Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2026: ആശയ്ക്കായി 'പിടിവലി', പൊക്കിയത് ഈ ടീം, തുകയറിഞ്ഞ് ഞെട്ടരുത്

ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ മലയാളി താരം ആശ ശോഭനയ്ക്കു ലോട്ടറി. അപ്രതീക്ഷിത തുകയ്ക്കാണ് വെറ്ററന്‍ താരത്തെ യുപി വാരിയേഴ്‌സ് റാഞ്ചിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആശയെ 1.1 കോടി രൂപയ്ക്കാണ് യുപി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

മുന്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു കേരളാ താരത്തെ റാഞ്ചാന്‍ അവസാനം വരെ പോരടിച്ചെങ്കിലും യുപിയുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ അവര്‍ക്കു പിന്‍മാറേണ്ടി വരികയായിരുന്നു. നേരത്തേ ആര്‍സിബിയില്‍ വെറും 10 ലക്ഷം രൂപ മാത്രമായിരുന്നു ആശയുടെ പ്രതിഫലം. ഇതാണ് ഇത്തവണ 1.10 കോടി രൂപയിലെത്തിയിരിക്കുന്നത്.

ASHA SOBHANA SANJU SAMSON

വന്‍ ഡിമാന്റ്

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനായി മുന്‍ ഡബ്ല്യുപിഎല്‍ സീസണുകളില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ച വച്ചിട്ടുള്ള ആശ ശോഭനയ്ക്കു വലിയ ഡിമാന്റാണ് മെഗാ ലേലത്തില്‍ കണ്ടത്.

34കാരിയായ മലയാളി താരത്തെ ഏതു വിധേനയും സ്വന്തമാക്കാനുറച്ചാണ് യുപി വാരിയേ്‌സ്് രംഗത്തത്തിയത്. തങ്ങളുടെ മുന്‍ തുറുപ്പുചീട്ടിനെ സ്വന്തമാക്കാന്‍ ആര്‍സിബിയും രംഗത്തിറങ്ങിയതോടെ പോരാട്ടം പൊടിപാറി.

വെറും 30 ലക്ഷം രൂപയില്‍ തുടങ്ങി ആശയുടെ മൂല്യം ഇതോടെ റോക്കറ്റ് വേഗത്തില്‍ കുറിച്ചു. യുപിയും ആര്‍സിബിയും അതിവേഗം പാഡ്ല്‍ ഉയര്‍ത്തിയതോടെ തുക കുത്തനെ ഉയര്‍ന്നു. പക്ഷെ യുപി 1.10 കോടി വിളിച്ചതോടെ ആര്‍സിബി അവിടെ ബ്രേക്കിട്ടു. ഇതില്‍ കൂടുതല്‍ വിളിക്കാനില്ലെന്നു അറിയിച്ച് അവര്‍ പിന്‍മാറിയതോടെ ആശ യുപിയുടെ തട്ടരത്തിലെത്തുകയും ചെയ്തു.

ആശയുടെ കരിയര്‍

വലംകൈയ ബാറ്ററും ഇടംകൈ സ്പിന്നറുമാണ് ആശ ശോഭന. 2023ലെ പ്രഥമ സീസണിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ജഴ്‌സിയില്‍ അവര്‍ അരങ്ങേറിയത്. വളരെ വേഗത്തില്‍ തന്നെ ടൂര്‍ണമെന്റില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ആശയ്ക്കു സാധിക്കുകയും ചെയ്തു.

ASHA SOBHANA

ടൂര്‍ണമെന്റില്‍ ഇതിനകം രണ്ടു സീണുകളിലായി 15 മല്‍സരങ്ങളിലാണ് കേരളാ സ്പിന്നര്‍ കളിച്ചിട്ടുള്ളത്. 2023ല്‍ അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ ആശ പന്തെറിഞ്ഞുള്ളൂ. 8.35 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളുമെടുത്തു. എന്നാല്‍ 2024ല്‍ ആര്‍സിബിക്കു വേണ്ടി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് താരം കാഴ്ചവച്ചത്. 10 മല്‍സരങ്ങളില്‍ നിന്നും 7.12 ഇക്കോണമി റേറ്റില്‍ പിഴുതത് 12 വിക്കറ്റുകളാണ്.

ഡബ്ല്യുപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനം സ്വന്തം പേരില്‍ കുറിക്കാനും ആശയ്ക്കു കഴിഞ്ഞിരുന്നു. 22 റണ്‍സ് മാത്രം വിട്ടകൊടത്ത് അഞ്ചു വിക്കറ്റുകളാണ് താരം പിഴുതത്. ഇതാവട്ടെ യുപി വാരിയേഴ്‌സിനെതിരേയായിരുന്നു. അതേ ടീമിനെതിരേ തന്നെയാണ് ഇനി ആശ കളിക്കാന്‍ പോവുന്നത് എന്നതാണ് കൗതുകകരമായ കാര്യം.

Story first published: Thursday, November 27, 2025, 18:16 [IST]
Other articles published on Nov 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+