Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ ആ നാലു പേര്‍ ആരൊക്കെ? ഇന്ത്യയുടെ കാത്തിരിപ്പ് ഈ പരമ്പരയോടെ തീര്‍ന്നേക്കും...

നോട്ടിങ്ഹാം: 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയെ ഇന്ത്യ നോക്കിക്കാണുന്നത്. ഇംഗ്ലീഷ് പിച്ചില്‍ ഇന്ത്യക്ക് എത്രത്തോളം മികവ് പുലര്‍ത്താനാവുമെന്ന് ഈ പരമ്പരയോടെ വ്യക്തമാവും. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ ഏറക്കുറെ തീരുമാനമായിക്കഴിഞ്ഞു.

എന്നാല്‍ ചില റോളുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒഴിഞ്ഞു കിടക്കുന്ന ചില സ്ഥാനങ്ങളിലേക്ക് ആരൊക്കെ വരുമെന്ന കാര്യത്തില്‍ ഈ പരമ്പരയോടെ തീരുമാനമായേക്കും.

മധ്യനിര: രാഹുലോ, ശ്രേയസോ?

മധ്യനിര: രാഹുലോ, ശ്രേയസോ?

ഏകദിനത്തില്‍ നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ ഏറ്റവും അനുയോജ്യനായ താരത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ തിരച്ചില്‍ തുടരുകയാണ്. നിരവധി പേരെ ഈ റോളില്‍ ഇന്ത്യ പരീക്ഷിച്ചെങ്കിലും അവര്‍ക്കൊന്നും സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ ഇന്ത്യന്‍ സംഘത്തിലുള്ള രണ്ടു പേരാണ് ഈ സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്നത്. മിന്നുന്ന ഫോമിലുള്ള ലോകേഷ് രാഹുലും മറുനാടന്‍ മലയാളി താരം ശ്രേയസ് അയ്യരുമാണ് ഇവര്‍.
രാഹുലിനാണ് ചെറിയ മുന്‍തൂക്കമുള്ളത്. കാരണം ട്വന്റി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ രാഹുല്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു. മാത്രമല്ല കഴിഞ്ഞ ഐപിഎല്ലിലും താരം റണ്‍സ് വാരിക്കൂട്ടിയിരുന്നു.

ഫിനിഷര്‍: റെയ്‌നയോ, കാര്‍ത്തികോ?

ഫിനിഷര്‍: റെയ്‌നയോ, കാര്‍ത്തികോ?

മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി മികച്ച ഫിനിഷറാണെങ്കിലും ചില മല്‍സരങ്ങളില്‍ മറ്റേതെങ്കിലുമൊരു താരത്തിനു ഈ റോള്‍ നിര്‍വഹിക്കേണ്ടിവരും. ധോണി പെട്ടെന്ന് പുറത്തായാലും ഈ റോള്‍ ഏറ്റെടുക്കാന്‍ ശേഷിയുള്ള താരത്തെ ലോകകപ്പില്‍ ഇന്ത്യക്കു കൂടിയേ തീരൂ. നിലവില്‍ രണ്ടു പേര്‍ക്കാണ് സാധ്യത. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് ഒരാളെങ്കില്‍ മറ്റൊരു താരം വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികാണ്. അതിവേഗം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് റണ്‍സെടുക്കാന്‍ ഇരുവരും ഒരുപോലെ മിടുക്കരാണ്.
പരിക്കും മോശം ഫോമും കാരണം ദേശീയ ടീമില്‍ നിന്നും പുറത്തായ റെയ്‌നയെ അടുത്തിടെയാണ് തിരിച്ചുവിളിച്ചത്. മടങ്ങിവരവില്‍ മികച്ച പ്രകടനവും താരം നടത്തുന്നുണ്ട്. കാര്‍ത്തികാവട്ടെ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി കഴിയുകയാണ്. ഫിനിഷറുടെ റോളില്‍ റെയ്‌നയേക്കാള്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത് കാര്‍ത്തികാണ്. അവസാനമായി കഴിഞ്ഞ ഐപില്ലിലും ഇതു കണ്ടു.

സ്പിന്നര്‍മാര്‍

സ്പിന്നര്‍മാര്‍

നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ജോടികള്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ്. ടി20യിലും ഏകദിനത്തിലുമെല്ലാം ഈ കോമ്പിനേഷന്‍ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ അക്ഷര്‍ പട്ടേലും കൂടി ഇന്ത്യന്‍ ടീമിലേക്ക് സ്ഥാനം കാത്ത് നില്‍ക്കുന്നുണ്ട്.
നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ചഹലിനേക്കാള്‍ മുന്നില്‍ കുല്‍ദീപ് തന്നെയാണ്. 2017 ജൂണില്‍ അരങ്ങേറിയ ശേഷം താരം 20 മല്‍സരങ്ങളില്‍ നിന്നും 39 വിക്കറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി 17 വിക്കറ്റും കുല്‍ദീപ് വീഴ്ത്തിയിരുന്നു. യാദവ് ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ രണ്ടാം സ്പിന്നറുടെ സ്ഥാനത്തിനുവേണ്ടി ചഹലും അക്ഷറുമാണ് രംഗത്ത്. ഇവരില്‍ ആരെ ടീമിലെടുക്കണമെന്ന് ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയോടെ വ്യക്തമാവും.

നാലാം പേസര്‍

നാലാം പേസര്‍

ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്ന മൂന്നു പേസര്‍മാരുടെ കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞു. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ന്യൂബോള്‍ ബൗളര്‍മാരായി എത്തുമ്പോള്‍ മറ്റൊരു പേസര്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഹര്‍ദിക് പാണ്ഡ്യയാവും. ഇനി ടീമിലെ നാലാമത്തെ പേസര്‍ ആരന്നെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്കു ആശയക്കുഴപ്പമുള്ളത്. ഉമേഷ് യാദവ്, ശര്‍ദ്ദുല്‍ താക്കൂര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ് ഈ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നത്.
ബുംറയുടെ അഭാവത്തില്‍ ടീമിലെത്തിയ ഉമേഷിന് ലോകകപ്പ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിച്ച അവസരമാണ് ഏകദിന പരമ്പര. ഉമേഷിനെ കൂടാതെ താക്കൂര്‍, കൗള്‍ എന്നിവരിലൊരാള്‍ക്കു കൂടി പരമ്പരയില്‍ അവസരം ലഭിച്ചേക്കും.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Thursday, July 12, 2018, 14:06 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+