ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ 2027ലെ ഐസിസി ഏകദിന ലോകകപ്പിലും രോഹിത് ശര്‍മ, വിരാട് കോലി സൂപ്പര്‍ ജോടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തങ്ങളുടെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കുന്ന പ്രകടനമാണ് പരമ്പരയില്‍ ഇവര്‍ കാഴ്ചവച്ചത്. പ്രത്യേകിച്ചും എടുത്തു പറയേണ്ടത് രോഹിത്തിന്റെ പ്രകടനമാണ്.
ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 200ന് മുകളില്‍ റണ്‍സുമായി രോഹിത് പ്ലെയര്‍ ഓഫ് ദി സീരീസുമായിരുന്നു. കോലി ആദ്യ രണ്ടു കളിയിലും ഡെക്കായെങ്കിലും അവസാന മല്‍സരത്തില്‍ 70 പ്ലസ് റണ്‍സുമായി ഇതിനു പ്രാശ്ചിത്തവും ചെയ്തു. ഇതോടെ അടുത്ത ലോകകപ്പിലും രണ്ടു പേരും ഉറപ്പായും കളിക്കുമെന്നാണ് മുന്‍ താരങ്ങളക്കം പലരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതിനിടെ 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ചാറ്റ്ജിപിടി. രോഹിത്തും കോലിയും ഇന്ത്യന്‍ ഇലവനില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ആരൊക്കെയാണ് ടീമിലുള്ളതെന്നു നമുക്കു നോക്കാം.
പുതിയ ടോപ്പ് 6
ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും തഴയപ്പെട്ടതിനാല്‍ തന്നെ പുതിയ ടോപ്പ് സിക്‌സാണ് ചാറ്റ് ജിപിടി തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് ഇലവന്റേത്. രോക്കോയ്ക്കു പകരം ഇടംകൈയന്‍മാരായ രണ്ടു യുവ ബാറ്റര്‍മാരാണ് ടീമിലേക്കു വന്നിരിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും യുവതാരം യശസ്വി ജയ്‌സ്വാളുമാണ് ടീമിന്റെ പുതിയ ഓപ്പണിങ് ജോടികള്‍.
ടെസ്റ്റില്‍ സ്ഥാനമുറപ്പിച്ച ശേഷം മറ്റു രണ്ടു ഫോര്‍മാറ്റുകളിലും തന്റെ ഊഴം കാത്തിരിക്കുകയാണ് അഗ്രസീവ് ബാറ്ററായ ജയ്‌സ്വാള്‍. ടി20യില്‍ നേരത്തേ സ്ഥാനമുറപ്പിക്കുന്നതിന്റെ വക്കിലായിരുന്നു അദ്ദേഹം. പക്ഷെ ഇടയ്ക്കു ചില ബ്രേക്കുകള്‍ വരികയും പകരമെത്തിയ അഭിഷേക് ശര്‍മ അവസരങ്ങള്‍ മുതലാക്കുകയും ചെയ്തതോടെ ഇപ്പോള്‍ ജയ്‌സ്വാള്‍ പടിക്കു പുറത്താണ്.
ഗില്‍- ജയ്‌സ്വാള്‍ ജോടി ഓപ്പണിങില്‍ ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ കോലിയുടെ പകരക്കാരന്‍ യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയാണ്. ടി20യില്‍ തകര്‍പ്പന് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. അധികം വൈകാതെ ഏകദിനത്തിലും തിലകിനെ കാണാനാവുമെന്നതില്‍ സംശയവുമില്ല. കോലി ടീമിനു പുറത്തായാല്‍ മാത്രമേ തിലകിന്റെ സമയം തെളിയുകയുള്ളൂ.
നാലാമനായി പതിവു പോല സ്റ്റാര്‍ ബാറ്ററും പുതിയ വൈസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യരുണ്ട്. അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ മുന്നേറ്റത്തില്‍ അദ്ദേഹത്തിനു നിര്‍ണായക റോള്‍ തന്നെയുണ്ടാലും. അഞ്ചാമനായി ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റണ്ടര്‍ അക്ഷര്‍ പട്ടേലാണ് ചാറ്റ് ജിപിടിയുടെ ഇലവനിലുള്ളത്.
ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച പരമ്പരയിലും അദ്ദേഹം ഈ പൊസിഷനിലാണ് ബാറ്റ് ചെയ്തത്. ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. അക്ഷറിനു ശേഷം ആറാമന്‍ സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുലാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ.

ശേഷിച്ചവര്‍ ഇവര്‍
ചാറ്റ്ജിപിടിയുടെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കെഎല്‍ രാഹുലിനു ശേഷം ഏഴാം നമ്പറിലുള്ള് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ഫിനിഷിങ് ചുമതലയും അദ്ദേഹത്തിനാവും. അതിനു ശേഷം ബൗളര്‍മാരാണ് ടീമിലുള്ളത്.
ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറും മൂന്നു ഫാസ്റ്റ് ബൗളര്‍മാരുമുള്‍പ്പെട്ടതാണ് ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷന്‍. കുല്‍ദീപ് യാദവിനാണ് സ്പിന്‍ ബൗളിങിന്റെ ചുമതല,. പേസാക്രമണത്തിനു ജസ്പ്രീത് ബുംറ ചുക്കാന്‍ പിടിക്കുമ്പോള്‍ അര്‍ഷ്ദീപ് സിങും മുഹമ്മദ് സിറാജുമാണ് ടീമിലെ മറ്റു രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍.
ചാറ്റ്ജിപിടിയുടെ ഇന്ത്യന്‍ ലോകകപ്പ് 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.