ടി20 ടീമിലെ 11 പേര്‍ അടുത്ത ഏകദിന ലോകകപ്പിന്!! സഞ്ജുവോ? ആ താരം ഫ്‌ളോപ്പെങ്കില്‍ കോള്‍
ഈ വര്‍ഷം നാട്ടില്‍ ടി20 ലോകകപ്പ് ഉയര്‍ത്തിയതോടെ ടീം ഇന്ത്യയെ കാത്തിരിക്കുന്ന അടുത്ത ചാലഞ്ച് 2027ല്‍ സൗത്താഫ്രിക്ക വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പാണ്. 2011നു ശേഷം ഒരു ഏകദിന ലോക കിരീടം പോലുമില്ലെന്ന ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരമായിരിക്കും ഇത്.
2023ല്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ട്രോഫി വഴുതിപ്പോയത്. അടുത്ത തവണ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഈ നിരാശ മായ്ക്കാനുള്ള അവസരമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. പക്ഷെ അതു അത്ര എളുപ്പമായിരിക്കില്ല. ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടിയും വരും.

ലോകകപ്പിലെ ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ചുള്ള ഏറെക്കുറെ വ്യക്തമായെന്നു തന്നെ പറയാം. ചില താരങ്ങളുടെ കാര്യത്തില്‍ മാത്രമേ സംശയം ബാക്കിയുള്ളൂ. നിലവില്‍ ടി20 ടീമിന്റെ ഭാഗമായിട്ടുള്ള 11 കളിക്കാരാണ് അടുത്ത ഏകദിന ലോകകപ്പിലും സീറ്റുറപ്പാക്കിയിട്ടുള്ളത്. അവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
ടി20 ടീമിലെ ഭാഗ്യവാന്‍മാര്‍ ഇവര്‍
അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ സ്ഥാനമുറപ്പായ ടി20 ടീമിലെ താരങ്ങള്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ്.
ഇവരില്‍ ശ്രേയസ് കുറച്ചു കാലമായി ഇന്ത്യന്‍ ടി20 പ്ലാനുകളുടെ ഭാഗമായിരുന്നില്ല. 2023 ഡിസംബര്‍ മൂന്നിന് ഓസ്‌ട്രേലിയയുമായുള്ള ടി20യില്‍ കളിച്ച ശേഷം ഒരു മല്‍സരം പോലും കളിക്കുകയും ചെയ്തിട്ടില്ല. എന്നാല്‍ അടുത്തിടെ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ടീമിലേക്കു മാസ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശ്രേയസ്.
കഴിഞ്ഞ വര്‍ഷം ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. ശ്രേയസിനെ പോലെ ഏകദിന ടീമിലേക്കു നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവിളിക്കപ്പെട്ടയാളാണ് ഇഷാന്‍.
2023 ഒക്ടോബര്‍ 11നു ശേഷം അദ്ദേഹം ഏകദിനം കളിച്ചിട്ടില്ല. എന്നാല്‍ അഫ്ഗാനിസ്താനുമായി ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയിലൂടെയാണ് ഇഷാന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ടി20യിലേക്കും ഈ വര്‍ഷം രണ്ടാംവരവ് നടത്തിയ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. അടുത്ത ഏകദിന ലോകകപ്പിലും തനിക്കു അവസരം കിട്ടുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാവും ഇഷാന്‍. എന്നാല്‍ ഹാര്‍ദിക് മുതല്‍ കുല്‍ദീപ് വരെ മറ്റു താരങ്ങളെല്ലാം ടി20ക്കൊപ്പം ഏകദിനത്തിലെയും സജീവ സാന്നിധ്യമാണ്.
പരിക്കുകളോ, ഇനിയുള്ള മാസങ്ങളില്‍ ഫോമില്‍ അസാധാരണ ഇടിവുണ്ടായാല്‍ മാത്രമേ ഈ 11 പേരില്‍ ചിലര്‍ക്കു ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം നഷ്ടമാവാനിടയുള്ളൂ. അല്ലെങ്കില്‍ പ്ലെയിങ് ഇലവനിലോ, അല്ലെങ്കില്‍ ബെഞ്ചിലോ ഇവരെയെല്ലാം നമുക്കു പ്രതീക്ഷിക്കുകയും ചെയ്യാം.
സഞ്ജു പ്രതീക്ഷിക്കണോ?
ടി20 താരങ്ങളുടെ ഈ ലിസ്റ്റില്‍ പെടാത്ത, എന്നാല്‍ ഏകദിന ലോകകപ്പില്‍ വേണമെന്നു ആരാധകരില്‍ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നയാള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ടി20യില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍ റോളുകള്‍ സ്വന്തം പേരില്‍ ഉറപ്പാക്കിയെങ്കിലും ഏകദിനത്തില്‍ അദ്ദേഹം പടിക്കു പുറത്താണ്.

2023ല്‍ സൗത്താഫ്രിക്കയുമായുള്ള ഏകദിത്തില്‍ കന്നി സെഞ്ച്വറി കുറിക്കുകയും ഇന്ത്യ ജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്ത ശേഷം സഞ്ജുവിനെ കളിപ്പിച്ചിട്ടില്ല.
തീര്‍ച്ചയായും ഒരു തിരിച്ചുവരവ് അദ്ദേഹം അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഏകദിനത്തില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി ഇപ്പോള്‍ കെഎല്‍ രാഹുലുണ്ട്. ഇപ്പോഴിതാ ബാക്കപ്പായി ഇഷാന്‍ കിഷനെയും കൊണ്ടു വന്നിരിക്കുകയാണ്.
ഇനി വരാനിരിക്കുന്ന ഏകദിനങ്ങളില്‍ ഇഷാന് അവസരം ലഭിക്കുകയും അദ്ദേഹം അവയില്‍ ഫ്‌ളോപ്പാവുകയും ചെയ്താല്‍മാത്രമേ അടുത്ത ലോകകപ്പില്‍ ബാക്കപ്പായി സഞ്ജുവിനു കോള്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


