Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2027: ടീം ഇന്ത്യയില്‍ 2 ഗ്രൂപ്പ്!! 3 പേര്‍ക്കിടയില്‍ പൊരിഞ്ഞ തര്‍ക്കം? സംഭവമിങ്ങനെ

ഐസിസി ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കവെ ടീം ഇന്ത്യയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള തര്‍ക്കവും ഗ്രൂപ്പിസവുമെല്ലാം ഏകിന സ്‌ക്വാഡില്‍ ഇപ്പോഴുണ്ടെന്നും ഇതു ലോകകപ്പില്‍ ടീമിനു വലിയ തിരിച്ചടി ആയേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സൗത്താഫ്രിക്കയടക്കം മൂന്നു രാജ്യങ്ങള്‍ സംയുക്തമായാണ് അടുത്ത ഏകദിന ലോകകപ്പിനു ആതിഥേയത്വം വഹിക്കുക. 2011നു ശേഷം ഈ ടൂര്‍ണമെന്റില്‍ കിരീടം നേടാനായിട്ടില്ലാത്ത ടീം ഇന്ത്യ അടുത്ത തവണ തീര്‍ച്ചയായും ഈ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. അതിനിടെയിലാണ് ടീമിലെ വലിയ ഭിന്നതയും തര്‍ക്കങ്ങളുമെല്ലാം മറനീക്കി പുറത്തു വരുന്നത്.

ROHIT GAMBHIR

രോക്കോ- ഗംഭീര്‍ പോര്

ഇന്ത്യന്‍ ഏകദിന ടീമിലെ വലിയ തര്‍ക്കങ്ങള്‍ക്കു കാരണക്കാര്‍ പ്രധാനമായും മൂന്നു പേരാണ്. മുഖ്യ കോച്ച് ഗൗതം ഗംഭീര്‍, മുന്‍ ക്യാപ്റ്റന്‍മാരും സീനിയേഴ്‌സുമായ രോഹിത് ശര്‍മ, വിരാട് എന്നിവര്‍ക്കിടയിലാണ് കടുത്ത സംഘര്‍ഷം രൂപപ്പെട്ടു വരുന്നത്. ഇതു ടീമിലെ അന്തരീക്ഷമാകെ കലുഷിതമാക്കുകയും ചെയ്തിരിക്കുകയാണ്.

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

രോക്കോയും ഗംഭീറും തമ്മിലുള്ള തര്‍ക്കങ്ങളും സ്വരച്ചേര്‍ച്ച ഇല്ലായ്മയുമെല്ലാം നേരത്തേ തന്നെ മറ നീക്കി പുറത്തു വന്നിട്ടുള്ളതുമാണ്. ഗംഭീര്‍- കോലി സൗന്ദര്യപ്പിണക്കത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ രോഹിത്തിനും ഗംഭീറിനുമിടയില്‍ കഴിഞ്ഞ വര്‍ഷം വരെ നല്ല ബന്ധമാണുണ്ടായിരുന്നത്.

പക്ഷെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ കിരീടനേട്ടത്തിനു പിന്നാലെ രോഹിത്തിനെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയത് ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.

ഗംഭീറിന്റെ കൂടി പിന്തുണ ലഭിച്ചതാണ് യാതൊരു കാരണവുമില്ലാതെ രോഹിത്തിനെ നീക്കി ശുഭ്മന്‍ ഗില്ലിനെ നായകനാക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. ഈ തീരുമാനമെടുക്കും മുമ്പ് രോഹിത്തുമായി അവര്‍ സംസാരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്തു തന്നെയായാലും ഈ ക്യാപ്റ്റന്‍സി നീക്കത്തിനു ശേഷം ഗംഭീറുമായി രോഹിത്തും ശത്രുതയിലാണ്. കാരണം 2027ലെ ഏകദിന ലോകകപ്പില്‍ കൂടി ടീമിനെ നയിക്കാന്‍ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ഇതിനായി ശരീരഭാരമെല്ലാം കുറച്ച് ഹിറ്റ്മാന്‍ മികച്ച ഫിറ്റ്‌നസിലേക്കും എത്തിയിരുന്നു. അതിനിടെയായിരുന്നു എല്ലാം തകിടം മറിച്ചുള്ള അപ്രതീക്ഷിത ക്യാപ്റ്റന്‍സി മാറ്റം.

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

നിലവിലെ സാഹചര്യത്തിലേക്കു വന്നാല്‍ ദീര്‍ഘകാലമായി കോലിയും ഗംഭീറും തമ്മില്‍ സംസാരിക്കാറില്ല. തന്റെ ഇപ്പോഴത്തെ പരിക്കിനെ കുറിച്ച് ഗംഭീര്‍, അഗാര്‍ക്കര്‍ എന്നിവരുമായി കോലി സംസാരിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.

KOHLI GAMBHIR

ഗംഭീറുമായി രോഹിത്തും ഇപ്പോള്‍ അധികം ആശയവിനിയം നടത്താറില്ല. തന്നെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കുന്നതിന് ചുക്കാന്‍ പിടിച്ച മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമായും രോഹിത് ഉടക്കിലാണ്. വളരെ പരിമിതമായ സംസാരം മാത്രമേ ഇപ്പോള്‍ ഇവര്‍ക്കിടയിലുള്ളൂ.

രോഹിത്തും കോലിയും മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യയടക്കം ടീമിലെ പല സീനിയര്‍ കളിക്കാരും ഗംഭീറിന്റെ കാര്യത്തില്‍ അതൃപ്തരാണ്. കെഎല്‍ രാഹുലും വളരെ പരിമിതമായി മാത്രമേ കോച്ചുമായി സംസാരിക്കാറുള്ളൂ. ഇതു കാരണം ടീമില്‍ സീനിയര്‍ താരങ്ങളടെയും ഗംഭീറിന്റെയും രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായുമായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

നിലവിലെ ഏകദിന ക്യാപ്റ്റന്‍ ഗില്ലാണെങ്കിലും തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ അദ്ദേഹം സ്വാധീനം കുറവാണെന്നുമാണ് വിവരം. അടുത്ത ലോകകപ്പില്‍ രോഹിത്തും കോലിയും തന്റെ ടീമില്‍ വേണ്ടെന്ന അഭിപ്രായമാണ് ഗംഭീറിനുള്ളത്.

എന്നാല്‍ രോക്കോ ലോകകപ്പില്‍ കളിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവരുമാണ്. ഭാവി കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യങ്ങളുമായി സീനിയര്‍ കളിക്കാര്‍ ബിസിസിഐയെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Friday, June 12, 2026, 18:46 [IST]
Other articles published on Jun 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+