For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഗില്ലിന് പകരക്കാരനെത്തും, രണ്ട് പേര്‍ക്ക് നിര്‍ദേശം നല്‍കി! സഞ്ജു പ്രതീക്ഷിക്കണോ?

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച ബാറ്റ്‌സ്മാനാണ് ഓപ്പണര്‍ ശുബ്മാന്‍ ഗില്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ എന്നിവയെല്ലാം നേടിയ ഗില്‍ ഇത്തവണത്തെ ഇന്ത്യയുടെ വജ്രായുധമായാണ് പരിഗണിക്കപ്പെട്ടത്. എന്നാല്‍ ശുബ്മാന്റെ പനി ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു. ഡെങ്കിപ്പനി ബാധിച്ച ശുബ്മാന്‍ ഗില്ലിന് ഓസ്‌ട്രേലിയക്കെതിരായ മത്സരം നഷ്ടമായിരുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവര്‍ക്കെതിരേയും ഗില്‍ ഉണ്ടാകില്ല.

ഗില്ലിന് പനി കൂടുതലായതിനാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നാണ് വിവരം. നിലവില്‍ ഗില്ലിന് ഫിറ്റ്‌നസില്ലാത്ത സാഹചര്യത്തില്‍ ഇഷാന്‍ കിഷനെയാണ് ഇന്ത്യ പകരക്കാരനായി ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ഓസീസിനെതിരേ ഇഷാന് തിളങ്ങാനായിരുന്നില്ല. അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിന്റെ പരിക്ക് തുടരുന്ന സാഹചര്യത്തില്‍ ഉത്തമ പകരക്കാരനെ പരിഗണിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യ രണ്ട് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്‌വാദുമാണ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനമാണ് യശ്വസി ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ തല്ലിത്തകര്‍ക്കാന്‍ കഴിവുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളിച്ച് അനുഭവസമ്പത്തുള്ള ജയ്‌സ്വാള്‍ ഇതിനോടകം ഇന്ത്യക്കായി ടെസ്റ്റ്, ടി20 അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

ഏകദിന ലോകകപ്പിലേക്ക് ഗില്ലിന്റെ പകരക്കാരനായി ജയ്‌സ്വാളിനെ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. മറ്റൊരു താരം വലം കൈയന്‍ ഓപ്പണറും ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ നായകനുമായ റുതുരാജ് ഗെയ്ക്‌വാദാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണറായ റുതുരാജിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും വലിയൊരു പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. എന്നാല്‍ ഇപ്പോഴും ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് റുതുരാജ്.

Yashasvi Jaiswal

ഇരുവരും ഓപ്പണിങ്ങില്‍ ഇന്ത്യയുടെ ഭാവി താരങ്ങളാണ്. ഇതില്‍ ജയ്‌സ്വാളിന് കൂടുതല്‍ പിന്തുണ ലഭിക്കാനാണ് സാധ്യത. ഇടം കൈയനാണെന്നതാണ് ജയ്‌സ്വാളിന് മുന്‍തൂക്കം നല്‍കുന്നത്. രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ ഓപ്പണറായാല്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ സാധിക്കും. ഇത് രോഹിത് ശര്‍മക്കും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സഹായിക്കും. ഇഷാനെ മധ്യനിരയില്‍ കളിപ്പിക്കുന്നതാണ് ഇന്ത്യക്ക് നല്ലത്. സ്ഥിരതയോടെ ഓപ്പണിങ്ങില്‍ തിളങ്ങുക ഇഷാന് പ്രയാസമാണ്.

അതുകൊണ്ടുതന്നെ ഇഷാന് പകരം മറ്റൊരാളെ ഓപ്പണിങ്ങിലേക്കെത്തിക്കുന്നതാണ് ഇന്ത്യക്ക് നല്ലത്. നിലവിലെ ടീമില്‍ കെ എല്‍ രാഹുലിനെ ഇന്ത്യക്ക് ഓപ്പണിങ് സ്ഥാനത്തേക്കെത്തിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ രാഹുലിനെ ഓപ്പണിങ്ങിലേക്കെത്തിച്ചാല്‍ മധ്യനിരയുടെ കെട്ടുറപ്പ് തകരും. ഇക്കാരണത്താല്‍ ഇന്ത്യ ഇത്തരമൊരു സാഹസത്തിന് മുതിരില്ല. ശുബ്മാന് പകരം മറ്റൊരു താരത്തെ ഓപ്പണിങ്ങിലേക്കെത്തിക്കാനാണ് നിലവിലെ ഇന്ത്യയുടെ പദ്ധതി.

എന്നാല്‍ സഞ്ജു സാംസണിന് പ്രതീക്ഷ വേണ്ട. ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞ സഞ്ജു സാംസണിനെ ബാക്കപ്പായി പോലും പരിഗണിച്ചിരുന്നില്ല. ശുബ്മാന്‍ ഗില്ലിന് പനി ബാധിച്ചതോടെ ഒരു താരത്തെ ഇന്ത്യക്ക് ബാക്കപ്പായി അത്യാവശ്യമാണെങ്കിലും ഈ റോളിലേക്ക് സഞ്ജു ഇടം പ്രതീക്ഷിക്കേണ്ട. സഞ്ജുവിനെ ടീമിലേക്കെത്തിക്കാന്‍ രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മക്കും താല്‍പര്യം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍, റുരുരാജ് എന്നിവരിലൊരാള്‍ക്കാവും കൂടുതല്‍ സാധ്യത.

ശുബ്മാന്‍ ഗില്ലിന് ലോകകപ്പിലെ എല്ലാ മത്സരങ്ങളും നഷ്ടപ്പെട്ടേക്കില്ല. എന്നാല്‍ പാകിസ്താനെതിരായ നിര്‍ണ്ണായക മത്സരവും ഗില്ലിന് നഷ്ടമാവുമെന്നാണ് വിവരം. ഗില്ലിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ്. ഓസ്‌ട്രേലിയക്കെതിരേ 2 റണ്‍സിന് ഇന്ത്യയുടെ മൂന്ന് വിക്കറ്റാണ് വീണത്. രോഹിത്തും ഗില്ലും തമ്മില്‍ 1000 റണ്‍സിലധികം ഇപ്പോള്‍ത്തന്നെ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്. പോരാട്ടം മുറുകവെ ഗില്‍ ഫിറ്റ്‌നസോടെ തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Tuesday, October 10, 2023, 13:43 [IST]
Other articles published on Oct 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+