For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ കാട്ടിയ വലിയ അബദ്ധം അതാണ്, മുന്നറിയിപ്പുമായി യുവി! ഇനി പരിഹാരമില്ല

മുംബൈ: ഏകദിന ലോകകപ്പിന്റെ പോരാട്ട ചൂടിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ പോവുകയാണ്. ഒക്ടോബര്‍ 5നാണ് ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് വിശ്വകിരീട പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം 8ന് ഓസ്‌ട്രേലിയക്കെതിരേയാണ്. ഇത്തവണ ശക്തമായ താരനിര ഇന്ത്യക്കുണ്ട്. ആതിഥേയരെന്ന മുന്‍തൂക്കം കൂടിയാവുമ്പോള്‍ ഇന്ത്യ കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

എന്നാല്‍ ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. ലോകകപ്പിന് മുമ്പ് ഇന്ത്യ കാട്ടിയ വലിയ അബദ്ധമെന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് യുവി. 'യുസ്‌വേന്ദ്ര ചഹാലിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാതിരുന്നതാണ് വലിയ അബദ്ധം. ടീമിലെങ്കിലും അവനെ ഉള്‍പ്പെടുത്തണമായിരുന്നു'- യുവരാജ് പറഞ്ഞു.

ഇന്ത്യക്കായി പരിമിത ഓവറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് യുസ്‌വേന്ദ്ര ചഹാല്‍. എന്നാല്‍ ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഇന്ത്യ ചഹാലിനെ തഴഞ്ഞു. മികച്ച ബൗളറാണെങ്കിലും ഇക്കോണമി പ്രശ്‌നമാണ്. കൂടാതെ ബാറ്റുചെയ്യാന്‍ കഴിവില്ല. ഇതും കൂടി പരിഗണിച്ചതോടെ ഏകദിനത്തില്‍ നിന്ന് ചഹാല്‍ തഴയപ്പെടുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ ഏക വലം കൈയന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ്. അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അശ്വിന്‍ ലോകകപ്പ് ടീമിലേക്കെത്തിയത്.

ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്‌നത്തിനും യുവി പരിഹാരം നിര്‍ദേശിച്ചു. നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ആര് വേണമെന്നതാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മുന്നിലെ പ്രധാന പ്രശ്‌നം. നിലവിലെ ഫോം വിലയിരുത്തി രാഹുല്‍ നാലാം നമ്പറില്‍ കളിക്കണമെന്നാണ് യുവി പറയുന്നത്. 'ഇപ്പോള്‍ ഇന്ത്യ കെ എല്‍ രാഹുല്‍ നാലാം നമ്പറില്‍ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഏഷ്യാ കപ്പിലടക്കം 15-20 മത്സരങ്ങളില്‍ രാഹുല്‍ നാലാം നമ്പറില്‍ കളിച്ചിട്ടുണ്ട്.

yuvraj singh

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ അവന്‍ സെഞ്ച്വറി നേടി. ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയില്‍ 39 റണ്‍സ് നേടി. ഇപ്പോള്‍ മികച്ച ഫോമിലാണ് അവനുള്ളത്. അതുകൊണ്ടുതന്നെ നാലാം നമ്പറില്‍ അവന്‍ തുടരണം. വളരെ നിര്‍ണ്ണായകമായ ബാറ്റിങ് പൊസിഷനാണിത്. ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്തായാല്‍ നാലാം നമ്പറുകാരന് നിര്‍ണ്ണായക റോളാണുള്ളത്. പന്ത് ഒഴിവാക്കാനും ഷോര്‍ട്ട് ബോളുകള്‍ നന്നായി കളിക്കാനും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും സാധിക്കണം'- യുവരാജ് പറഞ്ഞു.

ലോകകപ്പിലെ അനുഭവസമ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവരാജ് പറഞ്ഞു. 'ഞാന്‍ ടീമില്‍ നിന്ന് പുറത്തായതിന് ശേഷം നാലാം നമ്പറിലേക്ക് അമ്പാട്ടി റായിഡുവിനെയാണ് ഇന്ത്യ പരിഗണിച്ചത്. ന്യൂസീലന്‍ഡിനെതിരേ അര്‍ധ സെഞ്ച്വറിയോടെ അവന്‍ തിളങ്ങി. എന്നാല്‍ ലോകകപ്പിനുള്ള ടീമില്‍ നിന്ന് അവന്‍ തഴയപ്പെട്ടു. അനുഭവസമ്പത്തില്ലാത്ത വിജയ് ശങ്കറിനെയും ടീമില്‍ ഉള്‍പ്പെടുത്തി. അനുഭവസമ്പത്തില്ലാത്ത താരങ്ങളുമായി ലോകകപ്പ് കളിക്കാന്‍ പോകരുത്. എന്റെ ആദ്യ ലോകകപ്പിന് മുമ്പ് 35ലധികം മത്സരങ്ങള്‍ ഞാന്‍ കളിച്ചിരുന്നു'-യുവരാജ് കൂട്ടിച്ചേര്‍ത്തു.

ഇത്തവണ അനുഭവസമ്പത്തുള്ള താരങ്ങളുടെ വലിയ നിര ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരെല്ലാം വലിയ അനുഭവസമ്പത്തുള്ള താരങ്ങളാണ്. ശുബ്മാന്‍ ഗില്ലിനും ആവശ്യത്തിന് അനുഭവസമ്പത്തുണ്ട്. ഇന്ത്യന്‍ പിച്ചില്‍ ഇവര്‍ക്കെല്ലാം മികച്ച റെക്കോഡാണുള്ളത്. അതുകൊണ്ടുതന്നെ കിരീട പ്രതീക്ഷകളും ഏറെയാണ്.

Story first published: Friday, September 29, 2023, 17:35 [IST]
Other articles published on Sep 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+