For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ കിടിലന്‍ ടീം, പക്ഷെ ഒരു ദൗര്‍ബല്യമുണ്ട്! പ്രശ്‌നം ചൂണ്ടിക്കാട്ടി അക്രം

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായി ആറ് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്താണ്. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാത്ത ഏക ടീം ഇന്ത്യയാണ്. ഇത്തവണ സജീവ കിരീട പ്രതീക്ഷയോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്ന ഇന്ത്യക്ക് ഇനി ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളുമായാണ് ഇന്ത്യക്ക് മത്സരം ശേഷിക്കുന്നത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 100 റണ്‍സിനാണ് തോല്‍പ്പിച്ചത്.

ഇത്തവണ മികച്ച താരനിരയോടെ മുന്നോട്ട് പോകുന്ന ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ശക്തം. എന്നാല്‍ ഇന്ത്യക്കൊരു ദൗര്‍ബല്യമുണ്ടെന്നും അത് എന്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസം വസിം അക്രം. ഇന്ത്യയുടെ ദൗര്‍ബല്യം ശ്രേയസ് അയ്യരാണെന്നാണ് അക്രം ചൂണ്ടിക്കാട്ടുന്നത്. വരുന്ന മത്സരങ്ങളില്‍ ശ്രേയസിനെ ഇന്ത്യ ഒഴിവാക്കണമെന്നാണ് അക്രം അഭിപ്രായപ്പെടുന്നത്.

'ഇന്ത്യന്‍ ടീമിലെ ദൗര്‍ബല്യം ശ്രേയസ് അയ്യരാണ്. ഇഷാന്‍ കിഷനെപ്പോലൊരു ഇടം കൈയന്‍ താരം പുറത്തിരിക്കുകയാണ്. ഏഷ്യാ കപ്പിലെ അവന്റെ പ്രകടനം നോക്കൂ. ഹാര്‍ദിക് പാണ്ഡ്യയും ഇഷാനും തമ്മില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. മധ്യനിരയില്‍ ഇഷാനെ ഇന്ത്യ കളിപ്പിക്കണം'- അക്രം പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ സ്‌പെഷ്യലിസ്റ്റ് ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ല. അതുകൊണ്ടുതന്നെ ഇഷാന്‍ കിഷനെ ഇന്ത്യ കളിപ്പിക്കണം എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.

ശ്രേയസ് അയ്യര്‍ നാലാം നമ്പറിലെ വിശ്വസ്തനായ താരമാണ്. മികച്ച റെക്കോഡും താരത്തിനുണ്ട്. എന്നാല്‍ ശ്രേയസിന്റെ പ്രശ്‌നം ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പ്രയാസമാണെന്നതാണ്. ന്യൂസീലന്‍ഡിനെതിരേയും ഇംഗ്ലണ്ടിനെതിരേയും ഷോര്‍ട്ട് ബോള്‍ കെണിയിലാണ് ശ്രേയസ് പുറത്തായത്. സമാന പിഴവ് ഏറെ നാളുകളായി താരത്തിന് സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ശ്രേയസിനെ പുറത്തിരുത്താന്‍ ഇന്ത്യ തയ്യാറാവേണ്ടതാണ്.

shreyas iyer

എന്നാല്‍ രോഹിത് ശര്‍മ ശ്രേയസ് അയ്യരില്‍ ഇപ്പോഴും വിശ്വാസം അര്‍പ്പിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരേ ശ്രേയസിനെ പുറത്തിരുത്തി പകരം ഇഷാന്‍ കിഷനെ ഇന്ത്യ കൊണ്ടുവരുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇഷാന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടിയിരിക്കുന്നു. സമീപകാലത്ത് അവസരം ലഭിച്ചപ്പോഴെല്ലാം ഇന്ത്യക്കായി ഇഷാന്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. മധ്യനിരയിലും ശോഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇഷാനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

മുന്‍ പാകിസ്താന്‍ നായകനും പരിശീലകനുമായ മിസ്ബാഹ് ഉല്‍ ഹഖും ശ്രേയസിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം ചോദ്യം ചെയ്തിരുന്നു. 'ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവരാന്‍ വൈകുമെങ്കില്‍ കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കുന്നത് ശരിയല്ല. നാലാം നമ്പറിലേക്ക് അവനെ എത്തിക്കണം. ഹാര്‍ദിക് തിരിച്ചെത്തുമ്പോള്‍ അവനെ അഞ്ചാം നമ്പറില്‍ ഇറക്കാം. സൂര്യകുമാര്‍ യാദവ് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും തുടരണം. ശ്രേയസിനെ ഇനിയും പരിഗണിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഭേദപ്പെട്ട റെക്കോഡുള്ള താരമാണ് ശ്രേയസ്. ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറിയും നേടി. പേസ് ബൗളര്‍മാര്‍ക്കെതിരേ 19-20 ആണ് ശ്രേയസിന്റെ ശരാശരി. ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ അവന് പ്രയാസമാണ്. ഈ ദൗര്‍ബല്യം ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. എതിര്‍ ടീമുകളത് മുതലാക്കുകയും ചെയ്യും. ഷോര്‍ട്ട് ലെങ്ത് പന്തുകളില്‍ പോലും അനാവശ്യമായി പുള്‍ ഷോട്ടിന് ശ്രമിക്കുകയാണ്.

എപ്പോഴും ഷോര്‍ട്ട് ബോളുകളെക്കുറിച്ച് മാത്രമാണ് ശ്രേയസ് ചിന്തിക്കുന്നത്. അവന്റെ മുന്‍ വശത്തെ കാലുകളുടെ ചലനം കൃത്യമല്ല. ഷോര്‍ട്ട് ബോളുകളെ ഒഴിവാക്കാനുള്ള ശ്രമം അവന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല'-മിസ്ബാഹ് ഉല്‍ ഹഖ് പറഞ്ഞു. എന്തായാലും ശ്രേയസിന്റെ ടീമിലെ സ്ഥാനം നിലവില്‍ തുലാസിലാണെന്ന് പറയാം.

Story first published: Tuesday, October 31, 2023, 10:55 [IST]
Other articles published on Oct 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+