For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ-ഓസീസ് പോര് നടക്കില്ല? ആരാധകര്‍ക്ക് ചങ്കിടിപ്പ്! കാലാവസ്ഥ റിപ്പോര്‍ട്ടിതാ

ചെന്നൈ: ഏകദിന ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരം നാളെ നടക്കാന്‍ പോവുകയാണ്. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തിനായി ഇന്ത്യയും ഓസീസും അരയും തലയും മുറുക്കി ഇറങ്ങാനൊരുങ്ങവെ ആശങ്കയായി മഴ ഭീഷണിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയില്‍ മഴയുണ്ട്. ഇന്ന് വൈകീട്ടും നല്ല മഴയാണ് ചെന്നൈയില്‍ പെയ്തത്.നിലവില്‍ മൈതാനം കവര്‍ ചെയ്തിരിക്കുകയാണ്.

നാളെയാണ് ഇന്ത്യ-ഓസീസ് പോരാട്ടം. കാലാവസ്ഥ റിപ്പോര്‍ട്ടനുസരിച്ച് നാളെയും ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വൈകുന്നേരങ്ങളിലാണ് ചെന്നൈയില്‍ മഴ പെയ്യുന്നത്. ഇന്ന് രാത്രി വൈകിയും മഴ തുടര്‍ന്നു. നാളെ എന്താകും അവസ്ഥയെന്നത് കണ്ടറിയണം. നിലവിലെ കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം നാളെയും മഴ പ്രവചിക്കുന്നുണ്ട്. എന്നാല്‍ വൈകുന്നേരം ചെറിയ മഴയുണ്ടാകുമെങ്കിലും കനത്ത മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

ഇന്നും നേരിയ മഴയാണ് കാലാവസ്ഥ റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ വൈകുന്നേരം അതി ശക്തമായ മഴയാണ് പെയ്തത്. അതുകൊണ്ടുതന്നെ നാളത്തെ അവസ്ഥയും കണ്ടറിയണം. മഴ പെയ്യരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകരെങ്കിലും മഴ എല്ലാ പദ്ധതികളും തകര്‍ക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇന്ത്യ-ഓസീസ് പോരാട്ടം മഴമുടക്കിയാല്‍ ഇരു ടീമിനും പോയിന്റ് പങ്കിടേണ്ടി വരും. ആദ്യ മത്സരമായതിനാല്‍ ലോകകപ്പ് കിരീട പ്രതീക്ഷകളെയത് പ്രതികൂലമായി ബാധിച്ചേക്കില്ല.

എന്നാല്‍ സൂപ്പര്‍ പോരിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നുറപ്പ്. ഇന്ത്യയെപ്പോലെ തന്നെ ഓസീസിനും മികച്ച ബാറ്റിങ് റെക്കോഡുള്ള മൈതാനമാണ് ചെന്നൈയിലേത്. അവിടെ കളിച്ച രണ്ട് ലോകകപ്പ് മത്സരത്തില്‍ ഓസീസ് ജയിച്ചിട്ടുണ്ട്. സ്പിന്നിന് മുന്‍തൂക്കമുള്ള പിച്ചില്‍ ഓസീസ് നിരയെ ഇന്ത്യ ഭയക്കണം. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഓസീസിനായിരുന്നു. ഇതും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

rohit sharma, rahul dravid

ഓസീസിനെതിരായ മത്സരത്തില്‍ സ്റ്റാര്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ കളിക്കില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്. താരത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. നിലവില്‍ രോഗം കുറവുണ്ടെങ്കിലും ഇന്ത്യയുടെ അവസാന ഘട്ട പരിശീലനത്തിലും ഗില്‍ പങ്കെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഗില്ലില്ലാതെയാവും ഇന്ത്യ ഓസീസിസിനെതിരേ ഇറങ്ങുകയെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ഇതോടെ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാവും ഓപ്പണറായെത്തുകയെന്നാണ് വിവരം.

ലോകകപ്പിലെ നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യക്കെതിരേ വ്യക്തമായ ആധിപത്യമുള്ള ടീമാണ് ഓസ്‌ട്രേലിയ. 12 മത്സരത്തില്‍ നേര്‍ക്കുനേര്‍ കളിച്ചപ്പോള്‍ 8 തവണയും ജയം ഓസീസ് നേടി. നാല് തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. ഓസീസിന്റെ മിക്ക താരങ്ങളും ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ചില്‍ അനുഭവസമ്പത്ത് സ്വന്തമാക്കിയവരാണ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്റ്റോയിണിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാം ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ളവരാണ്.

ബൗളിങ് നിരയില്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ക്കും മികച്ച റെക്കോഡ് അവകാശപ്പെടാം. എന്നാല്‍ ആദം സാംബയുടെ സ്പിന്‍ മികവിനെ അമിതമായി ആശ്രയിക്കുന്നത് ഓസീസിന് തിരിച്ചടിയായേക്കും. മറുവശത്ത് ഇന്ത്യ തകര്‍പ്പന്‍ സ്പിന്‍ നിരയുമായാണെത്തുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ സ്പിന്നര്‍മാരെ ഇന്ത്യ ഓസീസിനെതിരേ ഇറക്കുമെന്നാണ് വിവരം.

മത്സരം നടന്നാല്‍ തീപ്പൊരി പോരാട്ടം തന്നെ പ്രതീക്ഷിക്കാം. രസം കൊല്ലിയായി മഴ ഉറപ്പാണെങ്കിലും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുള്ളത്. നിലവില്‍ ഇന്ത്യയിലെ മറ്റ് വേദികളിലെല്ലാം മികച്ച കാലാവസ്ഥയാണുള്ളത്. എന്നാല്‍ ചെന്നൈയില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് മഴ പെയ്യുന്നത്.

Story first published: Saturday, October 7, 2023, 22:47 [IST]
Other articles published on Oct 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+