World Cup 2023: ഇന്ത്യക്ക് കിരീടം നേടാം, ഞങ്ങള്‍ ചെയ്ത സച്ചിന്റെ തന്ത്രം പയറ്റണം! യുവി പറയുന്നു
മൊഹാലി: ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഒക്ടോബര്‍ 5നാണ് വിശ്വകിരീട പോരാട്ടം ആരംഭിക്കുന്നത്. 2011ന് ശേഷം ഇന്ത്യയിലേക്ക് വിരുന്നെത്തുന്ന ആദ്യത്തെ ലോകകപ്പാണിത്. 2011ല്‍ ആതിഥേയരായപ്പോള്‍ കിരീടം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷകളേറെയാണ്. ഏഷ്യയിലെ രാജാക്കന്മാരായ ഇന്ത്യക്കൊപ്പം മികച്ച താരനിരയാണുള്ളത്. താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നതും ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുന്നു.
ഇപ്പോഴിതാ ഇന്ത്യക്ക് ഇത്തവണ കിരീടം നേടാന്‍ 2011ലെ ലോകകപ്പില്‍ പ്രയോഗിച്ച തന്ത്രം ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ യുവിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ലോകകപ്പായിരുന്നു ഇത്. 2011ലെ ലോകകപ്പില്‍ സമ്മര്‍ദ്ദം ഒഴിവാക്കാന സച്ചിന്‍ ഉപദേശിച്ച തന്ത്രം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുരയാണ് യുവരാജ് സിങ്.
ടിവി, ന്യൂസ് പേപ്പര്‍, ഫോണ്‍ എന്നിവയൊന്നും ഉപയോഗിക്കരുതെന്നാണ് സച്ചിന്‍ ഉപദേശിച്ചതെന്നും അത് ഗുണം ചെയ്തുവെന്നുമാണ് യുവി പറയുന്നത്. 'ലോകകപ്പില്‍ ഞങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയോട് തോല്‍വി നേരിട്ടു. ഇതോടെ മാധ്യമങ്ങള്‍ ടീമിനെ ശക്തമായി വിമര്‍ശിക്കാനും തുടങ്ങി. സച്ചിന്‍ അന്ന് ടീം മീറ്റങ്ങില്‍ പറഞ്ഞത് എല്ലാവരും ടിവി കാണുന്നതും പത്രം വായിക്കുന്നതും നിര്‍ത്തണമെന്നുമാണ്. ആളുകള്‍ക്കിടയിലൂടെ പോകുന്ന സാഹചര്യത്തില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു.
ലോകകപ്പിലേക്ക് മാത്രമായി ശ്രദ്ധ നല്‍കാനാണ് സച്ചിന്‍ പറഞ്ഞത്. ഇത് ടീം പിന്തുടരുകയും വലിയ ഫലം ലഭിക്കുകയും ചെയ്തു'-യുവരാജ് സിങ് പറഞ്ഞു. ലോകകപ്പില്‍ എക്കാലത്തും ഫേവറേറ്റുകളാണ് ഇന്ത്യ. എല്ലാ സമയത്തും മികച്ച താരനിര ഇന്ത്യക്കൊപ്പം ഉണ്ടാകാറുണ്ടായിരുന്നു. വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ ടീമിന് മുകളില്‍ വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ടീം തോല്‍ക്കുമ്പോള്‍ ആരാധകര്‍ വൈകാരികമായും പ്രതികരിക്കും.

ഇത് ഇന്ത്യന്‍ താരങ്ങളെ മാനസികമായി തളര്‍ത്തും. ഇത്തവണയും ലോകകപ്പില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ ടീമിന് മുകളില്‍ ആരാധകര്‍ വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മത്സരം തോറ്റാല്‍ പോലും ടീമിനെതിരേ വലിയ വിമര്‍ശനം ഉയരുമെന്ന കാര്യം ഉറപ്പാണ്. രൂക്ഷ വിമര്‍ശനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞാല്‍ താരങ്ങളെയത് മാനസികമായും ബാധിക്കുകയും പ്രകടനത്തെയത് പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
നേരത്തെ അണ്ടര്‍ 19 ലോകകപ്പ് കിരീടം രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ നേടിയപ്പോള്‍ ദ്രാവിഡും ഇതേ തന്ത്രം താരങ്ങള്‍ക്ക് ഉപദേശിച്ചിരുന്നു. അന്ന് താരങ്ങളോട് ലോകകപ്പ് കഴിയുന്നതുവരെ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ദ്രാവിഡ് ഉപദേശിച്ചത്. പുറത്തുനിന്നുള്ള അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഈ തന്ത്രം പയറ്റിയത്. ഇത് വിജയം കാണുകയും ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജയിക്കുകയും ചെയ്തു.
ഇന്ത്യയുടെ ആരാധകര്‍ വളരെ വൈകാരികമായി കാര്യങ്ങളെ കാണുന്നവരാണെന്നും യുവരാജ് സിങ് പറഞ്ഞു. 'ഇന്ത്യയിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ മാത്രമെ ജയിക്കാവു എന്നാവും ആരാധകര്‍ ചിന്തിക്കുക. ഇത്തവണ വലിയ ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. മികച്ച താരനിര ഇത്തവണ മിക്ക ടീമിനൊപ്പവുമുണ്ട്. മുന്നിലുള്ള ലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെ പോവുകയാണ് വേണ്ടത്' -യുവരാജ് സിങ് പറഞ്ഞു.
ഇത്തവണ ശക്തമായ താരനിര ഇന്ത്യക്കുണ്ട്. എന്നാല്‍ ആതിഥേയരെന്ന സമ്മര്‍ദ്ദം ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കും. ലോകകപ്പിന് മുമ്പ് കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം മികവ് കാട്ടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പില്‍ പ്രതീക്ഷകള്‍ വാനോളമാണ്. പരാജയപ്പെട്ടാല്‍ ഇന്ത്യക്കത് വലിയ നാണക്കേടായി മാറും. അവസാന രണ്ട് ലോകകപ്പും ആതിഥേയ ടീമാണ് സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണ ആതിഥേയരാവുമ്പോള്‍ ഇന്ത്യയും കിരീടം നേടുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications