Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL: വയനാട്ടില്‍ നിന്ന് ആര്‍സിബിയിലേക്ക്, ചരിത്ര നേട്ടത്തില്‍ വിജെ ജോഷിത; അഭിമാന നിമിഷം

വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിച്ചു പഠിച്ച് മറ്റൊരു മലയാളി താരം കൂടി വനിതാ പ്രീമിയര്‍ ലീഗിലേക്ക്. കല്‍പ്പറ്റ സ്വദേശിനിയായ വിജെ ജോഷിതക്കാണ് ഡബ്ലുപിഎല്ലില്‍ കരാര്‍ ലഭിച്ചിരിക്കുന്നത്. അടിസ്ഥാന വിലയായ 10 ലക്ഷം രൂപക്ക് ലേലത്തിലേക്കെത്തിയ ജോഷിതയെ ഇതേ തുകയ്ക്കാണ് ആര്‍സിബി ടീമിലെടുത്തത്. മീഡിയം പേസ് ഓള്‍റൗണ്ടറായ ജോഷിതയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണിത്.

പരിമിതികളേറെയുള്ള വയനാട്ടില്‍ നിന്ന് വനിതാ പ്രീമിയര്‍ ലീഗിലേക്ക് മുന്നേറുന്ന മൂന്നാമത്തെ താരമാണ് ജോഷിത. സഞ്ജനക്കും മിന്നു മണിക്കും ശേഷം ഇത്തരമൊരു നേട്ടത്തിലേക്കെത്തുന്ന വയനാട്ടുകാരിയായി ജോഷിത മാറിയിരിക്കുകയാണ്. അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കഴിഞ്ഞ ദിവസമാണ് ജോഷിതക്ക് ക്ഷണം ലഭിച്ചത്. ദിവസങ്ങള്‍ക്കിപ്പുറം വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരവും ജോഷിതക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്.

minnu mani

ഈ വര്‍ഷം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മിന്നിക്കാന്‍ ജോഷിതക്കായിരുന്നു. ഇതാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കും ഇപ്പോള്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയിലേക്കും അവസരം നേടിക്കൊടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു ജോഷിത. കേരള അണ്ടര്‍ 19 ടീം ക്യാപ്റ്റനായിരുന്ന ജോഷിത അണ്ടര്‍ 23, സീനിയര്‍ ടീമുകളുടേയും ഭാഗ്യമായി കളിച്ചിട്ടുണ്ട്. വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് കീഴിലെ ചിട്ടയായ പരിശീലനമാണ് കേരള ക്രിക്കറ്റ് അക്കാദമിയിലേക്ക് താരത്തിന് ക്ഷണമെത്താന്‍ കാരണമായത്.

വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകനായ അമല്‍ ബാബു ജോഷിതയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കെസിഎയില്‍ ടി ദീപ്തി, ജസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നീ പരിശീലകരുടെ പിന്തുണയും ജോഷിതയുടെ വളര്‍ച്ചക്ക് കരുത്തായി മാറി. അധികം വൈകാതെ ഇന്ത്യയുടെ സീനിയര്‍ ടീമിലും ഇടം നേടിയെടുക്കാന്‍ ജോഷിതക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആര്‍സിബിക്കായി ഓള്‍റൗണ്ട് മികവോട് തിളങ്ങാന്‍ ജോഷിതക്ക് കഴിയുമോയെന്നത് കണ്ടറിയാം.

ലേലം പുരോഗമിക്കുമ്പോള്‍ പല താരങ്ങളും സര്‍പ്രൈസായി അണ്‍സോള്‍ഡായിരിക്കുകയാണ്. എന്നാല്‍ ചില താരങ്ങള്‍ വലിയ നേട്ടമുണ്ടാക്കി. സിമ്രാന്‍ ഷെയ്ഖ് 1.9 കോടിക്കാണ് ഗുജറാത്ത് ജയ്ന്റ്‌സിലേക്കെത്തിയത്. ഡിയാന്‍ഡ്ര ടോട്ടിനെ 1.7 കോടിക്ക് ഗുജറാത്ത് തന്നെ ഒപ്പം കൂട്ടി. ജി കമാലിനിയെ 1.6 കോടിക്ക് മുംബൈ ടീമിലെത്തിച്ചപ്പോള്‍ പ്രേമ റാവത്തിനെ 1.2 കോടിക്ക് ആര്‍സിബിയാണ് വാങ്ങിയത്.

Story first published: Sunday, December 15, 2024, 17:23 [IST]
Other articles published on Dec 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+