Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2027: രോക്കോയില്ലാതെ എന്ത് ടീം? സഞ്ജു ഔട്ട്!! 11 നിര്‍ദേശിച്ച് മുന്‍ താരങ്ങള്‍

ഐസിസി ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കവെ ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരങ്ങള്‍. മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരിയും ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ 11ല്‍ ആരെല്ലാമാണ് വേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വ്യത്യസ്ത ഇലവനെയാണ് രണ്ടു പേരും തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ടി29 ലോകകപ്പിലെ ഹീറോയും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ രണ്ടു ടീമുകളിലും ഉള്‍പ്പെട്ടിട്ടില്ലന്നതാണ് എടുത്തു പറയേണ്ട കാര്യം.

ROHIT GILL KOHLI

എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കളുണ്ടെങ്കിലും ഇതിഹാസ ബാറ്റിങ് ജോടികളും മുന്‍ ക്യാപ്റ്റന്‍മാരുമായ രോഹിത് ശര്‍മയും വിരാട് കോലിയും രണ്ടു ഇലവനിലും ഇടം പിടിക്കുകയും ചെയ്തു. മറ്റൊരു ശ്രദ്ധേയമായ കാര്യം മിന്നുന്ന ഫോമിമിലുള്ള ഇഷാന്‍ കിഷന്‍ രണ്ടു ടീമുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ്.

IND vs IRE: സഞ്ജുവിനോടു സോണി സിക്‌സിന്റെ 'കൊടുംചതി'!! വൈഭവ് വരെയുണ്ട്, ആരാധകരോഷം

IND vs IRE: സഞ്ജുവിനോടു സോണി സിക്‌സിന്റെ 'കൊടുംചതി'!! വൈഭവ് വരെയുണ്ട്, ആരാധകരോഷം

പരിചയ സമ്പന്നനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ രണ്ടു പേരും ഇന്ത്യന്‍ ലൈനപ്പില്‍ നിന്നും മാറ്റി നിര്‍ത്തിയപ്പോള്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജും അവഗണിക്കപ്പെട്ടു.

ഇലവനില്‍ ആരെല്ലാം?

സൗത്താഫ്രിക്കയടക്കം മൂന്നു രാജ്യങ്ങള്‍ സംയുക്തമായാണ് അടുത്ത ഐസിസി ഏകദിന ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. അഫ്ഗാനിസ്താനുമായി ഇപ്പോള്‍ പുരോഗമിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയോടെ അതിനുള്ള മുന്നൊരുക്കങ്ങളും ഇന്ത്യ തുടങ്ങിയിരിക്കുകയാണ്.

ആദ്യ രണ്ടു കളിയിലും ആധികാരികമായി ജയിച്ച ശുഭ്മന്‍ ഗില്ലും സംഘവും പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡും നേടിക്കഴിഞ്ഞു. ആദ്യ മാച്ചില്‍ ഏഴു വിക്കറ്റിനും രണ്ടാമത്തേതില്‍ 170 റണ്‍സിനുമാണ് അഫ്ഗാനെ ഇന്ത്യ മുക്കിയത്. രണ്ടാം ഏകദിനത്തിനു ശേഷമാണ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം കോമ്പിനേഷന്‍ എങ്ങനെ വേണമെന്ന് മനോജ് തിവാരിയും മോഹിത് ശര്‍മയും നിര്‍ദേശിച്ചത്.

INDIAN TEAM

'ഹാര്‍ദിക പാണ്ഡ്യ എന്റെ ഇന്ത്യന്‍ ഇലവനിലുണ്ടായിരിക്കും. പക്ഷെ അതു ഫിറ്റ്‌നസിന്റെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നു മാത്രം. ഹാര്‍ദിക്ക് ഇല്ലെങ്കില്‍ പകരം നിതീഷ് കുമാര്‍ റെഡ്ഡി ഈ റോളിലേക്കു വരികയും ചെയ്യും.

സഞ്ജുവിനെ ക്യാപ്റ്റനാക്കൂ, സച്ചിനും ഗംഭീറും പറഞ്ഞു!! എന്നിട്ടും നടക്കാത്തതിന്റെ കാരണം പറഞ്ഞ് അച്ഛന്‍

സഞ്ജുവിനെ ക്യാപ്റ്റനാക്കൂ, സച്ചിനും ഗംഭീറും പറഞ്ഞു!! എന്നിട്ടും നടക്കാത്തതിന്റെ കാരണം പറഞ്ഞ് അച്ഛന്‍

കൂടാതെ കുല്‍ദീപ് യാദവിനെയും ഞാന്‍ ഇലവനില്‍ എടുത്തിട്ടുണ്ട്. കാരണം നിങ്ങള്‍ക്കൊരു റിസ്റ്റ് സ്പിന്നറെ ആവശ്യമാണ്. സൗത്താഫ്രിക്കന്‍ പിച്ചുകളില്‍ ഒരു ഫിംഗര്‍ സ്പിന്നറെ നമുക്ക് ആവശ്യമില്ല'- തിവാരി വ്യക്തമാക്കി.

മനോജ് തിവാരിയുടെ ഇന്ത്യന്‍ ലോകകപ്പ് 11

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

അതേയസമയം, മോഹിത്തിന്റെ ഇന്ത്യന്‍ ഇലവനില്‍ കുല്‍ദീപിനു സ്ഥാനമില്ല. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായി വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് അദ്ദേഹം പകരമെടുത്തത്.

IND vs AFG: ഗില്‍ 74ല്‍ നില്‍ക്കെ ഇഷാന്‍ 25, പക്ഷെ 2 പേര്‍ക്കും ഒരേ ഓവറില്‍ സെഞ്ച്വറി!!! ഇതെങ്ങനെ?

IND vs AFG: ഗില്‍ 74ല്‍ നില്‍ക്കെ ഇഷാന്‍ 25, പക്ഷെ 2 പേര്‍ക്കും ഒരേ ഓവറില്‍ സെഞ്ച്വറി!!! ഇതെങ്ങനെ?

രോഹിത്ത് പൂര്‍ണ ഫിറ്റ്‌ല്ലെങ്കില്‍ ബാക്കപ്പ് ഓപ്പണിങ് റോളിലേക്കു യശസ്വി ജയ്‌സ്വാളിനെയും നിര്‍ദേശിക്കുന്നു. തിവാരിയുടെ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു മാറ്റങ്ങളൊന്നും മോഹിത് വരുത്തിയിട്ടില്ല.

മോഹിത് ശര്‍മയുടെ ഇന്ത്യന്‍ലോകകപ്പ് 11

രോഹിത് ശര്‍മ / യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Thursday, June 18, 2026, 12:36 [IST]
Other articles published on Jun 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+