Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2025: കിരീടം കാക്കുമോ ആര്‍സിബി? വീണ്ടും വരുന്നു വനിതാ 'ഐപിഎല്‍', ഷെഡ്യൂള്‍ പുറത്ത്

ഐപിഎല്ലിന്റെ 18ാം സീസണിനു മുന്നോടിയായി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ വനിതാ പ്രീമിയര്‍ ലീഗ് (WPL) വരുന്നു. ടൂര്‍ണമെന്റിന്റെ മൂന്നാം സീസണിലേക്കുള്ള ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലു പ്രധാന നഗരങ്ങളിലായിട്ടാണ് അഞ്ചു ഫ്രാഞ്ചൈസികള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ്. ഫൈനലുള്‍പ്പെടെ ആകെ 22 മല്‍സരങ്ങളാണ് ഡബ്ല്യുപിഎല്ലിലുള്ളത്. അടുത്ത മാസം 14നാണ് ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. ഫൈനല്‍ മാര്‍ച്ച് 15ന് മുംബൈയിലും നടക്കും.

മുന്‍ സീസണുകളിലെ ഡബ്ല്യുപിഎല്‍ ഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നീവിടങ്ങളിലായിട്ടാണ് നടന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ പുതിയ ഒരു വേദി കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹിയെ ഒഴിവാക്കിയ ബിസിസിഐ ഈ സീസണില്‍ മുംബൈ, ബെംഗളൂരു, ലഖ്‌നൗ, വഡോദര എന്നീവിടങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. രാത്രി 7.30നാണ് എല്ലാ കളിയും ആരംഭിക്കുന്നത്.

RCB

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്‌സ് എന്നീ ടീമുകളാണ് കിരീടത്തിനായി പോരടിക്കുക. ആര്‍സിബിയാണ് നിലവിലെ ചാംപ്യന്‍മാര്‍. കഴിഞ്ഞ സീസണിര്‍ ഡിസിയെ വീഴ്ത്തിയാണ് അവര്‍ കിരീടം ചൂടിയത്. പ്രഥമ സീസണിലെ ജേതാക്കള്‍ മുംബൈയായിരുന്നു.

ആദ്യപാദം വഡോദരയില്‍

ഡബ്ല്യുപിഎല്ലിന്റെ ആദ്യപാദ മല്‍സരങ്ങള്‍ വഡോദരയിലാണ്. അവിടെയുള്ള പുതിയ ബിസിഎ സ്‌റ്റേഡിയത്തിലാണ് ഫെബ്രുവരി 14ന് ഉദ്ഘാടന മല്‍സരം. ആദ്യ കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ജയന്റ്‌സും തമ്മില്‍ ഏറ്റുമുട്ടും.

ആറു മല്‍സരങ്ങളാണ് വഡോദരയില്‍ നടക്കുക. തുടര്‍ന്ന് ടൂര്‍ണമെന്റ് ബെംഗളൂരുവിലേക്കു മാറും. ഫ്രെബ്രുവരി 21 മുതലാണ് അവിടെ രണ്ടാംപാദ മല്‍സരങ്ങള്‍. ആര്‍സിബിയും കരുത്തരായ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് രണ്ടാംപാദത്തിലെ ആദ്യ പോരാട്ടം.

രണ്ടാംപാദ, മൂന്നാം പാദ മല്‍സരങ്ങള്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഡബ്ല്യുപിഎല്ലില്‍ ഇത്തവണ ഹോംഗ്രൗണ്ടായ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആകെ നാലു മല്‍സരങ്ങളാണുള്ളത്. മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തിനു ശേഷം 24ന് യുപി വാരിയേഴ്‌സുമായും 27നു ഗുജറാത്ത് ജയന്റ്‌സുമായും മാര്‍ച്ച് ഒന്നിന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായും ആര്‍സിബി പോരടിക്കും.

തുടര്‍ന്ന് ടൂര്‍ണമെന്റ് മൂന്നാമത്തെ വേദിയായ ലഖ്‌നൗവിലേക്കു ചേക്കേറും. യുപി വാരിയേഴ്‌സിന്റെ ഹോംഗ്രൗണ്ട് കൂടിയാണിത്., ഇവിടെ അവര്‍ക്കു മൂന്നു മല്‍സരങ്ങളാണുള്ളത്. മാര്‍ച്ച് മൂന്ന് മുതലാണ് മൂന്നാംപാദ മല്‍സരങ്ങള്‍.

RCB

കലാശപ്പോര് മുംബൈയില്‍

രണ്ടു ലീഗ് മല്‍സരങ്ങള്‍, എലിമിനേറ്റര്‍, ഫൈനല്‍ എന്നിവയാണ് മുംബൈയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മാര്‍ച്ച് 10നാണ് മുംബൈയിലെ അവസാന പാദം തുടങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിനു തങ്ങളുടെ ഹോംഗ്രൗണ്ടില്‍ രണ്ടു കളികള്‍ മാത്രമേയുള്ളൂ.

മാര്‍ച്ച് 10ന് ഗുജറാത്ത് ജയന്റ്‌സിനെയും 11ന് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും അവര്‍ നേരിടും. ലീഗ് ഘട്ട മല്‍സരങ്ങളും ഇതോടെ പൂര്‍ത്തയാവും. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്ന ടീം നേരിട്ടു ഫൈനലിലേക്കു യോഗ്യത നേടും.

എന്നാല്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേറ്റര്‍ കളിക്കും. ഇതില്‍ വിജയിക്കുന്നവരായാരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. മാര്‍ച്ച് 13നാണ് എലിമിനേറ്റര്‍ പോരാട്ടം. ഫൈനല്‍ മാര്‍ച്ച് 15നും നടക്കും.

Story first published: Friday, January 17, 2025, 6:26 [IST]
Other articles published on Jan 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+