Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മൊട്ടേറ സ്‌റ്റേഡിയം ഇനിയില്ല, പകരം നരേന്ദ്ര മോഡി സ്‌റ്റേഡിയം

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് നല്‍കി. മൊട്ടേറ സ്റ്റേഡിയമാണ് നരേന്ദ്ര മോഡി സ്‌റ്റേഡിയമായി മാറിയിരിക്കുന്നത്. നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്. ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര കായിക മന്ത്രി കിരെണ്‍ റിജ്ജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1

1,10,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിനുണ്ട്. ഇതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി ഇതു മാറിയത്. നവീകരണ പ്രവര്‍ത്തികള്‍ക്കു ശേഷം ഇവിടെ നടന്ന ആദ്യത്തെ അന്താരാഷ്ട മല്‍സരം കൂടിയാണ് ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ്. ജനുവരിയില്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ നടന്നിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡിയാണ് ഈ സ്‌റ്റേഡിയത്തിന്റെ നവീകരണത്തെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്. അക്കാലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹമെന്നു ഉദ്ഘാട പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ഉദാഹരണം കൂടിയാണ് ഈ സ്റ്റേഡിയമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ദാര്‍ വല്ലഭായ് സ്‌പോര്‍ട്‌സ് എന്‍ക്ലേവ്, മൊട്ടേരയിലെ നരേന്ദ്ര മോഡിയം സ്‌റ്റേഡിയം എന്നിവയ്‌ക്കൊപ്പം നരാന്‍പുരയില്‍ ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സും കൂടി നിര്‍മിക്കും. ഏതു അന്താരാഷ്ട്ര കായിക മേളയ്ക്കും ആതിഥേയത്വം വഹിക്കാന്‍ ഈ മൂന്നു വേദികളെയും സജ്ജമാക്കും. ഇന്ത്യയിലെ സ്‌പോര്‍ട്‌സ് സിറ്റിയായി അഹമ്മദാബാദ് അറിയപ്പെടും. ഒളിംപിക് ഗെയിംസും ഇവിടെ നടത്താവുന്നതാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ക്രിക്കറ്റിനു മാത്രമല്ല ഇന്ത്യക്കും ഇത് അഭിമാനമുഹൂര്‍ത്തമാണെന്നു കായിക മന്ത്രി കിരെണ്‍ റിജ്ജു അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്നതു മാത്രമല്ല ലോകത്തിലെ ഏറ്റവും ആധുനിക സറ്റേഡിയങ്ങളിലൊന്നാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനായിരുന്നു ടോസ്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇന്ത്യന്‍ പേസര് ഇഷാന്ത് ശര്‍മയുടെ 100ാം ടെസ്റ്റ് മല്‍സരമായിരുന്നു ഇത്. മല്‍സരത്തിനു തൊടടുമുമ്പ് രാംനാഥ് കോവിന്ദും അമിത് ഷായും മൊമെന്റോ നല്‍കി ഇഷാന്തിനെ ആദരിച്ചിരുന്നു. കപില്‍ ദേവിനു ശേഷം 100 ടെസ്റ്റുകളില്‍ കളിച്ച രണ്ടാമത്തെ ഇന്ത്യന്‍ പേസര്‍ കൂടിയാണ് അദ്ദേഹം.

Story first published: Wednesday, February 24, 2021, 15:17 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+