World Cup 2027: ഇന്ത്യയും ഓസീസുമല്ല, അടുത്ത കപ്പ് അവര്‍ പൊക്കും!! പ്രവചിച്ച് വോന്‍
2027ല്‍ നടക്കാനിരിക്കുന്ന അടുത്ത ഐസിസി ഏകദിന ലോകകപ്പിലെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ടൂര്‍ണമെന്റിനു ഇനിയും രണ്ടു വര്‍ഷത്തോളം ബാക്കിനില്‍ക്കവെയാണ് കിരീട ഭാഗ്യം ആര്‍ക്കായിരിക്കുമെന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത്.
സൗത്താഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ മൂന്നു രാജ്യങ്ങൡലായിട്ടാണ് അടുത്ത ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇംഗ്ലണ്ടുമായി ഇപ്പോള്‍ പുരോഗമിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയിലും ജയിച്ച് സൗത്താഫ്രിക്ക 2-0ന്റെ ലീഡ് സ്വന്തമാക്കിയ ശേഷമാണ് അടുത്ത ലോകകപ്പ് ആര്‍ക്കാവുമെന്നു വോന്‍ പ്രവചിച്ചത്.

പ്രവചനം ഇങ്ങനെ
എക്‌സിലൂടെയാണ് 2027ലെ ഐസിസി ഏകദിന ലോകകപ്പിലെ ചാംപ്യന്‍മാരെക്കുറിച്ചുള്ള മൈക്കല്‍ വോനിന്റെ പ്രവചനം. സൗത്താഫ്രിക്കയാവും 2027ലെ ലോകകപ്പില്‍ വിജയിക്കുകയെന്നാണ് തനിക്കു തോന്നുന്നതെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.
ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ സൗത്താഫ്രിക്കയുടെ ബെസ്റ്റ് ടൈമാണെന്നു തന്നെ പറയേണ്ടി വരും. ഈ വര്‍ഷമാണ് അവര്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില ജേതാക്കളായി മാറിയത്. ഓസ്‌ട്രേലിയയെ തകര്‍ത്തായിരുന്നു അവരുടെ കിരീടധാരണം.
കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിലെ റണ്ണറപ്പുമായിരുന്നു സൗത്താഫ്രിക്ക. അന്നു കിരീടത്തിനു തൊട്ടരികെ വരെയെത്തിയ ശേഷം ഇന്ത്യക്കു മുന്നില്‍ അവര്‍ക്കു കാലിടറുകയായിരുന്നു.
ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര നേട്ടത്തോടെ വലിയൊരു റെക്കോര്‍ഡും സൗത്താഫ്രിക്ക കുറിച്ചിരിക്കുകയാണ്. 1998നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ സൗത്താഫ്രിക്ക ഏകദിന പരമ്പര നേടിയത്.

ഇതുവരെ ഫൈനല്‍ കളിച്ചില്ല
ഐസിസി ഏകദിന ലോകകപ്പിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ഇതുവരെ ചാംപ്യന്‍മാരാവാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് സൗത്താഫ്രിക്ക. അവര്‍ എല്ലാ എഡിഷനുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഫൈനലില്‍ പോലും കളിക്കാന്‍ ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ല. ഇതു കാരണം ചോക്കേഴ്‌സനെന്ന ചീത്തപ്പേരും സൗത്താഫ്രിക്കയ്ക്കുണ്ട്.
1992, 1999, 2007, 2015, 2023 എന്നിങ്ങനെ അഞ്ചു ഏകദിന ലോകകപ്പുകളുടെ സെമി ഫൈനലില്‍ അവരുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷെ എല്ലാ തവണയും സെമിയില്‍ തോല്‍ക്കാനായിരുന്നു വിധി.
ഏറ്റവും അവസാനമായി ഇന്ത്യ വേദിയായ 2023ലെ ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോടാണ് സൗത്താഫ്രിക്ക തോല്‍വി രുചിച്ചത്. 213 റണ്‍സ് പ്രതിരോധിക്കവെ മൂന്നു വിക്കറ്റിനു അവര്‍ കീഴടങ്ങുകയായിരുന്നു.
ഇംഗ്ലണ്ടില്‍ വിജയക്കുതിപ്പ്
വൈറ്റ് ബോള്‍ പരമ്പകള്‍ക്കു വേണ്ടിയാണ് സൗത്താഫ്രിക്കന്‍ ടീം ഇപ്പോള്‍ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് പര്യടനത്തിലുള്ളത്. ആദ്യത്തെ രണ്ടു ഏകദിനങ്ങളും ജയിച്ച് സൗത്താഫ്രിക്ക പരമ്പരയില്‍ 2-0ന്റെ അഭേദ്യമായ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്.
ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനാണ് ടെംബ ബവുമയും സംഘവും തകര്‍ത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 131നു എറിഞ്ഞിട്ട സൗത്താഫ്രിക്ക വെറും 20.5 ഓവറില്‍ മൂന്നു വിക്കറ്റിനു വിജയത്തിലെത്തുകയും ചെയ്തു. രണ്ടാമത്തെ കളിയില്‍ അഞ്ചു റണ്‍സിന്റെ ത്രില്ലിങ് ജയവും സൗത്താഫ്രിക്ക പിടിച്ചെടുത്തു.
331 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു അവര്‍ നല്‍തിയത്. റണ്‍ചേസില്‍ ഇംഗ്ലണ്ടും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. പക്ഷെ കൈയെത്തുംദൂരത്തു ജയം കൈവിട്ടു. ഒമ്പതു വിക്കറ്റിനു 325 റണ്‍സില്‍ ആതിഥേയര്‍ പേരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications