Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമിതാഭ് ബച്ചന്‍ ദേശീയഗാനം ചൊല്ലാന്‍ 4 കോടി വാങ്ങിയോ? സൗരവ് ഗാംഗുലി പറയുന്നു!

കൊല്‍ക്കത്ത: ദേശീയഗാനം ആലപിക്കുന്നതിന് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചിന്‍ 4 കോടി രൂപ വാങ്ങിയോ. വാങ്ങി എന്നാണ് ഒരു കൂട്ടം ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ മത്സരത്തിന് മുമ്പായി ദേശീയഗാനം ആലപിക്കുന്നതിന് ബച്ചന്‍ പണം വാങ്ങി എന്നാണ് പ്രചാരണം.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണ് എന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ട് കൂടിയാണ് ഗാംഗുലി. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അമിതാഭ് ബച്ചന്‍ ഈഡന്‍ ഗാര്‍ഡനില്‍ എത്തിയത് എന്നാണ് ഗാംഗുലി പറയുന്നത്. എങ്കില്‍പ്പിന്നെ ആരാണ് ഈ അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നില്‍....

ബച്ചന്റെ ദേശഭക്തി വെറും അഭിനയമോ

ബച്ചന്റെ ദേശഭക്തി വെറും അഭിനയമോ

അമിതാഭ് ബച്ചന്റെ ദേശഭക്തി വെറും അഭിനയം മാത്രമാണെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങളിലൂടെ അതാണ് വ്യക്തമാക്കുന്നതെന്നും ബച്ചനെ ദേശഭക്തി പഠിപ്പിക്കാനെത്തിയ ആളുകള്‍ പറഞ്ഞുനടന്നു.

എന്നാല്‍ സംഭവിച്ചതോ

എന്നാല്‍ സംഭവിച്ചതോ

അമിതാഭ് ബച്ചന്‍ 4 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന ആരോപണം പാടേ നിഷേധിക്കുകയാണ് സൗരവ് ഗാംഗുലി. സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്താണ് അദ്ദേഹം വിമാന ടിക്കറ്റും ഹോട്ടല്‍ വാടകയും കൊടുത്തത് ഗാംഗുലി പറയുന്നു. 30 ലക്ഷത്തോളം രൂപയാണ് ബച്ചന്‍ ഇതിനായി മുടക്കിയത്.

പണം പ്രശ്‌നമല്ല

പണം പ്രശ്‌നമല്ല

കുറച്ച് പണമെങ്കിലും സ്വീകരിക്കണമെന്ന് താന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു എന്നാല്‍ അത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ബച്ചന്‍ പരിപാടിയില്‍ പങ്കെടുത്തത്. എന്നിട്ടും വിവാദമുണ്ടായതില്‍ വേദനയുണ്ട്.

ആരാണ് വിവാദത്തിന് പിന്നില്‍

ആരാണ് വിവാദത്തിന് പിന്നില്‍

അമിതാഭ് ബച്ചന്‍ നാല് കോടി രൂപ വാങ്ങി എന്ന തരത്തില്‍ ഒരു വിവാദത്തിന് തിരികൊടുത്തത് ആരാണ്. ആരാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍.

Story first published: Monday, March 21, 2016, 13:27 [IST]
Other articles published on Mar 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+