Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2025: ആരൊക്കെ ടീമില്‍ തുടരും? ലേലത്തിന് മുമ്പ് പഴ്‌സില്‍ ബാക്കിയെത്ര, എല്ലാമറിയാം

വനിതാ പ്രീമിയര്‍ ലീഗിന്റെ (WPL) അടുത്ത സീസണിനു മുന്നോടിയായി നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ പുറത്തു വിട്ടിരിക്കുകയാണ്. ഐപിഎല്‍ മാതൃകയില്‍ ബിസിസിഐ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ചു ടീമുകളാണുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് നിലവിലെ ഡബ്ല്യുപിഎല്‍ ചാംപ്യന്‍മാര്‍. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, യുപി വാരിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ് എന്നിവയാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍.

ലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസികള്‍ക്കും പരാമവധി 18 കളിക്കാരെയാണ് നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്. പ്രതീക്ഷിക്കപ്പെട്ടതു പോലെ ആര്‍സിബി, മുംബൈ ടീമുകളൊന്നും വലിയ അഴിച്ചുപണികള്‍ നടത്തിയിട്ടില്ല. ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തിയ താരങ്ങള്‍ ആരൊക്കെയാണെന്നും പഴ്‌സില്‍ എത്ര തുക ബാക്കിയുണ്ടെന്നും നോക്കാം.

RCB TEAM

ആര്‍സിബി

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു 14 താരങ്ങളെയാണ് പുതിയ സീസണിലേക്കു നിലനിര്‍ത്തിയത്. ക്യാപ്റ്റനായി സൂപ്പര്‍ താരം സ്മൃതി മന്ദനയെ നിലനിര്‍ത്തിയ അവര്‍ എല്ലിസ് പെറി, റിച്ചാ ഘോഷ്, സോഫി ഡിവൈന്‍ എന്നീ താരങ്ങളെയൊന്നും കൈവിട്ടതുമില്ല. 3.25 കോടി രൂപയാണ് ഇനി ആര്‍സിബിയുടെ പഴ്‌സില്‍ ബാക്കിയുള്ളത്.

നിലനിര്‍ത്തിയ താരങ്ങള്‍- സ്മൃതി മന്ദന (ക്യാപ്റ്റന്‍), എസ് മേഘ്‌ന, റിച്ചാ ഘോഷ്, എല്ലിസ് പെറി, ജോര്‍ജിയ വെയര്‍ഹാം, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, സോഫി ഡിവൈന്‍, രേണുക സിംഗ്, സോഫി മൊളിനക്‌സ്, ഏകതാ ബിഷ്ത്, കെയ്റ്റ് ക്രോസ്, കനിക അഹൂജ, ഡാനി വ്യാറ്റ്.

മുംബൈ ഇന്ത്യന്‍സ്

കരുത്തരായ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കോര്‍ ഗ്രൂപ്പിനെ അതേ പോലെ തന്നെ അടുത്ത സീസണിലേക്കും നിലനിര്‍ത്തി. പക്ഷെ ഒരു താരത്തെ അപ്രതീക്ഷിതമായി മുംബൈ കൈവിടുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ യുവാരം ഇസ്സി വോങിനെയാണ് മുംബൈ ഒഴിവാക്കിയത്. ആദ്യ സീസണില്‍ ഹാട്രിക് കുറിച്ച താരമാണ് അവര്‍. 14 താരങ്ങളെ നിലനിര്‍ത്തിയ മുംബൈയുടെ പഴ്‌സില്‍ ഇനി 2.65 കോടി രൂപയാണ് ശേഷിക്കുന്നത്.

നിലനിര്‍ത്തിയ താരങ്ങള്‍- ഹര്‍മന്‍പ്രീത് കൗര്‍, യാസ്തിക ഭാട്ടിയ, അമേലിയ കെര്‍, ക്ലോ ട്രിയോണ്‍, ഹെയ്ലി മാത്യൂസ്, ജിന്റിമണി കലിറ്റ, നാറ്റ് സ്‌കൈവര്‍ ബ്രണ്ട്, പൂജ വസ്ത്രകര്‍, സജന സജീവന്‍, ഷബ്‌നിം ഇസ്മായില്‍, സൈക ഇസ്ഹാഖ്, അമന്‍ജോത് കൗര്‍, അമന്‍ദീപ് കൗര്‍, കീര്‍ത്തന.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പുതിയ സീസണിലും ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ് തന്നെ നയിക്കും. ലെഗ് സ്പിന്നര്‍ പൂനം യാദവിനെ കൈവിട്ടുവെന്നതാണ് ഡിസി ടീമിലെ പ്രധാനപ്പെട്ട സര്‍പ്രൈസ്. ഡിസിയുടെ പഴ്‌സില്‍ ഇനി ശേഷിച്ചത് 2.5 കോടി രൂപയാണ്.

