Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2026: ദീപ്തിക്കു മോഹവില!! അമേലിയ്ക്കും കോളടിച്ചു; ആശയ്ക്കു വന്‍ ഡിമാന്റ്

ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ആദ്യ മെഗാ ലേലത്തില്‍ ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ദീപ്്തി ശര്‍മ. 3.2 കോടി രൂപയ്്ക്കു മുന്‍ ടീമായ യുപി വാരിയേഴ്‌സാണ് അവരെ റാഞ്ചിയത്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കു ദീപ്തിയെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഉറപ്പിച്ചതായിരുന്നു.

എന്നാല്‍ യുപി ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 3.2 കോടി രൂപയായിരുന്നു ഡിസിയുടെ ഫൈനല്‍ കോള്‍. ഈ തുക യുപി നല്‍കാന്‍ തയ്യാറായതോടെ ദീപ്തി മുന്‍ തട്ടകത്തില്‍ മടങ്ങിയെത്തുകയും ചെയ്തു. ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പവും ദീപ്തി ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

wpl

ഈ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുക ലഭിച്ച താരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയ കെറാണ്. മൂന്നു കോടി രൂപയ്്ക്കു മുന്‍ ടീമും നിലവിലെ ചാംപ്യന്‍മാരുമായ മുംബൈ ഇന്ത്യന്‍സാണ് അവരെ സ്വന്തമാക്കിത്. ലേലത്തില്‍ മുന്നോ, അതില്‍ കൂടുതലോ തുക ലഭിച്ച രണ്ടു താരങ്ങള്‍ ദീപ്തിയും അമേലിയയും മാത്രമാണ്.

ഇന്ത്യന്‍ താരം ശിഖാ പാണ്ഡെയാണ് ലേലത്തിലെ വിലയേറിയ മൂന്നാമത്തെയാള്‍. 2.4 കോടി രൂപയ്ക്കു ഓള്‍ൗണ്ടര്‍ കൂടിയായ താരത്തെ യുപി വാരിയേഴ്‌സാണ് വാങ്ങിയത്. ആക്‌സിലറേറ്റഡ് ലേലത്തില്‍ ശിഖയുടെ പേരു വന്നപ്പോള്‍ വലിയ ഡിമാന്റാണ് കണ്ടത്. ഒടുവില്‍ രണ്ടര കോടിയോളം രൂപയ്ക്കു ശിഖയെ യുപി വാങ്ങുകയും ചെയ്തു.

ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സോഫി ഡിവൈന്‍ ഗുജറാത്ത് ജയന്റ്‌സിലെത്തി. രണ്ടു കോടി രൂപയ്ക്കാണ് അവരെ ഗുജറാത്ത് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മെഗ് ലാനിങ് അടുത്ത ഡബ്ല്യുപിഎല്ലില്‍ കളിക്കു യുപി വാരിയേഴ്‌സിനായാണ്. ലേലത്തില്‍ 1.90 കോടി രൂപയാണ് അവര്‍ മുടക്കിയത്.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി വന്‍ റണ്‍വേട്ട നടത്തിയ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് 1.10 കോടി രൂപയ്ക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി. ഇന്ത്യയുടെ യുവ സ്പിന്നര്‍ ശ്രീചരണിയും ഡല്‍ഹിയിലേക്കു ചേക്കേറി. ലേലത്തില്‍ 1.30 കോടി രൂപയാണ് താരത്തിനു ലഭിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്ററായ ഷിനെല്ലെ ഹെന്റിയെയും ഇതേ തുകയ്ക്കു ഡിസി കൈക്കലാക്കി.

അതേസമയം, മലയാളി താരങ്ങളിലേക്കു വന്നാല്‍ ഏറ്റവുമധികം ഡിമാന്റുണ്ടായത് സ്പിന്നര്‍ ആശ ശോഭനയ്ക്കാണ്. 1.10 കോടി രൂപയ്്ക്കു അവരെ യുപി വാരിയേഴ്‌സ് വാങ്ങി. മറ്റൊരു മലയാളി താരം സജന സജീവന്‍ 75 ലക്ഷം രൂപയ്ക്കു മുന്‍ തട്ടകമായ മുംബൈ ഇന്ത്യന്‍സില്‍ മടങ്ങിയെത്തി.

മലയാളി താരവും ഇന്ത്യന്‍ സ്പിന്നറുമായ മിന്നു മണിയും പഴയ തടകമായ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ തിരികെയെത്തി. ആക്‌സിലറേറ്റഡ് ലേലത്തിന്റെ അവസാന റൗണ്ടിലാണ് അടിസ്ഥാന വിലയായ 40 ലക്ഷം രൂപയ്ക്കു മിന്നുവിനെ ഡിസി വാങ്ങിയത്.

ലേലത്തിനു മുമ്പ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, അനബെല്ലെ സതര്‍ലാന്‍ഡ്, മാരിസാന്‍ കാപ്പ്, നിക്കി പ്രസാദ്.
മുംബൈ ഇന്ത്യന്‍സ്- നാറ്റ് സ്‌കൈവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍, ഹെയ്ലി മാത്യൂസ്, അമന്‍ജോത് കൗര്‍, ജി കമാലിനി.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു-
സ്മൃതി മന്ദന, റിച്ച ഘോഷ്, എല്ലിസ് പെറി, ശ്രേയങ്ക പാട്ടീല്‍.
യുപി വാരിയേഴ്‌സ്- ശ്വേത സെഹ്‌റാവത്ത്.
ഗുജറാത്ത് ജയന്റ്‌സ്- ആഷ്‌ലി ഗാര്‍ഡ്‌നര്‍, ബെത്ത് മൂണി.

Story first published: Thursday, November 27, 2025, 14:38 [IST]
Other articles published on Nov 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+