For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WPL 2024: 150 രൂപയില്‍ നിന്ന് 15 ലക്ഷത്തിലേക്ക്! ദ്രാവിഡിനെ കണ്ടത് കരിയര്‍ മാറ്റി, ആരാണ് സജന സജീവന്‍?

വയനാട്ടുകാരിയായ മിന്നുമണിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു അഭിമാനിക്കാന്‍ വീണ്ടുമൊരു മലയാളി താരത്തെക്കൂടി ലഭിച്ചിരിക്കുകയാണ്. മിന്നുവിന്റെ നാട്ടുകാരിയും അടുത്ത കൂട്ടുകാരിയും കൂടിയായ ഓള്‍റൗണ്ടര്‍ സജന സജീവനാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്‍റെ വിജയ റണ്‍സ് കുറിച്ചതോടെയാണ് സജനയെ ലോകമറിഞ്ഞത്.

റണ്‍ചേസില്‍ ടീമിനു ജയിക്കാന്‍ അവസാന ബോളില്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ സജന നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ച് മുംബൈയുടെ വിജയശില്‍പ്പിയായി മാറുകയായിരുന്നു. ടൂര്‍ണമെന്റില്‍ സജനയുടെ അരങ്ങേറ്റം മല്‍സരം കൂടിയായിരുന്നു ഇതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

SAJANA SAJEEVAN

ആരാണ് ഒരൊറ്റ മല്‍സരം കൊണ്ട് ഇത്രയുമധികം ശ്രദ്ധ പിടിച്ചുപറ്റിയ സജന സജീവന്‍. എങ്ങനെയാണ് മുംബൈ ഇന്ത്യന്‍സ് ടീമില്‍ താരത്തിനു അവസരം ലഭിച്ചത്. ഇതേക്കുറിച്ചു അറിയാം. മിന്നുവിനെപ്പോലെ തന്നെ വളരെ കയ്‌പേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നും ക്രിക്കറ്റിനോടുള്ള പാഷന്‍ കൊണ്ട് ഉയര്‍ന്നുവന്ന താരമാണ് മാനന്തവാടിക്കാരിയായ സജന.

ഓട്ടോ ഡ്രൈവറായ അച്ഛന്‍ ജി സജീവന്റെയും ശാരദാ സജീവന്റെയും മകളാണ് ഇവര്‍. ക്രിക്കറ്ററാവുകയെന്ന മകളുടെ സ്വപ്‌നത്തെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കും കൂടെ നില്‍ക്കുകയും ചെയ്തിട്ടുള്ളരാണ് ഇരുവരും. പക്ഷെ ക്രിക്കറ്റ് പരിശീലനത്തിലെ വലിയ ചെലവ് കുടുംബത്തിന് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്തു.

മാനന്തവാടി ഗവണ്‍മെന്റ് വിഎച്ച്എസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് സജന ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുന്നത്. സ്‌കൂള്‍ പഠനകാലത്തു അധ്യാപകര്‍ നല്‍കിയ സഹായമാണ് ക്രിക്കറ്റ് കരിയര്‍ മെച്ചപ്പെടുത്താന്‍ സജനയെ സഹായിച്ചത്. എല്‍സമ്മ, അനുമോള്‍ ബേബി, ഷാനവാസ് തുടങ്ങിയ അധ്യാപകര്‍ക്കു തന്റെ കരിയര്‍ പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്കാണുള്ളതെന്നു സജന പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

വയനാടിന്റെ ജില്ലാ ടീമിലേക്കാണ് ഇവര്‍ക്കു ആദ്യം അവസരം ലഭിക്കുന്നത്. പിന്നീട് കേരളത്തിന്റെ അണ്ടര്‍ 19, 23 ടീമുകളിലേക്കും താരത്തിനു വിളിയെത്തുകയായിരുന്നു. വൈകാതെ സീനിയര്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യവും സജനയ്ക്കു ലഭിച്ചു. 2012ലായിരുന്നു കേരളാ വനിതാ ടീമിന്റെ സീനിയര്‍ ടീമില്‍ അവര്‍ ഇടം പിടിച്ചത്. തുടര്‍ന്നു ഇന്ത്യന്‍ എ ടീമിലും അവസരം ലഭിക്കുകയായിരുന്നു.

2016ല്‍ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡിനെ നേരില്‍ കണ്ടതാണ് സജനയുടെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. നെറ്റ് സെഷനിടെ സജനയുടെ ബാറ്റിങ് കണ്ട ദ്രാവിഡ് അടുത്തേക്കു വിളിപ്പിക്കുകയും ചില ഉപദേശങ്ങള്‍ നല്‍കുകയുമായിരുന്നു.

ബാറ്റിങില്‍ തന്റെ വീക്ക്‌നെസുകള്‍ തിരിച്ചറിഞ്ഞ ദ്രാവിഡ് അതു മെച്ചപ്പെടുത്താനുള്ള ഉപദേശമാണ് അന്നു നല്‍കിയതെന്നാണ് സജന പറയുന്നത്. ലെഗ് സൈഡില്‍ കളിക്കുമ്പോള്‍ തനിക്കു ചില പോരായ്മകളുണ്ടായിരുന്നതായും ഇതു മറികടന്നതിനു പിന്നില്‍ ദ്രാവിഡാണെന്നും നേരത്തേ അവര്‍ വെളിപ്പെടുത്തിയിരുന്നു.

SAJANA SAJEEVAN

ക്യാംപിനു ശേഷം സൗത്താഫ്രിക്ക എ ടീമുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി സജന കളിച്ചിരുന്നു. ഈ സമയത്തു ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമായും കൂടിക്കാഴ്ച നടത്താന്‍ ഇവര്‍ക്കു അവസരം ലഭിച്ചിരുന്നു. അന്നു ഗംഭീര്‍ സമ്മാനമായി ഒപ്പിട്ടു നല്‍കിയ ബാറ്റ് കൊണ്ട് കളിച്ച സജന കേരളത്തിന്റെ അണ്ടര്‍ 23 ടീമിനോടൊപ്പം അതിവേഗ സെഞ്ച്വറിയോടെ കസറുകയും ചെയ്തു. വെറും 84 ബോളുകളില്‍ നിന്നായിരുന്നു താരം സെഞ്ച്വറി നേട്ടം കുറിച്ചത്.

തുടക്കകാലത്തു കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ 150 രൂപ ദിവസ അലവന്‍സായിരുന്നു സജനയുടെ മുഖ്യ വരുമാനം. അവിടെ നിന്നാണ് ഇപ്പോള്‍ ലക്ഷങ്ങള്‍ വരുമാനമുള്ള താരമായി അവര്‍ മാറിയിരിക്കുന്നത്. 15 ലക്ഷം രൂപയ്ക്കായിരുന്നു കഴിഞ്ഞ ലേലത്തില്‍ സജനയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

10 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. പക്ഷെ സജനയ്ക്കായി ഒന്നിലേറെ ടീമുകള്‍ രംഗത്തുവന്നതോടെ പ്രതിഫലം 15 ലക്ഷത്തിലേക്കുയരുകയായിരുന്നു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധിക കൂടിയായ സജന തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണെന്നതു പലര്‍ക്കുമറിയില്ല. ഫീല്‍ഡിങിലെ മിന്നും പ്രകടനങ്ങളെ തുടര്‍ന്നു ജോണ്ടി റോഡ്‌സെന്ന വിളിപ്പേരും ഈ വയനാട്ടുകാരിക്കുണ്ട്.

Story first published: Saturday, February 24, 2024, 7:15 [IST]
Other articles published on Feb 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+