയാല്‍ 53 പോയിന്റോടെ ഇന്ത്യയാവും തലപ്പത്ത്. ഓസ്‌ട്രേലിയക്കും പാകിസ്താനും 36 പോയിന്റ് വീതമുണ്ട്. ശ്രീലങ്ക (24 പോയിന്റ്), സൗത്താഫ്രിക്ക (12), ബംഗ്ലാദേശ് (12), വെസ്റ്റ് ഇന്‍ഡീസ് (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പോയിന്റുകള്‍.

അതേസമയം, പോയിന്റ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയാണ് നിലവിലെ ഒന്നാംസ്ഥാനത്താര്‍. 100 ശതമാനം പോയിന്റ് അവര്‍ക്കു ലഭിച്ചു. ഇപ്പോള്‍ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ കളിച്ച മൂന്നു ടെസ്റ്റുകളിലും വിജയിക്കാനായതാണ് ഓസീസിനെ ഇതിനു സഹായിച്ചത്. 100 ശതമനാം പോയിന്റുള്ള ശ്രീലങ്കയാണ് രണ്ടാംസ്ഥാനത്ത്. പക്ഷെ ലങ്ക രണ്ടു ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അവയില്‍ വിജയിക്കുകയും ചെയ്തു. 75 ശതമാനം പോയിന്റോടെ പാകിസ്താന്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. ഇന്ത്യ (55.21 ശതമാനം), സൗത്താഫ്രിക്ക (50), ബംഗ്ലാദേശ് (33.33), വെസ്റ്റ് ഇന്‍ഡീസ് (25), ന്യൂസിലാന്‍ഡ് (11.11), ഇംഗ്ലണ്ട് (07.14) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റു ടീമുകളുടെ പോയിന്റ് ശതമാനം.

ഇന്ത്യക്കു നേരിട്ടത് ആദ്യ തോല്‍വി

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യക്കു ഒരു ടെസ്റ്റില്‍ പരാജയം നേരിട്ടത്. നേരത്തേ ഇവിടെ കളിച്ച അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നില്ല. രണ്ടു ജയവും മൂന്നു സമനിലയുമായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. പക്ഷെ ആറാം തവണ ഭാഗ്യവേദിയില്‍ ഇന്ത്യക്കു പിഴയ്ക്കുകയായിരുന്നു.

ആദ്യദിനം മുതല്‍ രണ്ടാം ടെസ്റ്റിലെ മികച്ച ടീം സൗത്താഫ്രിക്കയായിരുന്നു. രണ്ടിന്നിങ്‌സുകളിലും ഉജ്ജ്വലമായി പന്തെറിഞ്ഞ അവര്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിലും മികച്ചുനിന്നു. ഇന്ത്യ നല്‍കിയ 240 റണ്‍സെന്ന വിജയലക്ഷ്യം സൗത്താഫ്രിക്കയ്ക്കു എളുപ്പമാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. കാരണം നേരത്തേ ഈ വേദിയില്‍ 217ന് മുകളില്‍ സ്‌കോര്‍ സൗത്താഫ്രിക്ക ചേസ് ചെയ്തു വിജയിച്ചിരുന്നില്ല. പക്ഷെ ഇന്ത്യക്കെതിരേ സൗത്താഫ്രിക്ക ചരിത്രം തിരുത്തുകയായിരുന്നു. 240 റണ്‍സിന്റെ വിജയലക്ഷ്യം നാലംദിനം തന്നെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്താഫ്രിക്ക മറികടക്കുകയായിരുന്നു. രണ്ടിന് 118 റണ്‍സെന്ന നിലയില്‍ നാലംദിനം ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്ക ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ശേഷിച്ച 122 റണ്‍സ് അടിച്ചെടുത്ത് വിജയം സ്വന്തമാക്കിയത്.

Story first published: Friday, January 7, 2022, 13:27 [IST]
Other articles published on Jan 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+