WPL 2026: ക്ലൈമാക്‌സില്‍ മിന്നു ചിരിച്ചു!! സജനയ്ക്കു വീണ്ടും മുംബൈ കോള്‍, തുകയറിയാം
ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തില്‍ മലയാളി സ്പിന്നര്‍ മിന്നുമണിക്കു അവസാന നിമിഷം നറുക്കുവീണു. വയനാട്ടില്‍ നിന്നും ഇന്ത്യന്‍ ടീം വരെയെത്തിയ അവരെ വാങ്ങാന്‍ അഞ്ചു ഫ്രാഞ്ചൈസികളും ഒരു സമയത്തു മുന്നോട്ടുവന്നില്ല.
പക്ഷെ ലേലം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ആക്‌സിലറേറ്റഡ് റൗണ്ടില്‍ മിന്നുവിന്റെ സമയം തെളിഞ്ഞു. അടിസ്ഥാന വിലയായ 40 ലക്ഷം രൂപയ്ക്കു മുന്‍ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സ് മലയാളി താരത്തെ കൂടെ കൂട്ടുകയായിരുന്നു,

മറ്റൊരു മലയാളി താരമായ സജന സജീവനെ മുംബൈ ഇന്ത്യന്‍സ് വീണ്ടും അവരുടെ തട്ടകത്തിലെത്തിച്ചിരിക്കുകയാണ്. ലേലത്തില്‍ നേരത്തേ കേരളാ താരമായ ആശ ശോഭനയെ 1.10 കോടിയെന്ന ഞെട്ടിക്കുന്ന തുകയ്ക്കു യുപി വാരിയേഴ്‌സ് വാങ്ങിയിരുന്നു.
ആശയുടെ വഴിയെ സജനയ്ക്കും വീണ്ടും ഡബ്ല്യുപിഎല്ലില്‍ കളിക്കാന്‍ നറുക്കുവീണപ്പോള്‍ ഇവരേക്കാള്‍ മുമ്പ് കേരളത്തില്‍ നിന്നും താരപദവിയിലേക്കുയര്‍ന്ന മിന്നുവിനു ലേത്തില്‍ പ്രതീക്ഷിച്ചതു പോലെ ഡിമാന്റുണ്ടായതുമില്ല.
മിന്നുവിനു ആദ്യം ഷോക്ക്, പിന്നെ ആശ്വാസം
ഇന്ത്യന്‍ വനിതാ ടീമിനായി കുപ്പായമണിഞ്ഞ ആദ്യ മലയാളി താരെന്ന റെക്കോര്‍ഡിന് അവകാശിയായ മിന്നുമണിയെ ഡബ്ല്യുപിഎല്‍ ലേലത്തില്‍ ആരും വാങ്ങില്ലെന്നായിരുന്നു അവസാന മിനിറ്റുകള്‍ വരെ എല്ലാവരും ഉറപ്പിച്ചത്. പക്ഷെ ക്ലൈമാക്‌സില്‍ വയനാട്ടുകാരിയുടെ സമയം തെളിയുകയായിരുന്നു. മിന്നുവിന്റെ അടിസ്ഥാന വില 40 ലക്ഷം രൂപയായിരുന്നു.
2023ലെ പ്രഥമ ഡബ്ല്യുപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയാണ് മിന്നു അരങ്ങേറുന്നത്. ഓഫ്‌ബ്രേക്ക് ബൗളറും ഇടംകൈയന്‍ ബാറ്ററുമായ താരം മൂന്നു സീസണുകളിലായി ഡിസിക്കു വേണ്ടി 13 മല്‍സരങ്ങളിലും കളിച്ചു.
7.14 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകള്‍ മാത്രമേ മിന്നും നേടിയിട്ടുള്ളൂ. ഈ വര്‍ഷത്തെ ഡബ്ല്യുപിഎല്ലിലായിരുന്നു മലയാളി താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. എട്ട കളിയില്‍ ആറു വിക്കറ്റുകളും വീഴ്ത്തി. ഓവറോള്‍ പ്രകടനം നോക്കിയാല്‍ മിന്നുവിന്റെ പ്രകടനം ശരാശരിയാണെന്നു കാണാം. ലേലത്തില്‍ ഇത്തവണ വലിയ ഡിമാന്റുവാതിരിക്കാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയായിരിക്കാം.
അതേസമയം, ലേലത്തില്‍ മിന്നുവിനു ശേഷമാണ് സജന സജീവന്റെ പേര് വന്നത്. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. യുപി വാരിയേഴ്‌സാണ് മലയാളി താരത്തിനു വേണ്ടി ആദ്യം പാഡ്ല്‍ ഉയര്‍ത്തിയത്. ഈ ബിഡ് ഉറപ്പിക്കും മുമ്പ് മുംബൈ ഇന്ത്യന്‍സും രംഗത്തു വന്നു. ഒടുവില്‍ 75 ലക്ഷം രൂപയ്ക്കു അവര്‍ സജനയെ വീണ്ടും തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയും ചെയ്തു.
2024ലെ ലേലത്തിലാണ് മുംബൈയുടെ നീല ജഴ്‌സിയില്‍ സജന ഡബ്ല്യുപിഎല്ലില്‍ അരങ്ങേറുന്നത്. ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ മുംബൈയ്ക്കായി ലോവര്‍ ഓര്‍ഡറില്‍ താരം നടത്തുകയും ചെയ്തിട്ടുണ്ട്.
10 മല്‍സരങ്ങളിലാണ് സജന ബാറ്റ് ചെയ്തത്. 145.26 സ്‌ട്രൈക്ക് റേറ്റില്‍ 138 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങില്‍ വെറും മൂന്നിങ്‌സുകളി മാത്രമേ താരം പരീക്ഷിക്കപ്പെട്ടിട്ടുള്ളൂ. മൂന്നു വിക്കറ്റുകളും പോക്കറ്റിലാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications