ഏഷ്യയോട് മുട്ടാന്‍ ലോക ഇലവന്‍... ഡുപ്ലെസി നയിക്കും, ഗെയ്ല്‍, ടെയ്‌ലര്‍, പൊള്ളാര്‍ഡ് സംഘത്തില്‍

ധാക്ക: ഏഷ്യന്‍ ഇലവനെതിരേ നടക്കാനിരിക്കുന്ന രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ലോക ഇലവന്‍ സംഘത്തെ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് (ബിസിബി) ലോക ഇലവനിലെ കളിക്കാര്‍ ആരൊക്കെ ആയിരിക്കുമെന്നു പുറത്തുവിട്ടത്. ഏഷ്യന്‍ ഇലവനെയും കഴിഞ്ഞ ദിവസം ബിസിബി തിരഞ്ഞെടുത്തിരുന്നു. നായകന്‍ വിരാട് കോലിയുള്‍പ്പെടെ ഇന്ത്യയുടെ ആറു താരങ്ങളാണ് ഏഷ്യന്‍ ഇലവനിലുള്ളത്.
ഏറ്റവുമധികം കളിക്കാര്‍ ഉള്‍പ്പെട്ടതും ഇന്ത്യയില്‍ നിന്നു തന്നെയായിരുന്നു. ഇപ്പോള്‍ ലോക ഇലവന്‍ കൂടി പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഇരട്ടിയായിട്ടുണ്ട്. മാര്‍ച്ച് 18, 21 തിയ്യതികളില്‍ ധാക്കയിലെ ഷേറെ ബംഗ്ലാ ദേശീയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ലോക ഇലവന്‍- ഏഷ്യന്‍ ഇലവന്‍ പോരാട്ടം നടക്കുന്നത്.

ഡുപ്ലെസി നായകന്‍
ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫഫ് ഡുപ്ലെസിയാണ് ലോക ഇലവനെ നയിക്കുന്നത്. വിന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍, സൂപ്പര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ്, ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ താരം റോസ് ടെയ്‌ലര്‍, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ അലെക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരും ലോക ഇലവന്‍ നിരയിലുണ്ട്.

വിന്‍ഡീസ് ആധിപത്യം
ലോക ഇലവനില്‍ കൂടുതല്‍ താരങ്ങളുള്ളത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ്. നാലു കളിക്കാരാണ് വിന്‍ഡീസില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നു കളിക്കാരുള്ള നിലവിലെ ലോക ചാംപ്യന്മാര്‍ കൂടിയായ ഇംഗ്ലണ്ടാണ് രണ്ടാംസ്ഥാനത്ത്.
ന്യൂസിലാന്‍ഡില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ടും, ഓസ്‌ട്രേലിയയില്‍ നിന്ന് ഒരാളും ലോക ഇലവനിലെത്തി.

ലോക ഇലവന്‍ ടീം
ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, കിരോണ്‍ പൊള്ളാര്‍ഡ്, ഷെല്‍ഡണ്‍ കോട്രെല്‍ (വെസ്റ്റ് ഇന്‍ഡീസ്), അലെക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ, ആദില്‍ റഷീദ് (ഇംഗ്ലണ്ട്), ഫഫ് ഡുപ്ലെസി, ലുംഗി എന്‍ഗിഡി (ദക്ഷിണാഫ്രിക്ക), റോസ് ടെയ്‌ലര്‍, മിച്ചെല്‍ മക്ലെനഗന്‍ (ന്യൂസിലാന്‍ഡ്), ആന്‍ഡ്രു ടൈ (ഓസ്‌ട്രേലിയ).

കോലിയുടെ കാര്യം ഉറപ്പില്ല
തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളില്‍ കോലി ഏഷ്യന്‍ ഇലവനു വേണ്ടി ഇറങ്ങുമോയെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ ഇതേക്കേുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.
കോലിയെക്കൂടാതെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ഏഷ്യന്‍ ഇലവനിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ രാഹുല്‍ ഒരു മല്‍സരത്തില്‍ മാത്രമേ കളിക്കുകയുള്ളൂ.

ഏഷ്യന്‍ ഇലവന്‍ ടീം
ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, റിഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് (ഇന്ത്യ), തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്), തിസാര പെരേര, ലസിത് മലിങ്ക (ശ്രീലങ്ക), റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ (അഫ്ഗാനിസ്തന്‍), സന്ദീപ് ലാമിച്ചാനെ (നേപ്പാള്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications