Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 9, 1, 1; സെമിയില്‍ കോലിയെ മറന്നേക്കൂ! വലിയ പ്രതീക്ഷ വേണ്ട, ഇതാ കാരണം

ലോകകപ്പില്‍ ടീം ഇന്ത്യ തങ്ങളുടെ ആദ്യത്തെ യഥാര്‍ഥ അഗ്നിപരീക്ഷയായ സെമി ഫൈനലിനു ഒരുങ്ങവെ എല്ലാ കണ്ണകളും മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയിലേക്കാണ്. കാരണം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ റണ്‍മെഷീന്‍ തന്നെയാണ് അദ്ദേഹം. ലീഗ് ഘട്ടത്തില്‍ കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ നിന്നും കോലി വാരിക്കൂട്ടിയത് 594 റണ്‍സാണ്. 99 ശരാശരിയില്‍ 88.52 സ്‌ട്രൈക്ക് റേറ്റിലാണിത്.

രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. നിലവില്‍ റണ്‍വേട്ടക്കാരിലും കോലിയാണ് തലപ്പത്ത്. പക്ഷെ ന്യൂസിലാന്‍ഡുമായുള്ള സെമിയില്‍ ഇന്ത്യക്കു കോലിയെ വിശ്വസിക്കാമോ? ഇല്ലെന്നു തന്നെയാണ് അതിന്റെ ഉത്തരം. സമാനമായ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ മുന്‍ പ്രകടനങ്ങള്‍ തന്നെയാണ് ഇതിനു കാരണം.

VIRAT KOHLI

ഏകദിന ലോകകപ്പില്‍ ടീമിനു തന്റെ സേവനം ഏറ്റവുമധികം ആവശ്യമായ സെമി ഫൈനലുകളിലെല്ലാം കോലി നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നു ചരിത്രം ശരിവയ്ക്കുന്നു. വെറും ഒരു തവണയല്ല, മൂന്നു തവണയാണ് ലോകപ്പിന്റെ സെമിയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനെയും ആരാധകരെയും ചതിച്ചിട്ടുള്ളത്.

കിങ് കോലിയെന്ന തന്റെ വിശേഷണത്തിനു ഒട്ടും യോജിക്കാത്ത പ്രകടനമാണ് നേരത്തേയുള്ള സെമി ഫൈനലുകളില്‍ അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. കരിയറില്‍ മൂന്ന് ഏകദിന ലോകകപ്പുകളില്‍ കോലി ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയിലെല്ലാം ടീമിനൊപ്പം സെമി ഫൈനല്‍ കളിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.

പക്ഷെ മൂന്നിലും കോലി ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിയിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഒരിന്നിങ്‌സിലും രണ്ടക്കം പോലും തികയ്ക്കാനാവാതെ കോലി പുറത്താവുകയായിരുന്നു. 9, 1, 1 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. 2011ല്‍ ഇന്ത്യ കിരീടം ചൂടിയ ലോകകപ്പിലൂടെയായിരുന്നു ടൂര്‍ണമെന്റില്‍ കോലിയുടെ അരങ്ങേറ്റം. എട്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 282 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു.

പക്ഷെ സെമി ഫൈനലില്‍ കോലി തികഞ്ഞ പരാജയമായി മാറുകയായിരുന്നു. ചിരവൈരികളായ പാകിസ്താനുമായുള്ള സെമിയില്‍ നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. വഹാബ് റിയാസിന്റെ ബൗളിങില്‍ ഉമര്‍ അക്മലായിരുന്നു ക്യാച്ചെടുത്തത്.

VIRAT KOHLI

2015ലെ ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ വീണ്ടുമിറങ്ങിയപ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു കോലി. ഏഴു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 304 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. സെമിയില്‍ മൈക്കല്‍ ക്ലാര്‍ക്ക് നയിച്ച ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

പക്ഷെ റണ്‍ചേസില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോലി ഫ്‌ളോപ്പായി. ഒരു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ മിച്ചെല്‍ ജോണ്‍സന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ പിടികൂടുകയായിരുന്നു. ഏറ്റവും അവസാനമായി 2019ലെ ലോകകപ്പില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോഴും സെമി ഫൈനലില്‍ പതിവു പോലെ കോലി ബാറ്റിങ് മറക്കുകയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ 240 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടരവെ രോഹിത് ശര്‍മയുടെ പുറത്താവലിനു ശേഷം രണ്ടാം ഓവറില്‍ തന്നെ കോലി ക്രീസിലെത്തി. പക്ഷെ ആറു ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. ഒരു റണ്‍സ് മാത്രമെടുത്ത കോലിയെ ട്രെന്റ് ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

Story first published: Tuesday, November 14, 2023, 22:45 [IST]
Other articles published on Nov 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+