Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2027: രോക്കോയില്ലെങ്കില്‍ ടീം ഇന്ത്യ എങ്ങനെ? ഈ ലൈനപ്പെങ്കില്‍ കപ്പടിക്കും, 11ല്‍ സഞ്ജുവും!!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യയെ സംബന്ധിച്ച് ഇനി മുന്നിലുള്ള പ്രധാനപ്പെട്ട ചാലഞ്ച് അടുത്ത വര്‍ഷം സൗത്താഫ്രിക്ക വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പാണ്. ഈ ടൂര്‍ണമെന്റില്‍ കപ്പ് തൂക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇനി മുന്നോട്ടുള്ള ടീമിന്റെ തയ്യാറെടുപ്പുകള്‍. വരാനിരിക്കുന്ന ഓരോ ഏകദിന പരമ്പരയും അതിനുള്ള ഡ്രസ് റിഹേഴ്‌സല്‍ കൂടിയാവും.

ഈ ലോകകപ്പിനു മുമ്പ് ഇന്ത്യക്കു മുന്നിലുള്ള രണ്ടു പ്രധാനപ്പെട്ട ചോദ്യങ്ങള്‍ മുന്‍ നായകരും ഇതിഹാസ ബാറ്റിങ് ജോടികളായ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ടാവുമോയെന്നതാണ്. കരിയറിന്റെ ക്ലൈമാക്‌സിലെത്തി നില്‍ക്കുന്ന രണ്ടു പേരും ഈ ലോകകപ്പ് കൂടി കളിച്ച ശേഷം വിരമിക്കാനുള്ള പ്ലാനിങിലാണ്.

ROHIT KOHLI

പക്ഷെ ഫോമിനേക്കാള്‍, ഫിറ്റ്‌നസ് സംബന്ധിച്ചുള്ള ആശങ്കകള്‍ രോഹിത്തിന്റെയും കോലിയുടെയും സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. ഇപ്പോള്‍ അഫ്ഗാനിസ്താനുമായി ഈ മാസം തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും കളിക്കുമോയെന്നതും സംശയത്തിലാണ്. രോക്കോയില്ലെങ്കില്‍ അടുത്ത ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ലൈനപ്പ് എങ്ങനെയാവുമെന്നു നോക്കാം.

രോക്കോയില്ലാത്ത ടീം ഇന്ത്യ

രോഹിത് ശര്‍മയും വിരാട് കോലിയുമില്ലെങ്കിലും ഈ കുറവ്് നികത്താനുള്ള താരസമ്പത്ത് ഇന്ത്യക്കുണ്ട്. അതുകൊണ്ടു തന്നെ ഇരുവരുമില്ലെങ്കിലും അതു ടീമിനെ കാര്യമായി ബാധിച്ചേക്കുകയുമില്ല. രോക്കോയുടെ അനുഭവ സമ്പത്ത് ടീം മിസ് ചെയ്യുമെങ്കിലും പ്രകടനത്തിന്റെ കാര്യത്തില്‍ ഇവരുടെ ക്ഷീണം തീര്‍ക്കാന്‍ സാധിക്കുന്നവര്‍ അവസരം കാത്ത് പുറത്തു നില്‍ക്കുകയാണ്.

രോഹിത്തിനു പകരം നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി കളിക്കുക യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരിക്കും. ടി20 ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും ടെസ്റ്റിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാണ് അദ്ദഹം.

ഏകദിനത്തിലും ഈ റോള്‍ അദ്ദേഹത്തില്‍ ഭദ്രമാണ്. ഇതിനകം നാലു ടെസ്റ്റുകള്‍ ജയ്‌സ്വാള്‍ കളിച്ചിട്ടുണ്ട്. 57 എന്ന മികച്ച ശരാശരിയില്‍ 171 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

മൂന്നാം നമ്പറില്‍ കോലിയില്ലെങ്കില്‍ പകരം ഈ റോളിലേക്കു ഒന്നിലേറെ ഓപ്ഷനുകളുണ്ടെങ്കിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ഈ പൊസിഷനില്‍ കളിക്കേണ്ടയാള്‍. ഏകദിനത്തിലെ ഗംഭീര റെക്കോര്‍ഡ് തന്നെയാണ് കാരണം. മറ്റാരേക്കാളും ഇലവനില്‍ സ്ഥാമര്‍ഹിക്കുന്നത് സഞ്ജുവാണ്.

16 ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളൂവെങ്കിലും ഇതിലെ റെക്കോര്‍ഡ് എടുത്തു പറയേണ്ടതു തന്നെ. 14 ഇന്നിങ്‌സുകളിലായി 56.66 എന്ന കിടിലന്‍ ശരാശരിയില്‍ 510 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

ഏകദിന ലോകകപ്പില്‍ കോലിയുടെ അഭാവം നികത്താന്‍ തീര്‍ച്ചയായും സഞ്ജുവിനു സാധിക്കും. മാത്രമല്ല ഒരു മലയാളി താരം ടീമിലുണ്ടെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന ഒരു അലിഖിത നിയമവും കൂടിയുണ്ട്.

SHUBMAN GILL

സഞ്ജുവിനു ശേഷം നാല് മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ആരൊക്കെയെന്ന കാര്യത്തില്‍ സംശയങ്ങളുയരുന്നില്ല. നാലാമനായി വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുണ്ടെങ്കില്‍ അഞ്ചില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ മറ്റൊരു സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലുണ്ടാവും. ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരിക്കും.

എട്ടില്‍ പരിചയസമ്പന്നനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും ഇറങ്ങുന്നത്. സൗത്താഫ്രിക്കയിലെ അതിവേഗ പിച്ചില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. പകരം മൂന്നു ഫാസ്റ്റ് ബൗളര്‍മാരെ പരീക്ഷിച്ചേക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാവും ഈ റോളിലെത്തുക.

ലോകകപ്പില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

ബാക്കപ്പുകള്‍- നിതീഷ് റെഡ്ഡി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്.

Story first published: Saturday, June 6, 2026, 9:52 [IST]
Other articles published on Jun 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+