Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL: പ്രായം 16, മുംബൈ ടീമിലെടുത്തത് 1.6 കോടിക്ക്; ആരാണ് ജി കമാലിനി? എല്ലാം അറിയാം

വനിതാ പ്രീമിയര്‍ ലീഗിന്റെ മിനി താരലേലം പുരോഗമിക്കുകയാണ്. ലേലത്തില്‍ ഇതിനോടകം വിറ്റുപോയവരില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത് 16 കാരിയായ ജി കമാലിനിയാണ്. മുംബൈ ഇന്ത്യന്‍സ് 16 കോടിക്കാണ് കമാലിനിയെ ടീമിലെത്തിച്ചത്. ഇത്രയും ചെറിയ പ്രായത്തില്‍ കോടികളുടെ പ്രതിഫലം നേടിയെടുത്ത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് തമിഴ്‌നാട്ടുകാരിയായ കമാലിനി. ഡല്‍ഹി ക്യാപിറ്റല്‍സും കമാലിനിക്കായി സജീവമായി രംഗത്തെത്തിയെങ്കിലും ഒടുവില്‍ മുംബൈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കമാലിനിയെ ടീമിലെത്തിക്കുകയായിരുന്നു.

ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് പോലൊരു ടീം നോട്ടമിടണമെങ്കിലും ടീമിലെത്തിക്കണമെങ്കിലും കമാലിനി അത്ര നിസാരക്കാരിയാവില്ല. മുംബൈ ടീമിലേക്കെത്തിച്ച ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ ജി കമാലിനിയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം ഇതാ.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിതാരമായി ഇതിനോടകം വിലയിരുത്തപ്പെടുന്നയാളാണ് കമാലിനി. 2008 ജൂലൈ 20നാണ് കമാലിനിയുടെ ജനനം. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കാന്‍ കമാലിനിക്ക് സാധിച്ചു. വിക്കറ്റ് കീപ്പറായ താരം ആവശ്യം വന്നാല്‍ ലെഗ് ബ്രേക്ക് ബൗളിങ് ചെയ്യും. അതുകൊണ്ടുതന്നെ കമാലിനി ഏത് ടീമിനും മുതല്‍ക്കൂട്ടാണ്. 2023ലാണ് കമാലിനി ശ്രദ്ധ നേടുന്നത്. തമിഴ്‌നാടിനൊപ്പം അണ്ടര്‍ 19 ക്രിക്കറ്റില്‍ കമാലിനി മിന്നുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്.

അതിവേഗം റണ്‍സുയര്‍ത്താനും കമാലിനിക്ക് സാധിക്കും. എട്ട് മത്സരത്തില്‍ നിന്ന് 311 റണ്‍സാണ് കമാലിനി നേടിയെടുത്തത്. തമിഴ്‌നാട് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ കമാലിനിയുടെ പ്രകടനം സഹായിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ബി ടീമിനായും കമാലിനി തിളങ്ങിയിരുന്നു. 79 റണ്‍സുമായി മത്സരത്തില്‍ ടോപ് സ്‌കോററായത് കമാലിനിയായിരുന്നു. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി തിളങ്ങാനും കമാലിനിക്ക് സാധിച്ചു.

kamalini

പാകിസ്താനെതിരേ 29 പന്തില്‍ 44 റണ്‍സുമായി കമാലിനി മിന്നിച്ചു. പാകിസ്താനെ 9 വിക്കറ്റിന് തോല്‍പ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് കമാലിനി അന്ന് മിന്നിച്ചത്. മുംബൈ ടീമിന്റെ പ്ലേയിങ് 11ലേക്കെത്തുകയെന്നത് കമാലിനിക്ക് അത്ര എളുപ്പമാവില്ല. എന്നാല്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലം ലഭിച്ചതിനാല്‍ കമാലിനിക്ക് മുംബൈ നിര്‍ണ്ണായക സ്ഥാനം ടീമില്‍ നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഇത്തവണയും ശക്തമായ താരനിരയാണ് മുംബൈയിലുള്ളത്. ഹര്‍മന്‍പ്രീത് കൗറിന് കീഴിലാവും ഇത്തവണയും മുംബൈ ഇറങ്ങാന്‍ സാധ്യത. സജീവന്‍ സജന, യാഷി ഭാട്ടിയ, പൂജ വസ്ത്രാക്കര്‍, അമീലിയ കെര്‍ എന്നിവരെല്ലാം മുംബൈ നിരയില്‍ കരുത്ത് പകര്‍ന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും മുംബൈ സജീവ കിരീട സാധ്യതയോടെ മുന്നിലുണ്ടാവും. എന്തായാലും ലേലത്തില്‍ സര്‍പ്രൈസ് പ്രതിഫലത്തോടെ ഞെട്ടിക്കാന്‍ കമാലിനിക്ക് സാധിച്ചിരിക്കുകയാണ്.

Story first published: Sunday, December 15, 2024, 18:09 [IST]
Other articles published on Dec 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+