World Cup 2027: തുടരെ ഫ്‌ളോപ്പായി ശ്രേയസ്!! പകരം സഞ്ജുവിനെ എടുക്കൂ, ഈ കാരണങ്ങള്‍
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇനി മുന്നിലുള്ള ഏറ്റവും വലിയ ചാലഞ്ച് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പാണ്. അതിനായുള്ള ആദ്യത്തെ തയ്യാറെടുപ്പ് കൂടിയാണ് ഇപ്പോള്‍ അഫ്ഗാനിസ്താനുമായി നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര. ഇനി വരാനിരികുന്ന ഓരോ ഏകദിനവും ടീമിനു ലോകകപ്പിലേക്കുള്ളള ചവിട്ടുപടിയാണ്.
ലോകകപ്പിലെ ഇന്ത്യന്‍ ടീം ഏറെക്കുറെ സെറ്റായി കഴിഞ്ഞുവെന്നു തന്നെ പറയാം. ഓരോ റോളിലും ആരൊക്കെയാണ് കളിക്കുകയെന്നത് വ്യക്തവുമാണ്. പക്ഷെ ഇതില്‍ ശ്രേയസ് അയ്യരുടെ സ്ഥാനത്തെ കുറിച്ചാണ് ചോദ്യങ്ങളുള്ളത്. ലോകകപ്പില്‍ അദ്ദേഹം തീര്‍ച്ചയായും 11ല്‍ കാണുമെങ്കിലും ഈ സ്ഥാനം കൂടുതല്‍ അര്‍ഹിക്കുന്ന ഒരാളുണ്ട്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് അര്‍ഹതയുണ്ടായിട്ടും ടീമിനു വേണ്ടാതെ പുറത്തിരിക്കുന്നയാള്‍. ലോകകപ്പില്‍ ബാക്കപ്പായി പോലും അദ്ദേഹം സ്‌ക്വാഡിലുണ്ടാവാന്‍ സാധ്യതയില്ല. പക്ഷെ ശ്രേയസിനു പകരം സഞ്ജു ടീമിലേക്കു വന്നാല്‍ അതു തീര്‍ച്ചയായും ഗുണം ചെയ്യും. എന്തുകൊണ്ടാണെന്നു നോക്കാം.
ഫോമില്‍ ഇടിവ്
ഇന്ത്യന്‍ ടീമിനൊപ്പം ഈ വര്‍ഷം ശ്രേയസ് അയ്യരുടെ ഫോമിലുണ്ടായിട്ടുള്ള വലിയ ഇടിവാണ് ആദ്യത്തെ കാരണം. 2026ല്‍ ഇതിനകം കളിച്ചിട്ടുള്ള അഞ്ചിന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായിട്ടില്ല. ഐസിസി ഏകദിന ലോകകപ്പിനു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കവെ ഇതു ഇന്ത്യയെ ആശങ്കയിലാക്കിയിട്ടുണ്ട്.
ന്യൂസിലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളിലും, അഫ്ഗാനിസ്താനെതിരേയുള്ള രണ്ടു മല്‍സരങ്ങളിലുമടക്കം അഞ്ച് ഏകദിനങ്ങളിലാണ് ശ്രേയസ് കളിച്ചത്. ഇവയില്‍ 18 എന്ന ദനയീയ ശരാശരിയില്‍ 76 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 90 റണ്‍സ് മാത്രമാണ്.
