For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: 11 പേര്‍ക്ക് ഇതു അവസാന കലാശപ്പോര്! ഇന്ത്യ, ഓസീസ് ടീമില്‍ ഇനി ഇവരെ കാണില്ല

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപ്പോര് ക്ലൈമാക്‌സിലെത്തിയിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റിലെ പുതിയ ലോക ചാംപ്യന്മാര്‍ ആരെന്ന ചോദ്യത്തിനു ഉത്തരം ലഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിലവില്‍ ഓസ്‌ട്രേലിയയുടെ ഭാഗത്തേക്കാണ് ലോക കിരീടം നീങ്ങുന്നതെങ്കിലും അദ്ഭുത വിജയം ഇന്ത്യയും സ്വപ്‌നം കാണുന്നുണ്ട്.

280 റണ്‍സാണ് ഇന്ത്യക്കും ലോക കിരീടത്തിലേക്കുമുള്ള ഇനിയുള്ള ദൂരമെങ്കില്‍ ഓസ്‌ട്രേലിയക്കു വേണ്ടത് ഏഴു വിക്കറ്റുകളാണ്. അതേസമയം, ഇരുടീമുകളിലെയും പല വമ്പന്‍ താരങ്ങള്‍ക്കും കരിയറിലെ അവസാനത്തെ ഡബ്ല്യുടിസി ഫൈനലായിരിക്കും ഇത്.

ROHIT- WARNER

ഡബ്ല്യുടിസിയുടെ അടുത്ത സൈക്കിളില്‍ 2025ല്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ വീണ്ടും കളിക്കുകയാണെങ്കില്‍ ഇലവനിലുണ്ടാവാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം. ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ ഏഴു പേരെ അടുത്ത തവണ ടീമില്‍ കാണാന്‍ സാധിച്ചേക്കില്ല. പ്രായമാണ് ഇവര്‍ക്കെല്ലാം വില്ലനായി മാറുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു 36 വയസ്സുമെത്തിക്കഴിഞ്ഞു. ഇനിയൊരു രണ്ടു വര്‍ഷം കൂടി രണ്ടു പേരും റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ സാധ്യത തീരെ കുറവാണ്.

ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിരയില വിശ്വസ്തരായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, പേസര്‍ ഉമേഷ് യാദവ് എന്നിവരാണ് അടുത്ത മൂന്നു പേര്‍. ഇവര്‍ക്കെല്ലാം 35 വയസ്സ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനിയുമൊരു ഫൈനലില്‍ കളിക്കാനുളള ബാല്യം ഇവര്‍ക്കും ഉണ്ടാവാന്‍ സാധ്യതയില്ല. അവസാനത്തെ രണ്ടു പേര്‍ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ്.

നിലവില്‍ ഇരുവര്‍ക്കും 34 വയസ്സ് വീതമാണുള്ളത്. ഫോമും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കാനായാല്‍ ഒരുപക്ഷെ കോലിക്കും ജഡ്ഡുവിനും അടുത്ത തവണ കളിക്കാനായേക്കും. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇവര്‍ ടെസ്റ്റ് മതിയാക്കാന്‍ സാധ്യതയേറെയാണ്.

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു 32 വയസ്സായെങ്കിലും അദ്ദേഹത്തിനു അടുത്ത തവണ കൂടി കളിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്നതു ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് വളറെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ഫിറ്റ്നസില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഷമിക്കു 2025ലെ അടുത്ത എഡിഷനില്‍ കൂടി കളിക്കാന്‍ കഴിയും. പക്ഷെ തിരക്കേറിയ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കാരണം ഫിറ്റ്‌നസ് നിലനിര്‍ത്തുക അദ്ദേഹത്തിനു അത്ര എളുപ്പമായിരിക്കില്ല.

KHAWAJA

അതേസമയം, ഓസ്‌ട്രേലിയന്‍ ടീമില്‍ ഇനിയുമൊരു ഫൈനല്‍ കളിക്കാനിടയില്ലാത്തതു നാലു പേരാണ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ എന്നിവരാണ് ഓസീസ് ടീമിലെ വല്ല്യേട്ടന്‍മാര്‍. രണ്ടു പേര്‍ക്കും 36 വയസ്സായിക്കഴിഞ്ഞു. ഇതില്‍ വാര്‍ണര്‍ ഇതിനകം റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ വിരമിക്കല്‍ തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം സിഡ്‌നിയില്‍ പാകിസ്താനുമായുള്ള ടെസ്റ്റ് തന്റെ വിടവാങ്ങല്‍ മല്‍സരമായിരിക്കുമെന്നാണ് വാര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഖവാജയെയും ടെസ്റ്റില്‍ ഇനി അധികം കാണാനിടയില്ല. അതുകൊണ്ടു തന്നെ 2025ലെ അടുത്ത ഡബ്ല്യുടിസി ഫൈനലില്‍ പുതിയ ഓപ്പണിങ് ജോടികളെ ഓസീസ് ടീമില്‍ നമുക്കു കാണാം.

സ്പിന്നര്‍ നതാന്‍ ലയണ്‍, സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇനിയൊരു ഫൈനലില്‍ കളിക്കാനിടയില്ലാത്ത മറ്റു ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ലയണിനു നിലവില്‍ 35ഉം സ്മിത്തിനു 34ഉം വയസ്സുണ്ട്. ലയണ്‍ വൈകാതെ ടെസ്റ്റ് മതിയാക്കിയേക്കും. എന്നാല്‍ സ്മിത്ത് ഇനിയും ഒന്നോ, രണ്ടോ വര്‍ഷം കൂടി തുടര്‍ന്നേക്കും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അത്ര സജീവമല്ലാത്തതിനാല്‍ ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്മിത്തിനു കഴിയും.

Story first published: Sunday, June 11, 2023, 14:40 [IST]
Other articles published on Jun 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+