നിലനിര്‍ത്തിയ താരങ്ങള്‍- മെഗ് ലാനിങ് (ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, താനിയ ഭാട്ടിയ, ആലീസ് കാപ്സി, അന്നബെല്‍ സതര്‍ലാന്‍ഡ്, മരിസാനെ കാപ്പ്, രാധാ യാദവ്, ശിഖാ പാണ്ഡെ, അരുന്ധതി റെഡ്ഡി, ജെസ് ജോനാസെന്‍, ടിറ്റാസ് സധു, മിന്നു മണി, സ്നേഹ ദീപ്തി.

MUMBAI INDIANS

യുപി വാരിയേഴ്‌സ്

കഴിഞ്ഞ ഡബ്യുപിഎല്ലില്‍ ഫ്‌ളോപ്പായി മാറിയ ചില താരങ്ങളെ കൈവിട്ടിരിക്കുകയാണ് യുപി വാരിയേഴ്‌സ്. ക്യാപ്റ്റനായി അലീസ ഹീലി തന്നെ അടുത്ത സീസണിലും തുടരും. 3.9 കോടി രൂപയാണ് ഇനി യുപിയുടെ പഴ്‌സില്‍ ശേഷിക്കുന്നത്.

നിലനിര്‍ത്തിയ താരങ്ങള്‍- അലീസ ഹീലി ക്യാപ്റ്റന്‍), കിരണ്‍ നവഗിരെ, ശ്വേത സെഹ്റാവത്, ദീപ്തി ശര്‍മ, ചമാരി അട്ടപ്പട്ടു, ഗ്രേസ് ഹാരിസ്, സോഫി എക്ലെസ്റ്റോണ്‍, ടാഹില മഗ്രാത്ത്, രാജേശ്വരി ഗെയ്ക്വാദ്, സൈമ താക്കൂര്‍, അഞ്ജലി സര്‍വാണി, ഗൗഹര്‍ സുല്‍ത്താന, പൂനം ഖെംനാര്‍, ഉമ ഛേത്രി, വൃന്ദ ദിനേഷ്.

ഗുജറാത്ത് ജയന്റ്‌സ്

നിലവിലെ ക്യാപ്റ്റന്‍ സ്‌നേഹ റാണയെ ഗുജറാത്ത് ജയന്റ്‌സ് ഒഴിവാക്കിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പകരം ബെത്ത് മൂണിയെ പുതിയ ക്യാപ്റ്റനാക്കുകയും ചെയ്തു. അതു മാത്രമല്ല ലിയാ തഹുഹു, കാതറിന്‍ ബ്രൈസ് എന്നിവരെയും ഗുജറാത്ത് കൈവിട്ടിരിക്കുകയാണ്. ഇനി ടീമിന്റെ പക്കല്‍ ശേഷിച്ചത് 4.4 കോടി രൂപയാണ്.

നിലനിര്‍ത്തിയ താരങ്ങള്‍- ബെത്ത് മൂണി (ക്യാപ്റ്റന്‍), ലോറ വോള്‍വാര്‍ഡ്, ഫോബ് ലിച്ച്ഫീല്‍ഡ്, ആഷ്ലി ഗാര്‍ഡ്‌നര്‍, ഹര്‍ലീന്‍ ഡിയോള്‍, ദയാലന്‍ ഹേമലത, തനൂജ കന്‍വര്‍, മന്നത്ത് കശ്യപ്, മേഘ്‌ന സിംഗ്, ശബ്നം ഷക്കില്‍, ഭാരതി ഫുല്‍മാലി, കഷ്വി ഗൗതം, പ്രിയ മിശ്ര, സയാലി സത്ഘരെ.

Story first published: Friday, November 8, 2024, 7:16 [IST]
Other articles published on Nov 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+