ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലും ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ യുപി വാരിയേഴ്‌സിനു വേണ്ടി തന്നെ കളിക്കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യ മെഗാ ലേലത്തില്‍ താരത്തെ യുപി സ്വന്തമാക്കിരിക്കുകയാണ്. ലേലത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ തുകയായ 3.2 കോടിക്കാണ് ദീപ്തി പഴയ തട്ടകത്തില്‍ മടങ്ങിയെത്തിയത്.
കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് താരത്തിനു ഇത്തവണ ലഭിച്ചതെന്നും എടുത്തു പറയേണ്ട കാര്യം. 2.6 കോടിയായിരുന്നു നേരത്തേ ദീപ്തിയുടെ ശമ്പളം. ഇതാണ് ഇപ്പോള്‍ 3.2 കോടിയിലേക്കു കുതിച്ചത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പവും ദീപ്തിയെത്തി.

2023ലെ ലേലത്തില്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡര്‍ക്കായി ഗുജറാത്ത് ജയന്റ്‌സ് മുടക്കിയത് 3.2 കോടിയ രൂപയായിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമാണ് ദീപ്തി എത്തിയിരിക്കുന്നത് പക്ഷെ ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദനയുടെ ഓള്‍െൈടം റെക്കോര്‍ഡ് കൈയെത്തും ദൂരത്തു അവര്‍ക്കു നഷ്ടമായി. 2023ല്‍ സ്മൃതിക്കു വേണ്ടി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു വാരിയെറിഞ്ഞത് 3.4 കോടി രൂപയായിരുന്നു.
ലേലത്തിലെ ട്വിസ്റ്റ്
മെഗാ ലേലത്തില്‍ മാര്‍ക്വി താരങ്ങളുയെ പൂളിലാണ് ദീപ്തി ശര്‍മ ഉള്‍പ്പട്ടിരുന്നത്. രണ്ടാമതായി ഓക്ഷ്‌നര്‍ വിളിച്ചതും അവരുടെ പേരുതന്നെ. 50 ലക്ഷം രൂപയായിരുന്നു സൂപ്പര്‍ ഓള്‍റൗണ്ടറുടെ അടിസ്ഥാന വില. ലേലത്തില്‍ ദീപ്തിക്കു വേണ്ടി വന്‍ ഡിമാന്റുണ്ടാവുമെന്നായിരുന്ന പ്രതീക്ഷിക്കപ്പെട്ടത്.
പക്ഷെ ദീപ്തിയുടെ പേരു വിളിച്ച ശേഷം കുറച്ചു സെക്കന്റുകള്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാനുള്ള താല്‍പ്പര്യം കാണിച്ചില്ല. ഇതോടെ ദീപ്തി അണ്‍സോള്‍ഡാവുമോയെന്നു പോലും ആശങ്കകളുയര്‍ന്നു. പക്ഷെ അല്‍പ്പം വൈകി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബിഡുമായി രംഗത്തു വന്നു. മറ്റൊരു ഫ്രാഞ്ചൈസിയും ദീപ്തിക്കായി താല്‍പ്പര്യം കാണിച്ചതുമില്ല.

ഇത്ര കുറഞ്ഞ തുകയ്ക്കു സൂപ്പര്‍ താരം ഡല്‍ഹിയിലെത്തുമെന്നു ഉറപ്പിച്ചിരിക്കെയാണ് ആര്‍ടിഎം ഓപ്ഷനെ കുറിച്ച് ഓക്ഷ്‌നര്‍ പറയുന്നത്. ലേലത്തില്‍ ഇതാദ്യമായാണ് ആര്‍ടിഎം പ്രാബല്യത്തില്‍ വന്നത്. ദീപ്തിയെ ആര്‍ടിഎം വഴി നിലനിര്‍ത്തുന്നുണ്ടോയെന്നതായിരുന്നു ഓക്ഷ്‌നറുടെ ചോദ്യം.
അവര്‍ യെസ് പറഞ്ഞതോടെ ഡിസിയോടു അന്തിമ ബിഡ് എത്രയാണെന്നും തിരക്കി. 3.2 കോടി രൂപയാണ് അവര്‍ വിളിച്ചത്. ഇത്രയും വലിയ തുകയ്ക്കു ദീപ്തിയെ യുപി തിരികെ വാങ്ങില്ലെന്നു തോന്നിച്ചെങ്കിലും അവര്‍ അതിനു തയ്യാറായി. ഇതോടെ ഡിസിയുടെ കൈവെള്ളയില്‍ നിന്നും താരം വഴുതിപ്പോവുകയും ചെയ്തു.
28 കാരിയായ ദീപ്തി 2023ലെ പ്രഥമ ഡബ്ല്യുപിഎല്‍ മുതല്‍ യുപി ടീമിന്റെ ഭാഗമാണ്. 25 മല്‍രസരങ്ങളില്‍ കളിച്ച താരം 117.63 സ്‌ട്രൈക്ക് റേറ്റില്‍ 507 റണ്‍സും സ്്‌കോര്‍ ചെയ്തു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ബൗളിങിലാവട്ടെ 8.3 ഇക്കോണമി റേറ്റില്‍ 27 വിക്കറ്റുകളും ദീപ്തി സ്വന്തമാക്കിയിട്ടുണ്ട്.