Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2024: വെറും 30 സെക്കന്റ്, ഒറ്റ ബോളില്‍ കരിയര്‍ മാറ്റിയ സജന! മുംബൈ നേടി, വീഡിയോ

ബെംഗളൂരു: വനിത പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ലോകത്തിന്റെ മുഴുവന്‍ കൈയടി നേടാന്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി ഓള്‍റൗണ്ടര്‍ സജന സജീവന് ഒരു ബോള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. സ്വപ്‌നതുല്യമായ അരങ്ങേറ്റത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാന താരമായി ഈ വയനാട്ടുകാരി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ത്രില്ലറില്‍ മുംബൈ അവസാന ബോളില്‍ നാടകീയ വിജയം സ്വന്തമാക്കിയപ്പോള്‍ തലയെടുപ്പോടെ നിന്നത് സജനയായിരുന്നു.

ഇത്രയും മികച്ചൊരു അരങ്ങേറ്റം ഒരു താരത്തിനു ഡബ്ല്യുപിഎല്‍ പോലെയൊരു വലിയ വേദിയില്‍ സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. കാരണം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തി 30 സെക്കന്‍റിനകം നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ സിക്‌സറടിച്ചാണ് സജന മുംബൈയ്ക്കു അവിസ്മരണീയ വിജയം സമ്മാനിച്ചത്. 12 റണ്‍സായിരുന്നു അവസാന ഓവറില്‍ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആലിസ് കാസ്പിയാണ് ഈ ഓവര്‍ ബൗള്‍ ചെയ്തത്.

SAJNA SAJEEVAN

ക്രീസിലുണ്ടായിരുന്നത് മുംബൈ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഹര്‍മന്‍പ്രീത് കൗറും പൂജ വസ്ത്രാക്കറുമായിരുന്നു. ആദ്യത്തെ ബോളില്‍ തന്നെ പൂജയെ (1) പുറത്താക്കിയ കാപ്‌സി ഡല്‍ഹിയുടെ വിജയസാധ്യതകള്‍ വര്‍ധിപ്പിച്ചു. തുടര്‍ന്ന് അമന്‍ജ്യോത് കൗറാണ് ക്രീസിലെത്തിയത്. അടുത്ത ബോളില്‍ അമന്‍ജ്യോത് ഡബിളെടത്തു. മൂന്നാമത്തെ ബോളില്‍ സിംഗിളും നേടി.

സിക്സറിലൂടെ മുംബൈയുടെ വിജയ റണ്‍സ് നേടുന്ന സജ്ന സജീവന്‍, വീഡിയോ കാണാം

നാലാമത്തെ ബോളില്‍ മുംബൈയ്ക്കു വിജയപ്രതീക്ഷ നല്‍കി ഹര്‍മന്‍പ്രീതിന്റെ ബൗണ്ടറി. കവര്‍ പോയിന്റിനു മുകളിലൂടെയാണ് താരം ഷോട്ട് പായിച്ചത്. ഇതോടെ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടത് രണ്ടു ബോളില്‍ വേണ്ടത് അഞ്ചു റണ്‍സ്. അടുത്ത ബോളില്‍ സിക്‌സറിലൂടെ മുംബൈയുടെ വിജയ റണ്‍സ് നേടാനുള്ള ഹര്‍മന്‍പ്രീതിന്റെ ശ്രമം പാളി.

നേരെ ആകാശത്തേുയര്‍ന്ന ബോള്‍ ലോങ് ഓണിനു മുന്നില്‍ സതര്‍ലാന്‍ഡിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഹല്‍മന്‍പ്രീതും മുംബൈയും സ്തബ്ധരായപ്പോള്‍ ഡല്‍ഹി വിജയം മണത്തു. അവസാനത്തെ ബോളില്‍ ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്. ബൗണ്ടറി നേടിയാല്‍ കളി ടൈയാവും, തുടര്‍ന്ന് സൂപ്പര്‍ ഓവര്‍.

അരങ്ങേറ്റക്കാരിയായ സജനയെയാണ് എട്ടാം നമ്പറില്‍ മുംബൈ ക്രീസിലേക്കയച്ചത്. കന്നി മല്‍സരത്തിന്റെ ടെന്‍ഷനോടൊപ്പം സിക്‌സറടിച്ചില്ലെങ്കില്‍ ടീം തോല്‍ക്കുമെന്ന സമ്മര്‍ദ്ദം മറുവശത്ത്. പക്ഷെ സജനയെ ഇതൊന്നും തളര്‍ത്തിയില്ല. കാപ്‌സിയെ നേരിടാന്‍ ക്രീസില്‍ നിന്നും പുറത്തേക്കിറങ്ങിയ സജനയുടെ വമ്പന്‍ ഷോട്ട്. ലോങ് ഓണിനു മുകളിലൂടെ അതു സിക്‌സറിലേക്കു പറന്നപ്പോള്‍ മുംബൈ ക്യാംപ് ആഹ്ലാദത്തില്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഡിസി ഞെട്ടിത്തരിക്കുകയും ചെയ്തു.

SAJNA SAJEEVAN

സിക്‌സറിനോടൊപ്പം ടീമിന്റെ വിജയ റണ്‍സും കുറിച്ച സജനയെ മുംബൈ താരങ്ങള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തു. നേരത്തേ ബൗള്‍ ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കിലും ബാറ്റിങില്‍ ഒരൊറ്റ ബോള്‍ കൊണ്ട് തന്നെ എല്ലാ ക്ഷീണവും തീര്‍ത്തിരിക്കുകയാണ് മലയാളി താരം. ഈ പ്രകടനത്തോടെ വരാനിരിക്കുന്ന മല്‍സരങ്ങളിലും മുംബൈയുടെ പ്ലെയിങ് ഇലവനില്‍ സജന സ്ഥാനമുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത മെഗ് ലാനിങിന്റെ ഡിസി അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ മുംബൈയ്‌ക്കെതിരേ ഒരു ടീമിന്റെ ഏറ്റവും മികച്ച ടോട്ടല്‍ കൂടിയാണിത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ആലിസ് കാപ്‌സിയാണ് 53 ബോളില്‍ 75 റണ്‍സുമായി ടീമിനു വേണ്ടി മിന്നിച്ചത്. ജെമീമ റോഡ്രിഗസ് 42ഉം ക്യാപ്റ്റന്‍ ലാനിങ് 31 റണ്‍സും നേടി.

മറുപടിയില്‍ ആറു വിക്കറ്റിനു മുംബൈ ലക്ഷ്യം മറികടക്കുകയും ചെയ്തു. യാസ്തിക ഭാട്ടിയയുടെയും (57) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെയും (55) ഫിഫ്റ്റികളാണ് മുംബൈ വിജയത്തിനു അടിത്തറയിട്ടത്. ഈ മല്‍സരത്തില്‍ സജനയെക്കൂടാത മറ്റൊരു മലയാളി താരമായ മിന്നുമണി ഡിസി ടീമിലുമുണ്ടായിരുന്നു. പക്ഷെ ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ അവസരം കിട്ടിയില്ല. മാത്രമല്ല ഹര്‍മന്‍പ്രീതിന്റെ കടുപ്പമേറിയ ഒരു ക്യാച്ച് തുടക്കത്തില്‍ മിന്നുമണി പാഴാക്കുകയും ചെയ്തിരുന്നു.

Story first published: Saturday, February 24, 2024, 6:13 [IST]
Other articles published on Feb 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+