Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2026: ലേലം കഴിഞ്ഞു, ചിത്രം തെളിഞ്ഞു!! ഓരോ ടീമിലും ആരൊക്കെ? ഇതാ ഫുള്‍ സ്‌ക്വാഡ്

വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ആദ്യത്തെ മെഗാ ലേലത്തിനു തിരശീല വീണു, ഇനി പൂരത്തിനായുള്ള കാത്തിരിപ്പാണ്. അടുത്ത വര്‍ഷം ജനുവരി ഒമ്പതിനാണ് ടൂര്‍ണമെന്റിന്റെ നാലാം എഡിഷന്‍ ആരംഭിക്കുന്നത്. അഞ്ചു ഫ്രാഞ്ചൈസികള്‍ അണിനിരക്കുന്ന വനിതകളുടെ ഐപിഎല്ലില്‍ തീപാറുന്ന പോരാട്ടങ്ങള്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു ഉറപ്പിക്കാം.

ഇത്തവണത്തെ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയത് ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മാണ്. 3.2 കോടി രൂപയ്ക്കാണ് മുന്‍ ടീമായ യുപി വാരിയേഴ്‌സ് ആര്‍ടിഎം ഓപ്ഷനിലൂടെ ദീപ്തിയെ തിരികെ വാങ്ങിയത്. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയ കെര്‍ ലേലത്തിലെ മൂല്യമേറിയ രണ്ടാമത്തെ താരവുമായി മാറി.

മൂന്നു കോടി രൂപയ്ക്കു മുന്‍ ടീമും നിലവിലെ ചംപ്യന്‍മാരുമായ മുംബൈ ഇന്ത്യന്‍സാണ് അവരെ ടീമില്‍ തിരികെയെത്തിച്ചത്. ലേലത്തിനു ശേഷം ഡബ്ല്യുപിഎല്ലിലെ അഞ്ചു ഫ്രാഞ്ചൈസികളുടെയും ഫുള്‍ സ്‌ക്വാഡിനെയും അവരുടെ ശമ്പളത്തെക്കുറിച്ചും അറിയാം.

MUMBAI INDIANS

മുംബൈ ഇന്ത്യന്‍സ്

നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (3.5 കോടിക്കു നിലനിര്‍ത്തി), ഹര്‍മന്‍പ്രീത് കൗര്‍ (2.5 കോടിക്കു നിലനിര്‍ത്തി), ഹെയ്ലി മാത്യൂസ് (1.75 കോടിക്കു നിലനിര്‍ത്തി), അമന്‍ജോത് കൗര്‍ (1 കോടിക്കു നിലനിര്‍ത്തി), ജി കമാലിനി (50 ലക്ഷത്തിനു നിലനിര്‍ത്തി), അമേലിയ കെര്‍ (3 കോടി), ഷാബ്‌നി ഇസ്മായില്‍ (60 ലക്ഷം), സന്‍സ്‌കൃതി ഗുപ്ത (20 ലക്ഷം), സജന സജീവന്‍ (75 ലക്ഷം), റാഹില ഫിര്‍ദൗസ് (10 ലക്ഷം), നിക്കോള കാരി (30 ലക്ഷം), പൂനം ഖേംനാര്‍ (10 ലക്ഷം), ത്രിവേണി വസിസ്ത (20 ലക്ഷം), നല്ല റെഡ്ഡി (10 ലക്ഷം), സൈക ഇഷാഖ് (30 ലക്ഷം), മില്ലി ഇല്ലിങ്‌വര്‍ത്ത് (10 ലക്ഷം).

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ജെമിമ റോഡ്രിഗസ് (2.2 കോടിക്കു നിലനിര്‍ത്തി), ഷഫാലി വര്‍മ (2.2 കോടിക്കു നിലനിര്‍ത്തി), അനാബെല്‍ സതര്‍ലാന്‍ഡ് (2.2 കോടിക്കു നിലനിര്‍ത്തി), മരിസാന്‍ കാപ്പ് (2.2 കോടിക്കു നിലനിര്‍ത്തി), നിക്കി പ്രസാദ് (50 ലക്ഷം), ലോറ വോള്‍വാര്‍ഡ് (50 ലക്ഷം), കിയേനെല്ലെ ഹെന്റി (1.3 കോടി), ശ്രീചരണി (1.3 കോടി), സ്‌നേഹ് റാണ (50 ലക്ഷം), ലിസെലി ലീ (30 ലക്ഷം), ദീയ യാദവ് (10 ലക്ഷം), തനിയാ ഭാട്ടിയ (30 ലക്ഷം), മമത മഡിവാല (10 ലക്ഷം), നന്ദനി ശര്‍മ (20 ലക്ഷം), ലൂസി ഹാമില്‍ട്ടണ്‍ (10 ലക്ഷം), മിന്നു മണി (40 ലക്ഷം).

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

സ്മൃതി മന്ദന (3.5 കോടിക്കു നിലനിര്‍ത്തി), റിച്ച ഘോഷ് (2.75 കോടിക്കു നിലനിര്‍ത്തി), എല്ലിസ് പെറി (2 കോടിക്കു നിലനിര്‍ത്തി), ശ്രേയങ്ക പാട്ടീല്‍ (60 ലക്ഷത്തിനു നിലനിര്‍ത്തി), ജോര്‍ജിയ വോള്‍ (60 ലക്ഷം), നദീന്‍ ഡി ക്ലെര്‍ക്ക് (65 ലക്ഷം), രാധ യാദവ് (65 ലക്ഷം), ലിന്‍സി സ്മിത്ത് (30 ലക്ഷം), പ്രേമ റാവത്ത് (ആര്‍ടിഎം 20 ലക്ഷം), അരുന്ദതി റെഡ്ഡി (75 ലക്ഷം), പൂജ വസ്ത്രകര്‍ (85 ലക്ഷം), ഗ്രേസ് ഹാരിസ് (75 ലക്ഷം), ഗൗതമി നായിക് (10 ലക്ഷം), പ്രത്യുഷ കുമാര്‍ (10 ലക്ഷം), ഡി ഹേമലത (30 ലക്ഷം).

RCB

ഗുജറാത്ത് ജയന്റ്‌സ്

ആഷ്‌ലി ഗാര്‍ഡ്‌നര്‍ (3.5 കോടിക്കു നിലനിര്‍ത്തി), ബെത്ത് മൂണി (2.5 കോടിക്കു നിലനിര്‍ത്തി), സോഫി ഡിവൈന്‍ (2 കോടി), രേണുക സിംഗ് (60 ലക്ഷം), ഭാരതി ഫുല്‍മാലി (ആര്‍ടിഎം 70 ലക്ഷം), ടിറ്റാസ് സാധു (30 ലക്ഷം), കേശ്വി ഗൗതം (ആര്‍ടിഎം 65 ലക്ഷം), കനിക അഹൂജ (30 ലക്ഷം), തനൂജ കന്‍വാര്‍ (45 ലക്ഷം), ജോര്‍ജിയ വെയര്‍ഹാം (1 കോടി), അനുഷ്‌ക ശര്‍മ (45 ലക്ഷം), ഹാപ്പി കുമാരി (10 ലക്ഷം), കിം ഗാര്‍ത്ത് (50 ലക്ഷം), യാസ്തിക ഭാട്ടിയ (50 ലക്ഷം), ശിവാനി സിംഗ് (10 ലക്ഷം), ഡാനി വ്യാറ്റ് ഹോഡ്ജ് (50 ലക്ഷം), രാജേശ്വരി ഗെയ്ക്വാദ് (40 ലക്ഷം), ആയുഷി സോണി (30 ലക്ഷം).

യുപി വാരിയേഴ്സ്

ശ്വേത സെഹ്രാവത് (50 ലക്ഷത്തിനു നിലനിര്‍ത്തി), ദീപ്തി ശര്‍മ (ആര്‍ടിഎം 3.2 കോടി), സോഫി എക്ലെസ്റ്റോണ്‍ (ആര്‍ടിഎം 85 ലക്ഷം), മെഗ് ലാനിംഗ് (1.9 കോടി), ഫോബ് ലിച്ച്ഫീല്‍ഡ് (1.2 കോടി), കിരണ്‍ നവഗിര്‍ (ആര്‍ടിഎം 60 ലക്ഷം), ഹര്‍ലിന്‍ ഡിയോള്‍ (50 ലക്ഷ), ആശാ ശോഭന (1.1 കോടി), ദീനന്ദ്ര ഡോട്ടിന്‍ (80 ലക്ഷം), ശിഖ പാണ്ഡെ (2.4 കോടി), ശിപ്ര ഗിരി (10 ലക്ഷം), സിമ്രാന്‍ ഷെയ്ഖ് (10 ലക്ഷം), ടാരാ നോറിസ് (10 ലക്ഷം), ക്ലോ ട്രിയോണ്‍ (30 ലക്ഷം), സുമന്‍ മീന (10 ലക്ഷം), ജി തൃഷ്ണ (10 ലക്ഷം), പ്രതിക റാവത്ത് (50 ലക്ഷം).

Story first published: Friday, November 28, 2025, 6:17 [IST]
Other articles published on Nov 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+