For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി20 ലോകകപ്പ്: ഇന്ത്യ പാകിസ്താനോട് തോല്‍ക്കുമെന്ന് ഗാവസ്‌കര്‍!

By Muralidharan

കൊല്‍ക്കത്ത: ഒരൊറ്റ കളി കൂടി തോറ്റാല്‍ ലോകകപ്പിന് പുറത്താണ്. ഈ ഒരു സ്ഥിതിയിലാണ് ആതിഥേയരായ ഇന്ത്യ നാളെ (മാര്‍ച്ച് 19, ശനിയാഴ്ച) കൊല്‍ക്കത്തയില്‍ പാകിസ്താനെ നേരിടാന്‍ ഇറങ്ങുന്നത്. കളി പാകിസ്താനോട് ആയതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ആശ്വാസമുണ്ട്. ലോകകപ്പുകളില്‍ ഇന്ത്യ പാകിസ്താനോട് തോറ്റിട്ടില്ല എന്ന ചരിത്രമാണ് ആശ്വാസത്തിന് കാരണം. എന്നാല്‍ ഇത്തവണ ചരിത്രം വഴി മാറുമോ. ഇന്ത്യ പാകിസ്താനോട് തോല്‍ക്കുമോ.

തോല്‍ക്കാന്‍ സാധ്യതയുണ്ട് എന്നാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. നിര്‍ണായക മത്സരത്തില്‍ പാകിസ്താനാണ് മേല്‍ക്കൈ എന്നാണ് ഗാവസ്‌കറിന്റെ അഭിപ്രായം. ന്യൂസിലന്‍ഡിനോട് തോറ്റ ശേഷം ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ശനിയാഴ്ചത്തെ കളിയില്‍ പാകിസ്താനാണ് താന്‍ സാധ്യത കാണുന്നത് - എന്‍ ഡി ടി വിയോട് സംസാരിക്കുകയായിരുന്നു ഗാവസ്‌കര്‍.

gavaskar

ഇന്ത്യയുടെ ബാറ്റിംഗും പാകിസ്താന്റെ ബൗളിംഗും തമ്മിലുള്ള ഒരു മത്സരമായിട്ടാണ് ഈ കളിയും ഗാവസ്‌കര്‍ കാണുന്നത്. എന്ന് കരുതി ഇന്ത്യന്‍ ബൗളിംഗും ഒട്ടും മോശമല്ല. അശ്വിന്‍, നെഹ്‌റ എന്നിവര്‍ നന്നായി പന്തെറിയുന്നു. ജസ്പ്രീത് ഭുമ്രയുമുണ്ട്. പാണ്ഡ്യ, ജഡേജ, സുരേഷ് റെയ്‌ന, യുവരാജ് എന്നിവരടങ്ങിയ പാര്‍ട്് ടൈം ബൗളിംഗും നന്നായി കളിക്കുന്നു. പാകിസ്താന്‍ ബാറ്റിംഗ് നിരയും പരീക്ഷിക്കപ്പെടും എന്നാണ് ഗാവസ്‌കര്‍ കരുതുന്നത്.

ലോകകപ്പിലെ രണ്ട് ടീമുകളുടെയും ആദ്യ കളി കണ്ടവര്‍ പാകിസ്താനാണ് മേല്‍ക്കൈ എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത്രയ്ക്കും ആധികാരികമായിട്ടാണ് പാകിസ്താന്‍ ബംഗ്ലാദേശിനെ തോല്‍പിച്ചത്. അതേസമയം ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയാകട്ടെ ബാറ്റിംഗില്‍ അമ്പേ പരാജയപ്പെട്ടു. 127 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47 റണ്‍സിനാണ് തോറ്റത്. ഈ ബാറ്റിംഗും കൊണ്ട് ഇറങ്ങിയാല്‍ പാകിസ്താനെതിരെ ഇന്ത്യ നിലംതൊടില്ല.

Story first published: Friday, March 18, 2016, 13:20 [IST]
Other articles published on Mar 18, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+