For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഏറ്റവും കടുപ്പം രണ്ട് കളി, അത് ജയിച്ചാല്‍ കിരീടം! കൈഫ് പറയുന്നു

12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ്. 2011ല്‍ അവസാനമായി ലോകകപ്പിനു ആതിഥേയത്വം വഹിച്ചപ്പോള്‍ കിരീടമുയര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. അന്നു മുംബൈയിലെ വാംഖഡെയില്‍ അയല്‍ക്കാരായ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 1983നു ശേഷം ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്.

ഇത്തവണ രോഹിത് ശര്‍മയ്ക്കു കീഴില്‍ വീണ്ടുമൊരു ലോക കിരീടം സ്വപ്‌നം കാണുകയാണ് ഇന്ത്യ. ഒപ്പം ഐസിസി കിരീടവരള്‍ച്ചയ്ക്കു അറുതിയിടുകയും വേണം. 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഇന്ത്യക്കു ഒരു ഐസിസി ട്രോഫി പോലും നേടാനായിട്ടില്ല. ഒന്നിലേറെ തവണ ഫൈനലില്‍ കളിച്ചെങ്കിലും കിരീടത്തിനരികെ കാലിടറുകയായിരുന്നു. ഏറ്റവും അവസാനമായി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടായിരുന്നു ഇന്ത്യ പരാജയം രുചിച്ചത്.

MOHAMMAD KAIF

ഡിഡി ഇന്ത്യയുടെ വിര്‍ച്വല്‍ എന്‍കൗണ്ടേഴ്‌സെന്ന ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതകളെക്കുറിച്ച് കൈഫ് പ്രതികരിച്ചത്. ഇന്ത്യയുടെ സാധ്യതകള്‍ വളരെ മികച്ചതാണന്നു തന്നെ നമുക്കു പറയാം. കാരണം നാട്ടിലാണ് ടീം ടൂര്‍ണമെന്റ് കളിക്കാന്‍ പോവുന്നത്.

മറ്റു ടീമുകളെ അപക്ഷിച്ച് ഇവിടുത്തെ പിച്ചിനെയും സാഹചര്യങ്ങളെയും കുറിച്ച് നമുക്കു കൂടുതല്‍ നന്നായി അറിയാം. സ്പിന്നര്‍മാര്‍ക്കു ഈ ലോകകപ്പില്‍ വലിയ റോള്‍ തന്നെയുണ്ടായിരിക്കും. ടൂര്‍ണമെന്റ് ജയിക്കാന്‍ കഴിയുന്ന താരങ്ങള്‍ നമുക്കുണ്ടെന്നും കൈഫ് വ്യക്തമാക്കി.

ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് പ്രധാന വെല്ലുവിളി ഒരു കാര്യമായിരിക്കും. മുഴുവന്‍ സീനിയര്‍ താരങ്ങളും ടൂര്‍ണമെന്റിനു വേണ്ടി എല്ലാ തരത്തിലും സജ്ജരായിരിക്കണം എന്നതായിരിക്കും ഇത്. ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലും, ഫോമിന്റെ അടിസ്ഥാനത്തിലും സീനിയര്‍ കളിക്കാരെ ഇന്ത്യക്കു ലോകകപ്പില്‍ മുഴുവനായും ആവശ്യമാണ്. ബൗളിങ് ഓക്കെയായിരിക്കുമെന്നു ഞാന്‍ ഊഹിക്കുന്നു.

നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ പരാജയപ്പെടുത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായിരിക്കും നമ്മുടേത്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ കളിക്കാരെ കുറിച്ച് പറഞ്ഞാല്‍ ഇവരെല്ലാം മുന്നില്‍ നിന്നു നയിക്കുകയും ടീമിനെ ജയിപ്പിക്കുകയും വേണമെന്നും കൈഫ് നിരീക്ഷിച്ചു.

നിലവില്‍ പരിക്കേറ്റു വിശ്രമിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യക്കു ആവശ്യമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബുംറ പരിക്കേറ്റ് ടീമിനു പുറത്തിരിക്കുകയാണ്. അദ്ദേഹത്തെ ലോകകപ്പില്‍ ടീമിനൊപ്പം ചേര്‍ക്കാനായാല്‍ അതു വലിയ പ്ലസ് പോയിന്റായി മാറും.

INDIAN TEAM

ഏഷ്യാ കപ്പില്‍ ബുംറ ടീമില്‍ തിരികെയെത്തുമെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ഇതു തീര്‍ച്ചയായും നല്ല വാര്‍ത്തയാണ്. ബുംറയെ നമുക്ക് ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ബുംറയെ രോഹിത് ശര്‍മ വളരെയധികം മിസ് ചെയ്യുന്നതായും കൈഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായതിനു ശേഷം ബുംറയുടേ സേവനം രോഹിത് ശര്‍മയ്ക്കു അധികം ലഭിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറ. അദ്ദേഹം വൈകാതെ ദേശീയ ടീമില്‍ തിരികെയെത്തുമെന്നു ഞാന്‍ കരുതുന്നു. അതു സംഭവിച്ചാല്‍ നാട്ടില്‍ നമ്മളെ പരാജയപ്പെടുത്തുകയെന്നത് എതിരാളികള്‍ക്കു കടുപ്പമായി മാറും.

സമീപകാലത്തു മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പം ബുംറയെ കൂടി ചേര്‍ക്കുകയാണെങ്കില്‍ അതു ഇന്ത്യയെ വളരെ മികച്ച ബൗളിങ് യൂണിറ്റാക്കി മാറ്റും. ഇവരെക്കൂടാതെ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയവരും നമുക്കു ടീമിലുണ്ടെന്നും കൈഫ് വിലയിരുത്തി.

ലോകകപ്പ് ജയിക്കാന്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ മല്‍സരങ്ങള്‍ സെമി ഫൈനലും ഫൈനലുമായിരിക്കും. സെമിയിലേക്കു തീര്‍ച്ചയായും ഇന്ത്യ ഇത്തവണ യോഗ്യത നേടും. അതു സംഭവിക്കാതിരിക്കാന്‍ യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. നോക്കൗട്ട് മല്‍സരങ്ങളില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരപ്പോലെയുള്ള ശക്തരായ ടീമുകളെ തോല്‍പ്പിക്കുകയായിരിക്കും വെല്ലവിളിയെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 8, 2023, 14:35 [IST]
Other articles published on Jul 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+