For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സച്ചിനെ വീഴ്ത്തുമോ കോലി? രോഹിതും പേടിക്കണം, സാധിച്ചാല്‍ ചരിത്രം

ന്യൂസിലാന്‍ഡുമായുളള ലോകകപ്പിലെ സെമി ഫൈനല്‍ പോരിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയില്‍ പ്രതീക്ഷ വാനോളമാണ്. നിലവില്‍ 594 റണ്‍സുമായി ടൂര്‍ണമെന്റില്‍ തലപ്പത്തു നില്‍ക്കുകയാണ് അദ്ദേഹം. 99 എന്ന മികച്ച ശരാശരിയില്‍ 88.52 സ്‌ട്രൈക്ക് റേറ്റിലാണ് 600നടുത്ത് റണ്‍സ് കോലി വാരിക്കൂട്ടിയത്. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഈ പ്രകടനത്തോടെ ചില ബാറ്റിങ് റെക്കോര്‍ഡുകളും അദ്ദേഹം തിരുത്തിക്കുറിച്ചിരുന്നു. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകളും ഇതിലുള്‍പ്പെടും. ഇനി നോക്കൗട്ട് മല്‍സരങ്ങളിലും കോലി റണ്‍വേട്ട തുടരുമെന്ന പ്രതീക്ഷയിലാണ് ടീം. ക്വിവികള്‍ക്കെതിരായ സെമി ഫൈനലില്‍ സച്ചിന്റെ മൂന്നു വമ്പന്‍ റെക്കോര്‍ഡുകള്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SACHIN KOHLI

ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന സച്ചിന്റെ ലോക റെക്കോര്‍ഡിനൊപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ കോലി. സൗത്താഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തിലായിരുന്നു 49ാം സെഞ്ച്വറിയുമായി സച്ചിനൊപ്പം കോലിയെത്തിയത്.

ഇനി ന്യൂസിലാന്‍ഡുമായുള്ള സെമിയില്‍ ഒരു സെഞ്ച്വറി കൂടി നേടാനായാല്‍ 50 സെഞ്ച്വറികളുമായി അദ്ദേഹം പുതിയ ലോക റെക്കോര്‍ഡിനു അവകാശിയായി മാറും. കോലിക്കു അതിനു സാധിക്കുമോയെന്നാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന ലോക റെക്കോര്‍ഡ് നിലവില്‍ സച്ചിനു സ്വന്തമാണ്. ഈ റെക്കോര്‍ഡും സെമി ഫൈനലില്‍ കോലി ലക്ഷ്യമിടുന്നുണ്ട്. 2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വമ്പന്‍ നേട്ടം.

ഇന്ത്യ റണ്ണറപ്പായ ഈ ടൂര്‍ണമെന്റില്‍ 11 മല്‍സരങ്ങളില്‍ നിന്നും സച്ചിന്‍ വാരിക്കൂട്ടിയത് 673 റണ്‍സാണ്. 61.18 ശരാശരിയില്‍ 89.25 സട്രൈക്ക് റേറ്റിലാണിത്. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിക്കാനും അന്നു അദ്ദേഹത്തിനായിരുന്നു.

സച്ചിന്റെ ഈ ലോക റെക്കോര്‍ഡ് തകര്‍ത്ത് തലപ്പത്തേക്കു കയറാന്‍ സെമി ഫൈനലില്‍ കോലിക്കു വേണ്ടത് 80 റണ്‍സാണ്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഇതു അദ്ദേഹത്തിനു അസാധ്യമായ കാര്യവുമല്ല. സച്ചിനെ മാത്രമല്ല നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡും കോലിക്കു കൈയെത്തുംദൂരത്താണ്.

VIRAT KOHLI

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ 648 റണ്‍സായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും അഞ്ചു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമായിരുന്നു ഇത്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറികളടിച്ച താരമെന്ന ലോക റെക്കോര്‍ഡും അന്നു രോഹിത് തന്റെ പേരിലാക്കിയിരുന്നു. രോഹിത്തിന്റെ ഈ റെക്കോര്‍ഡ് മറികടക്കാന്‍ സെമിയില്‍ കോലിക്കു വേണ്ടത് 55 റണ്‍സാണ്.

ലോകകപ്പില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരവും സെമിയില്‍ കോലിയെ കാത്തിരിക്കുകയാണ്. നിലവില്‍ ഏഴു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി സച്ചിനൊപ്പം നില്‍ക്കുകയാണി കോലി. നെതര്‍ലാന്‍ഡ്‌സുമായുള്ള അവസാനത്തെ ലീഗ് മല്‍സരത്തില്‍ 51 റണ്‍സ് നേടി പുറത്തായതോടയാണ് സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തിയത്.

സച്ചിനും കോലിയും മാത്രമല്ല ബംഗ്ലാദേശ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനും ഏഴു ഫിഫ്റ്റികളുമായി റെക്കോര്‍ഡില്‍ പങ്കാളിയാണ്. പക്ഷെ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിനാല്‍ ഷാക്വിബിനു റെക്കോര്‍ഡ് തിരുത്താന്‍ അവസരമില്ല. നാളെ ന്യൂസിലാന്‍ഡിനെതിരേ ഫിഫ്റ്റിയോ, സെഞ്ച്വറിയോ കുറിക്കാനായാല്‍ സച്ചിനെയും ഷാക്വിബിനെയും മറികടന്ന് ഫിഫ്റ്റികളിലെ പുതിയ കിങായി കോലി മാറും.

Story first published: Tuesday, November 14, 2023, 14:03 [IST]
Other articles published on Nov 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+