For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഹാര്‍ദിക്കും സൂര്യയുമല്ല! കോലിയെയും തഴഞ്ഞു, ഇവര്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാര്‍

ഐസിസിയുടെ ഏകദിന ലോകകപ്പിനു അടുത്തയാഴ്ച തുടക്കം കുറിക്കാനിരിക്കെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാര്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരങ്ങളായ യുവരാജ് സിങും ഗൗതം ഗംഭീറും. ടൂര്‍ണമെന്റില്‍ മല്‍സരഗതി മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള ഇന്ത്യയുടെ മൂന്നു ഗെയിം ചേഞ്ചര്‍മാരെയാണ് രണ്ടു പേരും തിരഞ്ഞെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പിനു ഇന്ത്യയില്‍ കൊടിയേറുന്നത്. 10 ടീമുകളാണ് ക്രിക്കറ്റിലെ വിശ്വകിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുക. ഇന്ത്യയിലെ 10 വേദികളിലായിട്ടാണ് മല്‍സരങ്ങള്‍. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും ശക്തരായ ന്യൂസിലാന്‍ഡും തമ്മിലാണ് ലോകകപ്പിലെ കന്നിയങ്കം. കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്.

JASPRIT BUMRAH

ഇന്ത്യയുടെ ആദ്യ പോരാട്ടം എട്ടിനു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. 2011ല്‍ അവസാനമായി ലോകകപ്പിനു വേദിയായപ്പോള്‍ എംഎസ് ധോണിക്കു കീഴില്‍ കിരീടമുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ രോഹിത് ശര്‍മയോടൊപ്പം ഇന്ത്യ വീണ്ടും ഇതേ നേട്ടം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.

പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയ്‌ക്കൊപ്പം ഹോട്സ്റ്റാറില്‍ തംപ്‌സ് അപ്പ് ഫാന്‍ പള്‍സ് എന്ന ഷോയില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു ലോകകപ്പിലെ മൂന്നു ഗെയിം ചേഞ്ചര്‍മാര്‍ ആരൊക്കെയാവുമെന്നു യുവരാജും ഗംഭീറും ചൂണ്ടിക്കാട്ടിയത്.

2011ല്‍ ഇന്ത്യയുടെ അവസാനത്തെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചവര്‍ കൂടിയാണ് ഇരുവരും. ശ്രീലങ്കയുമായുള്ള ഫൈനലിലെ ടോപ്‌സ്‌കോററായിരുന്നു ഗംഭീറെങ്കില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം യുവിക്കായിരുന്നു.

ഗംഭീറും യുവിയും തിരഞ്ഞെടുത്ത ഇന്ത്യയുടെ മൂന്നു ഗെയിം ചേഞ്ചര്‍മാരില്‍ രണ്ടു പേര്‍ ഒരേ താരങ്ങളാണ്. ഒരാളുടെ കാര്യത്തില്‍ മാത്രമാണ് ഇരുവര്‍ക്കും വ്യത്യസ്ത അഭിപ്രായമുള്ളത്. അതു മാത്രമല്ല മൂന്നു പേരില്‍ രണ്ടും ഫാസ്റ്റ് ബൗളര്‍മാര്‍ കൂടിയാണന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ഫിനിഷറും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് എന്നിവരെയൊന്നും യുവിയും ഗംഭീറും ഗെയിം ചേഞ്ചര്‍മാരുടെ നിരയില്‍ ഉള്‍പ്പെടുത്തിയില്ല.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയായിരുന്നു മാച്ച് വിന്നറായി യുവരാജ് ആദ്യം തിരഞ്ഞെടുത്തത്. രണ്ടാമതായി സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേരായിരുന്നു അദ്ദേഹം പറഞ്ഞത്. അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ ജഡ്ഡുവിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നു യുവി ചൂണ്ടിക്കാട്ടി. മൂന്നാമനായി പേസര്‍ മുഹമ്മദ് സിറാജിന്റെ പേരായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ മികച്ച ബൗളിങാണ് സിറാജ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നതെന്നും യുവി ചൂണ്ടിക്കാട്ടി.

MOHAMMED SIRAJ

ജസ്പ്രീത് ബുംറയെ തന്നെയായിരുന്നു ആദ്യത്തെ ഗെയിം ചേഞ്ചറായി ഗംഭീറും തിരഞ്ഞെടുത്തത്. പക്ഷെ രണ്ടാമതായി ജഡേജയെ അല്ല മറിച്ച് ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ രോഹിത് ശര്‍മയുടെ പേരാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയില്‍ വളരെ മികച്ച ബാറ്റിങ് വിക്കറ്റുകളായിരിക്കും ലഭിക്കുക. ഈ കാരണത്താലാണ് രോഹിത്തിനെ താന്‍ തിരഞ്ഞെടുത്തതെന്നും ഗംഭീര്‍ വ്യക്തമാക്കി. മൂന്നാമതായി പേസര്‍ മുഹമ്മദ് സിറാജിന്റെ പേരാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി രോഹിത് ഇത്തവണ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യുമെന്ന അഭിപ്രായമാണ് യുവിക്കും ഗംഭീറിനുമുള്ളത്.

ഇന്ത്യന്‍ താരങ്ങള്‍ക്കു രണ്ടു പേരും നിര്‍ണായക ഉപദേശം നല്‍കുകയും ചെയ്തു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ വളരെ സ്മാര്‍ട്ടായിരിക്കൂ, എതിരാളികളെ ആക്രമിക്കാന്‍ സമയം കിട്ടിയാല്‍ കൊടുങ്കാറ്റാവാകുക എന്നായിരുന്നു യുവിയുടെ ഉപദേശം. ധൈര്യശാലികളായി ഇരിക്കൂ, അതായിരിക്കും ലോകകപ്പ് വിജയികളെ നിശ്ചയിക്കുകയെന്നും ഗംഭീര്‍ ടീം ഇന്ത്യയെ ഉപദേശിച്ചു.

Story first published: Wednesday, September 27, 2023, 13:54 [IST]
Other articles published on Sep 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+