Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ജയത്തിന് 12 പോയിന്റ്, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ!- പുതിയ മാറ്റങ്ങളുമായി ഐസിസി

1

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ പോയിന്റ് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി ഐസിസി. കഴിഞ്ഞ സീസണില്‍ കൊവിഡ് കാരണം ചില പരമ്പരകള്‍ മാറ്റിവച്ചതോടെ ഐസിസി പോയിന്റ് സംവിധാനത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് ഐസിസി. കഴിഞ്ഞ തവണ ഒരു ടീം പരമ്പര വിജയിക്കുകയാണെങ്കില്‍ അതില്‍ എത്ര മല്‍സരങ്ങളാണുള്ളതെങ്കിലും 120 പോയിന്റായിരുന്നു പരമാവധി ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ സീസണില്‍ ഇതു ഒഴിവാക്കിയിരിക്കുകയാണ്. പകരം ഓരോ ടെസ്റ്റില്‍ ജയിച്ചാലും 12 പോയിന്റ് വീതമാണ് ഒരു ടീമിനു ലഭിക്കുക.

രണ്ടം സീസണില്‍ ലഭിച്ച പോയിന്റിന്റെ ശതമാനത്തിന് അനുസരിച്ചായിരിക്കും ടീമുകളുടെ റാങ്കിങ്. വ്യത്യസ്തമായ മല്‍സരങ്ങളും, പരമ്പരകളുമാണ് കളിച്ചതെങ്കില്‍പ്പോലും ഏതു സമയത്തും ടീമുകളെ എളുപ്പത്തില്‍ താരതമ്യം ചെയ്യാന്‍ പുതിയ പോയിന്റ് സംവിധാനം സഹായിക്കും.

പോയിന്റ് സംവിധാനം

ഒരു ടെസ്റ്റേ് ജയിച്ചാല്‍ ടീമിനു ലഭിക്കുക 12 പോയിന്റായിരിക്കും. സമിലയാണെങ്കില്‍ നാലു പോയിന്റ് വീതം രണ്ടു ടീമുകളും പങ്കിടും. മല്‍സരം ടൈ ആയാല്‍ ആറു പോയിന്റ് വീതമായിരിക്കും ടീമുകള്‍ക്കു ലഭിക്കുക. ഇതു കൂടാതെ കുറഞ്ഞ ഓവര്‍ നിരക്കിന് ടീമുകള്‍ക്കു പിഴ ചുമത്തും. കുറഞ്ഞ ഓരോ ഓവറിനും ഒരു പോയിന്റ് വീതം ടീമിനു നഷ്ടമാവും.

ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണ്‍ ആഗസ്റ്റ് മുതല്‍ 2023 ജൂണ്‍ വരെയായിരിക്കും. ഒമ്പത് ടീമുകളാണ് ഈ കാലയളവില്‍ ആറു പരമ്പരകളില്‍ വീതം കളിക്കുക. മൂന്നു പരമ്പരകള്‍ നാട്ടിലും മൂന്നെണ്ണം വിദേശത്തുമായിരിക്കും. കഴിഞ്ഞ സീസണിലും ഇത്ര തന്നെ ടെസ്റ്റുകളാണ് നാട്ടിലും പുറത്തുമായി ടീമുകള്‍ക്കുണ്ടായിരുന്നത്.

അതേസമയം, പ്രഥമ സീസണില്‍ ന്യൂസിലാന്‍ഡാണ് ടെസ്റ്റിലെ ലോക ചാംപ്യന്മാരായത്. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമായിരുന്നു ഏറ്റുമുട്ടിയത്. ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്ത് കെയ്ന്‍ വില്ല്യംസണ്‍ നയിച്ച കിവീസ് ലോക കിരീടം പിടിച്ചെടുക്കുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നു രണ്ടു ദിവസത്തെ കളി പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടിട്ടും ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തെറിയാന്‍ കിവികള്‍ക്കു സാധിച്ചു. ന്യൂസിലാന്‍ഡ് പേസര്‍ കൈല്‍ ജാമിസണായിരുന്നു ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Thursday, July 1, 2021, 11:32 [IST]
Other articles published on Jul 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+