Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നു ലോകകപ്പ്, ഇന്ന് ടെസ്റ്റ്... ഓവര്‍ത്രോ വിവാദം വീണ്ടും, അഞ്ചിന് പകരം ആറു റണ്‍സ്

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കഴിഞ്ഞ ഏകദിന ലോകകപ്പിലെ ക്ലാസിക്ക് ഫൈനല്‍ ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു. അന്നു സൂപ്പര്‍ ഓവറിലും ഇരുടീമുകളും തുല്യ സ്‌കോറാണ് നേടിയത്. ഈ ഫൈനലിലെ ഓവര്‍ ത്രോ വിവാദം പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അഞ്ച് റണ്‍സ് ലഭിക്കേണ്ടിടത്തു അംപയര്‍മാരുടെ പിഴവ് മൂലം ഇംഗ്ലണ്ടിന് ആറു റണ്‍സാണ് കിട്ടിയത്. ഇതു മല്‍സരഫലം തന്നെ മാറ്റി മറിക്കുകയും ചെയ്തിരുന്നു.

auss

ഇപ്പോഴിതാ വീണ്ടുമൊരു ഓവര്‍ ത്രോ വിവാദമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയും പാകിസ്താനും തമ്മില്‍ അഡ്‌ലെയ്ഡ് ഓവലില്‍ നടന്നു കൊണ്ടിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനിടെയാണ് അംപയര്‍മാരുടെ ഭാഗത്തു നിന്നും പിഴവുണ്ടായത്. ഓസ്ട്രലിയയുടെ ബാറ്റിങിനിടെയായിരുന്നു ഇത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കാണ് അഞ്ചു റണ്‍സ് ലഭിക്കേണ്ടയിടത്ത് ആറു റണ്‍സ് ദാനമായി നല്‍കിയത്. ടെസ്റ്റിന്റെ ആദ്യദിനം വാര്‍ണറും മാര്‍നസ് ലബ്യുഷെയ്‌നും ചേര്‍ന്നു മികച്ച കൂട്ടുകെട്ടുമായി ഓസീസിനെ മുന്നോട്ടു നയിക്കവെയായിരുന്നു അംപയര്‍മാര്‍ 'കണ്ണടച്ചത്'. ഷോട്ട് കളിച്ച വാര്‍ണറും ലബ്യുഷെയ്‌നും ഡബിളിനാണ് ശ്രമിച്ചത്. എന്നാല്‍ പാക് താരം ഷഹീന്‍ അഫ്രീഡിയുടെ ത്രോ ബൗണ്ടറിയിലാണ് കലാശിച്ചത്. ഇതോടെ അംപയര്‍മാര്‍ ചേര്‍ന്ന് ആറു റണ്‍സ് ഓസീസിന് അനുവദിക്കുകയായിരുന്നു. എന്നാല്‍ സിംഗിള്‍ പൂര്‍ത്തിയാക്കിയ വാര്‍ണര്‍ രണ്ടാമത്തെ റണ്‍സ് തികച്ചില്ലെന്ന് റീപ്ലേകളില്‍ തെളിയുകയായിരുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ ഓവര്‍ ത്രോയായി ലഭിച്ച ബൗണ്ടറിയും പൂര്‍ത്തിയാക്കിയ സിംഗിളുമടക്കം അഞ്ചു റണ്‍സാണ് അനുവദിക്കാറുള്ളത്. എന്നാല്‍ ഇവിടെ അംപയര്‍മാര്‍ പൂര്‍ത്തിയാക്കാത്ത രണ്ടാമത്തെ റണ്‍സ് കൂടി കൂട്ടിയ ശേഷം ആറു റണ്‍സ് അനുവദിക്കുകയായിരുന്നു. മൈക്കല്‍ ഗഫും റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്തുമായിരുന്നു ടെസ്റ്റിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍.

Story first published: Saturday, November 30, 2019, 15:00 [IST]
Other articles published on Nov 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+