Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2026: വീണ്ടും വരുന്നു ഡബ്ല്യുപിഎല്‍ പൂരം!! ഈ തിയ്യതി കുറിച്ചു വച്ചോ, വേദികളറിയാം

ഡല്‍ഹി: ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കാന്‍ വീണ്ടുമൊരു വനിതാ പ്രീമിര്‍ ലീഗ് കൂടിയെത്തുന്നു. ടൂര്‍ണമെന്റിന്റെ നാലാം സീസണിന്റെ ഷെഡ്യൂളും വേദികളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തോളം നീളുന്ന പെണ്‍പടയുടെ ടി20 പൂരം അടുത്ത വര്‍ഷം ജനുവരി ഒമ്പതു മുതലാണ്.

2023ല്‍ ഐപിഎല്‍ മാതൃകയില്‍ ബിസിസിഐ തുടക്കമിട്ട ടൂര്‍ണമെന്റ് ഓരോ സീസണ്‍ കളിയുന്തോറും കൂടുതല്‍ ഗ്രാന്റായി മാറിക്കൊണ്ടിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനു ശേഷം ഈ വര്‍ഷം ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായതോടെ ഡബ്ല്യുപിഎല്ലിന്റെയും ആവേശം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതു കൂടുതല്‍ ക്രിക്കറ്റ് പ്രേമികളെ ഡബ്ല്യുപിഎല്ലിലേക്കു ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

MUMBAI INDIANS

വേദികള്‍ ഏതൊക്കെ?

വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം എഡിഷന്‍ നാലു വേദികളിലായിട്ടാണ് നടക്കുക. ഇതിലൊന്ന് നാവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ്. മറ്റൊരു വേദി വഡോദരയുമാണ്. ഡബ്ല്യുപിഎല്‍ മല്‍സരങ്ങള്‍ക്കായി കാണികള്‍ ഒഴുകിയെത്താറുള്ള വേദികളാണ് രണ്ടും. അടുത്ത തവണയും ഇതില്‍ മാറ്റമുണ്ടാവില്ലെന്ന കാര്യത്തില്‍ സംശയം വേണം.

ജനുവരി ഒമ്പതിനു തുടങ്ങുന്ന ഡബ്ല്യുപിഎല്ലിന്റെ കലാശപ്പോരാട്ടം ഫെബ്രുവരി അഞ്ചിനാണ്. മെഗാ ലേലത്തിനു ശേഷം കൂടുതല്‍ കരുത്തോടെ, പുതിയ പ്ലാനുകളുമായി രംഗത്തിറങ്ങാനായിരിക്കും അഞ്ചു ഫ്രാഞ്ചൈസികളുടെയും ശ്രമം.

കഴിഞ്ഞ മൂന്നു സീസണില്‍ രണ്ടു തവണയും ചാംപ്യന്‍മാരായത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച മുംബൈ ഇന്ത്യന്‍സാണ്. ഒരു തവണ മറ്റൊരു സൂപ്പര്‍ താരമായ സ്മൃതി മന്ദനയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഡബ്ല്യുപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടു.

Story first published: Thursday, November 27, 2025, 18:44 [IST]
Other articles published on Nov 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+