Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2027: സൂപ്പര്‍ താരം ഔട്ട്!! ടി20 ഹീറോയുമില്ല, 'ഗില്‍സ് ആര്‍മി' റെഡി; സാധ്യതാ സ്‌ക്വാഡ്

വരാനിരിക്കുന്ന ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്ന പ്രധാന ചാലഞ്ച് 2027ലെ ഐസിസി ഏകദിന ലോകകപ്പാണ്. പുറത്താക്കപ്പെട്ടില്ലെങ്കില്‍ ടീമിനൊപ്പം കോച്ച് ഗൗതം ഗംഭീറിന്റെ അവസാന ദൗത്യവും ഇതു തന്നെയാണ്. അതുകൊണ്ടു തന്നെ ലോകകപ്പ് നേട്ടവുമായി പടിയിറങ്ങാനായാല്‍ അതു അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലായി മാറുകയും ചെയ്തു.

2023ല്‍ നാട്ടില്‍ നടന്ന അവസാന എഡിഷനില്‍ രോഹിത് ശര്‍മയ്ക്കു കീഴിലിറങ്ങിയ ഇന്ത്യക്കു കൈയെത്തുദൂരത്താണ് മൂന്നാം ലോകകിരീടം നഷ്ടമായത്. ടൂര്‍ണമെന്റിലെ ഒരു കളി പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യ കലാശപ്പോരില്‍ ഓസ്‌ട്രേലിലയോടു കീഴടങ്ങുകയായിരുന്നു. ഈ നിരാശ മായ്ക്കാന്‍ 2027ല്‍ ഇന്ത്യക്കു കിരീടം നേടിയേ തീരൂ.

GILL RIOHIT KOHLI

സൗത്താഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ മൂന്നു രാജ്യങ്ങള്‍ സംയുക്തമായാണ് അടുത്ത ലോകകപ്പിനു വേദിയാവുക. 14 ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കുകയും ചെയ്യും. ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ഇന്ത്യന്‍ ടീമില്‍ ആരൊക്കെ?

2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സ്വന്തമാക്കിയ ഏകദിന ലോകകപ്പ് തിരിച്ചുപിടിക്കാന്‍ ഏറ്റവും മികച്ച സ്‌ക്വാഡിനെ തന്നെ 2027ല്‍ ഇന്ത്യ അയക്കുമെന്നുറപ്പാണ്. രോഹിത് ശര്‍മയില്‍ നിന്നും ഈ വര്‍ഷം ക്യാപ്റ്റന്‍സി ബാറ്റണ്‍ ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലാണ് അടുത്ത തവണ ടീമിനെ നയിക്കുക. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയുടെ കന്നി ഐസിസി ടൂര്‍ണമെന്റ് കൂടിയാവും ഇത്.

ഗില്ലും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണിങില്‍ ഇറങ്ങുക. മറ്റു രണ്ടു ഫോര്‍മാറ്റുകളും മതിയാക്കിയ അദ്ദേഹത്തിന്റെ ശ്രദ്ധ ഇപ്പോള്‍ പൂര്‍ണമായും ഈ ലോകകപ്പിലേക്കാണ്. അതുവരെ ഫോമും ഫിറ്റ്‌നസുമെല്ലാം നിലനിര്‍ത്താനൂള്ള കഠിന പ്രയത്‌നത്തിലുമാണ് അദ്ദേഹം.

ടീമിനായ മൂന്ന്, നാല് സ്ഥാനങ്ങളില്‍ കളിക്കുക ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമായിരിക്കും. രോഹിത്തിനെ പോലെ തന്നെ ഈ ലോകകപ്പ് മാത്രം സ്വപ്‌നം കണ്ട് കരിയര്‍ ദീര്‍ഘിപ്പിച്ചയാളാണ് കോലി. ലോകകപ്പ് നേട്ടത്തോടെ തന്നെ കളി നിര്‍ത്തുകയെന്ന സ്വപ്‌നമാണ് അദ്ദേഹത്തിനുള്ളത്.

ശ്രേയസിന്റെ ബാക്കപ്പായി ടീമിലെത്തിയേക്കുക റുതുരാജ് ഗെയ്ക്വാദായിരുക്കും. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരമാണ് അദ്ദേഹം. ടി20 സ്‌പെഷ്യലിസ്റ്റും യുവ ഓള്‍റൗണ്ടറുമായ തിലക് വര്‍മയും ഈ ബാക്കപ്പ് റോളിനായി രംഗത്തുണ്ടെങ്കിലും തഴയപ്പെട്ടേക്കും.

KL RAHUL

ടീമിനായി അഞ്ച്, ആറ് സ്ഥാനങ്ങളില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലും ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമായിരിക്കും. രാഹുലിന്റെ ബാക്കപ്പാവാന്‍ റിഷഭ് പന്ത് രംഗത്തുണ്ടെങ്കിലും ഒഴിവാക്കപ്പെടാനാണ് സാധ്യത. പകരം ഇഷാന്‍ കിഷനായിരിക്കും ടീമിലെ ബാക്കപ്പ് കീപ്പര്‍. മധ്യനിരയിലും ഓപ്പണിങിലുമെല്ലാം ബാക്കപ്പായി അദ്ദേഹത്തെ ഉപയോഗിക്കാം.

ഏഴാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരിക്കും. ടീമിന്റെ ഫിനിഷിങ് ചുമതലയും അദ്ദേഹത്തിനാവും. എട്ടാമനായി കളിക്കുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരിക്കും.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ ചുമതല കുല്‍ദീപ് യാദവിനാവും. അദ്ദേഹത്തിന്റെ ബാക്കപ്പ് വരുണ്‍ ചക്രവര്‍ത്തിയുമാവും. പേസ് നിരയില്‍ ജസ്പ്രീത് ബുംറയെയും അര്‍ഷ്ദീപ് സിങിനെയും ഉറപ്പിക്കാം. ബാക്കപ്പായി ഹര്‍ഷിത് റാണയെയും ടീമില്‍ കാണാം.

2027ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

ബാക്കപ്പുകള്‍- ഇഷാന്‍ കിഷന്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്.

Story first published: Wednesday, December 31, 2025, 7:46 [IST]
Other articles published on Dec 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+