കിവികളുമായി ഈ വര്‍ഷമാദ്യം കളിച്ച പരമ്പരയിലെ മോശം പ്രകടനത്തിന്റെ ക്ഷീണം അഫ്ഗാനിസ്താനെതിരേ ശ്രേയസ് തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അഫ്ഗാനെതിരേയും അദ്ദേഹം താളം വീണ്ടെടുക്കാന്‍ കഴിയാതെ തപ്പിത്ത ടയുകയാണ്.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബാറ്റിങ്ങില്‍ ശ്രേയസ് വന്‍ ദുരന്തമായി തീര്‍ന്നു. 19 ശരാശരിയില്‍ നേടാനായത് വെറും 38 റണ്‍സാണ്. ഇനി അഫ്ഗാനമായുള്ള അവസാന മാച്ചിലും അതിനു ശേഷമുള്ള ഇംഗ്ലണ്ട് പരമ്പരയിലും കൂടി ശ്രേയസ് നനഞ്ഞ പടക്കമായാല്‍ ഈ റോളിലേക്കു ബാക്കപ്പായെങ്കിലും സഞ്ജുവിനെ കൊണ്ടു വന്നേ തീരുകയുള്ളൂ. രണ്ടു പേര്‍ക്കും മാറി മാറി അവസരങ്ങളും നല്‍കേണ്ടതുണ്ട്.
പിച്ച്, റെക്കോര്‍ഡ്
അടുത്ത ഏകദിന ലോകകപ്പിന്റെ പ്രധാന വേദി സൗത്താഫ്രിക്കയാണ്. മികച്ച വേഗതയും ബൗണ്‍സും സ്വിങുമെല്ലാമുള്ള അവിടുത്തെ പിച്ചുകളില്‍ പെര്‍ഫോം ചെയ്യണമെങ്കില്‍ മികച്ച സാങ്കേതിക മികവ് കൂടി ബാറ്റര്‍മാര്‍ക്കു ആവശ്യമാണ്. ഇക്കാര്യത്തില്‍ ശ്രേയസ് അയ്യരേക്കാള്‍ ഒരുപടി മുകളിലാണ് സഞ്ജു സാംസണ്‍.

ഷോര്‍ട്ട് ബോളുകള്‍ക്കെതിരേയുള്ള ശ്രേയസിന്റെ വീക്ക്‌നെസ് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ അദ്ദേഹം ഇതു ഏറെക്കുറെ പരിഹരിച്ചെങ്കിലും പൂര്‍ണമായും ഈ കുറവ് മാറിയോ എന്നതു സംശയമാണ്. ലോകകപ്പില്‍ എതിര്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ ശ്രേയസിനെതിരേ പ്രയോഗിക്കുന്ന പ്രധാന ആയുധവും ഇതായിരിക്കും.
മറുഭാഗത്തു സഞ്ജുവിലേക്കു വന്നാല്‍ ആ തരത്തിലുള്ള വീക്ക്‌നെസുകളൊന്നും പ്രത്യേകം എടുത്തു കാണിക്കാനില്ല. മാത്രമല്ല പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് അദ്ദേഹം.
2023ല്‍ സൗത്താഫ്രിക്കയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കു വേണ്ടി ഏകദിനം കളിച്ചത്. അന്നു കന്നി സെഞ്ച്വറി നേടിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. പക്ഷെ പിന്നീടൊരിക്കലും സഞ്ജുവിനു ടീമിലേക്കു വിളിയും എത്തിയിട്ടില്ല.
ഏകദിനത്തില്‍ സഞ്ജുവിന്റ ഇതുവരെയുള്ള റെക്കോര്‍ഡിലേക്കു വന്നാല്‍ അതും ഗംഭീരമാണെന്നു കാണാം. കളിച്ചപ്പോഴെല്ലാം അദ്ദേഹം ടീമിനായി പെര്‍ഫോം ചെയ്തിട്ടുണ്ട്. 14 ഇന്നിങ്‌സുകളിലാണ് സഞ്ജു കളിച്ചത്.
ഇവയില്‍ 56.67 എന്ന തകര്‍പ്പന്‍ ശരാശരിയോടെ 510 റണ്‍സും നേടി. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഒരിക്കല്‍ പോലും അദ്ദേഹം ഏകദിനത്തില്‍ ഡെക്കായിട്ടുമില്ലെന്നതും ശ്രദ്ധേയമായ കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


