Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാരം 140 കിഗ്രാം! ലോകത്തിലെ ഭാരമേറിയ ക്രിക്കറ്റര്‍- സൂപ്പര്‍ ക്യാച്ചിലൂടെ കൈയടി നേടി കോണ്‍വാള്‍

മാഞ്ചസ്റ്റര്‍: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ഭാരമേറിയ ക്രിക്കറ്ററെന്ന റെക്കോര്‍ഡിന് അവകാശിയാണ് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നറും ഓള്‍റൗണ്ടറുമായ റഖീം കോണ്‍വാള്‍. 140 കിഗ്രാമാണ് താരത്തിന്റെ ഭാരം. ഈ ശരീരഭാരം കൊണ്ടു തന്നെയാണ് കോണ്‍വാള്‍ ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെപ്പോലുള്ളവര്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റൊരു തലത്തിലേക്കു വളര്‍ന്ന് ലോകമെമ്പാടമുള്ള ക്രിക്കറ്റര്‍മാര്‍ക്കു മാതൃക കാണിക്കുമ്പോഴാണ് ഈ ഭാരം വച്ച് കോണ്‍വാള്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നത്.

കോണ്‍വാളിന്റെ ക്യാച്ച് കാണാം

ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ കോണ്‍വാളും വിന്‍ഡീസ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. സ്ലിപ്പില്‍ ഉജ്ജ്വലമായ ക്യാച്ചെടുത്ത് ഭാരം തനിക്കൊരു പ്രശ്‌നമല്ലെന്നു തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിലൂടെ കോണ്‍വാളിന്റെ ക്യാച്ച് വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്.

വിമര്‍ശകര്‍ക്കുള്ള മറുപടി

വിമര്‍ശകര്‍ക്കുള്ള മറുപടി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിനം കോണ്‍വാളിനെ വിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ സ്ലിപ്പില്‍ നിര്‍ത്തിയപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഈ ഭാരവും വച്ച് എങ്ങനെ ഡൈവ് ചെയ്ത് ക്യാച്ചെടുക്കാന്‍ താരത്തിനാവുമെന്നതായിരുന്നു വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ നിന്ന നില്‍പ്പില്‍ തന്നെ ദുഷ്‌കരമായ ക്യാച്ചെടുത്ത് കോണ്‍വാള്‍ വിമര്‍ശകരുടെ വായടപ്പിച്ചു.
ഇംഗ്ലണ്ടിനായി 52 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സിനെയാണ് തകര്‍പ്പനൊരു ക്യാച്ചിലൂടെ കോണ്‍വാള്‍ മടക്കിയത്. ആദ്യ ദിനം വീണ ഇംഗ്ലണ്ടിന്റെ അവസാനത്തെ വിക്കറ്റ് കൂടിയായിരുന്നു ഇത്.

48ാം ഓവറില്‍

48ാം ഓവറില്‍

കളിയുടെ 48ാം ഓറിലായിരുന്നു ഇംഗ്ലണ്ടിനെയും മല്‍സരം തല്‍സമയം കണ്ടു കൊണ്ടിരുന്ന കാണികളെയും സ്തബ്ധരാക്കിയ കോണ്‍വാളിന്റെ വണ്ടര്‍ ക്യാച്ച്. സ്പിന്നര്‍ റോസ്റ്റണ്‍ ചേസിന്റെ ബൗളിങില്‍ ബേണ്‍സ് കട്ട് ഷോട്ടിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് സ്ലിപ്പില്‍ ഒരു കൈകൊണ്ട് നിന്നിടത്തു വച്ച് തന്നെ കോണ്‍വാള്‍ കൈപ്പിടിയിലൊതുക്കി. എന്താണ് സംഭവിച്ചതെന്നു പോലുമറിയാതെ അവിശ്വസനീയതോടെണ്‍ ബേണ്‍സ് ഗ്രൗണ്ട് വിട്ടത്. 147 പന്തില്‍ നാലു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ബേണ്‍സിന്റെ ഇന്നിങ്‌സ്.
സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ ഷെയര്‍ ചെയ്ത് നിരവധി പേരാണ് കോണ്‍വാളിനെ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നത്.

അരങ്ങേറ്റം ഇന്ത്യക്കെതിരേ

അരങ്ങേറ്റം ഇന്ത്യക്കെതിരേ

27 കാരനായ കോണ്‍വാളിന്റെ കരിയറിലെ നാലാമത്തെ മാത്രം ടെസ്റ്റാണിത്. ഇന്ത്യക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം വിന്‍ഡീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയപ്പോള്‍ കോണ്‍വാളും സംഘത്തിലുണ്ടായിരുന്നു. ഭീമാകാരമായ ശരീരം കൊണ്ട് അന്നാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റിനു ശേഷം കഴിഞ്ഞ വര്‍ഷം ന്നെ അഫ്ഗാനിസ്താനെതിരായ ടെസ്റ്റിലും താരം കളിച്ചിരുന്നു.
മൂന്നു ടെസ്റ്റുകളില്‍ നിന്നും 20 റണ്‍സും 13 വിക്കറ്റുകളുമാണ് കോണ്‍വാളിന്റെ അക്കൗണ്ടിലുള്ളളത്. 75 റണ്‍സിന് ഏഴു വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

Story first published: Saturday, July 25, 2020, 12:14 [IST]
Other articles published on Jul 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+