ട്വന്റി20 ലോകകപ്പില്‍ കാണാം വനിതാ അമ്പയര്‍മാരെ
ദില്ലി: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ഐസിസി. ക്രിക്കറ്റില്‍ ഇതാദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ വനിതാ അമ്പയര്‍മാരെയും പരീക്ഷിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന തീരുമാനിച്ചു. രണ്ട് അമ്പയര്‍മാരെയാണ് ട്വന്റി20 ലോകകപ്പിനുള്ള അമ്പയര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് 16ന് നടക്കുന്ന പാക്കിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തില്‍ ഗ്രൗണ്ടിലിറങ്ങുന്ന ന്യൂസിലന്റ് സ്വദേശിനി കാതലീന്‍ ക്രോസ് ആയിരിക്കും ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുക. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ അമ്പയര്‍ അനില്‍ ചൗധരിയാകും കാതിലീന് ഒപ്പം ഗ്രൗണ്ടിലിറങ്ങുക.

ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ ക്ലാരി പൊളോസ്‌ക് മൊഹാലിയില്‍ നടക്കുന്ന ന്യൂസിലന്റ് അയര്‍ലന്റ് മത്സരത്തില്‍ അമ്പയറാകും. ഇന്ത്യന്‍ അമ്പയര്‍ വിനീത് കുല്‍ക്കര്‍ണിയാകും ക്ലാരിയുടെ സഹ അമ്പയര്‍. വനിതകളുടെ ലോകകപ്പ് ക്വാളിഫൈയിങ് മത്സരത്തില്‍ അമ്പയറായതിന്റെ അനുഭവ സമ്പത്ത് കാതലീന്‍ ക്രോസിനുണ്ട്.
വനിതാ അമ്പയര്‍മാര്‍ പുരുഷമത്സരങ്ങളില്‍ ഇറങ്ങുന്നതിന്റെ വിവരങ്ങള്‍ ലഭ്യമല്ല. 31 ഓഫീഷ്യലുകളെയാണ് ട്വന്റി20 പുരുഷ വനിതാ ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയാകുന്നുണ്ട്. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3വരെയാണ് ടൂര്‍ണമെന്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications