Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പരിക്കില്‍ പതറി വീണ്ടും ഇന്ത്യ, പന്തിന് പരിക്ക്- പകരം സാഹയെത്തി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റവരുടെ ലിസ്റ്റ് നീളുകയാണ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് പുതുതായി ഈ ലിസ്റ്റിലേക്കു കയറിയത്. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം സെഷനില്‍ ബാറ്റിങിനിടെ താരത്തിനു പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സില്‍ പന്തിനു വിക്കറ്റ് കാക്കാനും സാധിച്ചില്ല. പകരം വൃധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പറായത്.

1

റിഷഭ് പന്തിന്റെ ഇടതു കൈമുട്ടിനാണ് പരിക്കേറ്റിരിക്കുന്നതെന്നും താരത്തെ സ്‌കാനിങിനു വിധേയനാക്കാന്‍ തീരുമാനിച്ചതായും ബിസിസിഐ അറിയിച്ചു. പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു സ്‌കാനിങിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. രണ്ടാമിന്നിങ്‌സില്‍ പന്ത് ഇന്ത്യക്കു വേണ്ടി ബാറ്റിങിറങ്ങുമോയെന്ന കാര്യം ഉറപ്പില്ല. പന്തിനു ബാറ്റ് ചെയ്യാനായില്ലെങ്കില്‍ അതു ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറും.

ആദ്യ ഇന്നിങ്‌സില്‍ പന്ത് മോശമല്ലാത്ത ബാറ്റിങ് കാഴ്ചവച്ചിരുന്നു. 67 ബോളുകള്‍ നേരിട്ട താരം നാലു ബൗണ്ടറികളോടെ 36 റണ്‍സെടുത്തിരുന്നു. എന്നാല്‍ ഇതു വലിയ സ്‌കോറാക്കി മാറ്റാന്‍ താരത്തിനായില്ല. ജോഷ് ഹേസല്‍വുഡിന്റെ ബൗളിങില്‍ പന്തിനെ ഡേവിഡ് വാര്‍ണര്‍ പിടികൂടുകയായിരുന്നു.

ഈ പരമ്പരയില്‍ ഇതിനകം പരിക്കു കാരണം ഇന്ത്യക്കു പല താരങ്ങളെയും നഷ്ടമായിക്കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ പ്രമുഖ പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യക്കു നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റില്‍ പരിക്ക് വില്ലനായത് മറ്റൊരു പേസറായ ഉമേഷ് യാദവിനായിരുന്നു. പരിക്കില്‍ നിന്നും മോചിതനാവുന്നതിനു വേണ്ടി ഇരുവരും ഇതിനകം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു മടങ്ങിക്കഴിഞ്ഞു. ഷമി, ഉമേഷ് എന്നിവര്‍ക്കു പകരം ശര്‍ദ്ദുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവരെ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Story first published: Saturday, January 9, 2021, 10:20 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+