Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്രമിനെ കൊല ചെയ്‌തേനെ!! അങ്ങനെ പറഞ്ഞിരുന്നെങ്കില്‍... പക്ഷെ അതുണ്ടായില്ല- അക്തര്‍

കറാച്ചി: വാതുവയ്പ്പിനെതിരേ താന്‍ മുമ്പും ഇപ്പോഴും എതിരാണെന്നു തുറന്നു പറഞ്ഞ് പാകിസ്താന്റെ ഇതിഹാസ പേസ് ബൗളര്‍ ഷുഐബ് അക്തര്‍. ഒത്തുകളിക്കാനാവശ്യപ്പെട്ട് മുന്‍ ഇതിഹാസ നായകനും പേസറുമായ വസീം അക്രം തന്നെ സമീപിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുമായിരുന്നുവെന്നും അക്തര്‍ തുറന്നടിച്ചു.

akhtar

1990കളില്‍ പാകിസ്താന്റെ ചില മല്‍സരങ്ങള്‍ കണ്ടിരുന്നു. അസാധ്യമെന്നു കരുതിയിരുന്ന സാഹചര്യങ്ങളില്‍ നിന്നു പോലും വസീം അക്രം ഉജ്ജ്വല ബൗളിങിലൂടെ ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വരുന്നതു കണ്ടിട്ട് അദ്ഭുതം തോന്നിയിട്ടുണ്ട്. വാതു വയ്പ്പില്‍ പങ്കാളിയാവാന്‍ അക്രം തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തെ താന്‍ തകര്‍ത്തേനെ, ഒരു പക്ഷെ കൊലപ്പെടുത്തുക തന്നെ ചെയ്‌തേനെ. എന്നാല്‍ ഒരിക്കലും അത്തരം കാര്യങ്ങള്‍ അക്രം തന്നോടു പറഞ്ഞിട്ടില്ലെന്ന് അക്തര്‍ വ്യക്തമാക്കി.

akram

കരിയറിന്റെ ആദ്യകാലത്ത് തനിക്കു എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുള്ള അക്രമിന് അക്രം നന്ദി അറിയിച്ചു. ഏഴോ, എട്ടോ വര്‍ഷം അക്രമിനൊപ്പം പാക് ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. നിരവധി മല്‍സരങ്ങളില്‍ തന്നെ അദ്ദേഹം രക്ഷിച്ചിട്ടുണ്ട്. എതിര്‍ ടീമിന്റെ മുന്‍നിര വിക്കറ്റുകള്‍ അക്രം പിഴുത് വാലറ്റക്കാരെ തനിക്കു നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നുവെന്നും 44 കാരനായ അക്തര്‍ വെളിപ്പെടുത്തി. തന്നേക്കാള്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടും ആഗ്രഹിച്ച സമയങ്ങളിലെല്ലാം ബൗള്‍ ചെയ്യാന്‍ അക്രം അനുവദിച്ചിട്ടുണ്ടെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് കൂട്ടിച്ചേര്‍ത്തു.

പാകിസ്താനു വേണ്ടി 46 ടെസ്റ്റുകളില്‍ നിന്നും 178ഉം 163 ഏകദിനങ്ങളില്‍ നിന്നും 247ഉം 15 ടി20കളില്‍ നിന്നും 19ഉം വിക്കറ്റുകള്‍ അക്തര്‍ നേടിയിട്ടുണ്ട്. അതേസമയം, 104 ടെസ്റ്റുകളും 356 ഏകദിനങ്ങളും കളിച്ച അക്രം യഥാക്രമം 414ഉം 502ഉം വിക്കറ്റുകളെടുത്തിട്ടുണ്ട്.

Story first published: Tuesday, April 21, 2020, 18:04 [IST]
Other articles published on Apr 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+