For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ സന്തോഷിക്കേണ്ട, പക വീട്ടാന്‍ പാക് പട വീണ്ടും വരും? മത്സര സാധ്യത ഇങ്ങനെ

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ചിരവൈരി പോരാട്ടത്തില്‍ പാകിസ്താനെ തരിപ്പണമാക്കിയിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 191 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 117 പന്തും 7 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയിച്ചത്. ഇന്ത്യയുടെ സര്‍വാധിപത്യ വിജയമാണ് അഹമ്മദാബാദില്‍ കണ്ടത്. ഇന്ത്യ തൊട്ടതെല്ലാം പൊന്നായെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.

നന്നായി തുടങ്ങിയ ശേഷമാണ് പാകിസ്താന്റെ തകര്‍ച്ച. അഹമ്മദാബാദില്‍ ചരിത്രമെഴുതി ഏകദിന ലോകകപ്പിലെ ഇന്ത്യക്കെതിരായ ആദ്യ ജയം എന്ന സ്വപ്‌നത്തോടെയാണ് പാകിസ്താന്‍ വന്നതെങ്കിലും തലകുനിക്കേണ്ടി വന്നു. ഇന്ത്യ ഏകാധിപത്യ ജയം നേടിയതിനാല്‍ത്തന്നെ പ്രതീക്ഷിച്ച പോരാട്ടം കാണാനായില്ല. ഇഞ്ചോടിഞ്ച് പോരാട്ടം കാണാത്തതിന്റെ നിരാശ ചില ആരാധകര്‍ക്കെങ്കിലുമുണ്ടാവും. അതുകൊണ്ടുതന്നെ ഇന്ത്യ-പാക് പോരാട്ടം വീണ്ടും കാണാനാവുമോയെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

ഒന്നാമത്തെ സാധ്യത ആദ്യ സെമി ഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടം കാണാനാവുമോയെന്നതാണ്. നവംബര്‍ 15ന് നടക്കുന്ന സെമിയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടീമും നാലാം സ്ഥാനത്തുള്ള ടീമുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തുകയും പാകിസ്താന്‍ നാലാം സ്ഥാനക്കാരായി സെമിയിലേക്കെത്തുകയും ചെയ്താല്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം കാണാനാവും. നിലവിലെ ഫോമില്‍ ഇന്ത്യ തലപ്പത്തേക്കെത്താനാണ് സാധ്യത.

ആദ്യം കളിച്ച മൂന്ന് മത്സരവും ജയിച്ച ഇന്ത്യ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ഇനിയുള്ള മത്സരങ്ങളിലും തുടര്‍ച്ചയായി ജയം നേടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാകിസ്താന്‍ ഇന്ത്യയോട് തോറ്റെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളിലും ജയിച്ച് സെമിയിലേക്കെത്താന്‍ ഇനിയും സാധ്യത മുന്നിലുണ്ട്. നാലാം സ്ഥാനക്കാരായി പാകിസ്താന് സെമിയിലേക്കെത്താന്‍ സാധിച്ചാല്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരിന് സാധ്യതയുണ്ട്.

babar azam

രണ്ടാമത്തെ സെമി സാധ്യത ഇന്ത്യ രണ്ടാം സ്ഥാനക്കാരും പാകിസ്താന്‍ മൂന്നാം സ്ഥാനക്കാരുമാവുകയെന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം കാണാന്‍ സാധിക്കും. ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തുമോയെന്നതും പാകിസ്താന്‍ മൂന്നാം സ്ഥാനത്തേക്കെത്തുമോയെന്നതുമാണ് കണ്ടറിയേണ്ടത്. അങ്ങനെ വന്നാല്‍ കൊല്‍ക്കത്തയില്‍ ഇരു ടീമിന്റെയും സെമി പോരാട്ടം കാണാന്‍ സാധിക്കും.

മറ്റൊരു സാധ്യത ഫൈനല്‍ പോരാട്ടമാണ്. ഇന്ത്യയും പാകിസ്താനും സെമിയില്‍ കടക്കുകയും സെമിയില്‍ ജയിച്ച് ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ചെയ്യുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ട് ടീമും തമ്മിലുള്ള ഫൈനല്‍ പോരാട്ടം നടന്നാല്‍ വീണ്ടും അഹമ്മദാബാദില്‍ തീപാറും. അഹമ്മദാബാദില്‍ നേര്‍ക്കുനേര്‍ എത്തിയാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുകയെന്ന വലിയ വെല്ലുവിളിയും പാകിസ്താന് മറികടക്കേണ്ടതായി വരും.

എന്തായാലും ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടുമൊരു പോരാട്ടം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പാകിസ്താന്‍ കരുത്തരുടെ നിരയാണ്. ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്റെ ബാറ്റിങ് മെച്ചപ്പെടാനുണ്ട്. മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ ടീമിന് സാധിക്കണം. പാകിസ്താനെ ഇനി കാത്തിരിക്കുന്നത് വലിയ പോരാട്ടങ്ങളാണ്. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയെല്ലാം പാകിസ്താന് മത്സരം ശേഷിക്കുന്നു.

അതുകൊണ്ടുതന്നെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പാകിസ്താന് കുതിപ്പ് തുടരുക പ്രയാസമാണ്. ബൗളിങ് നിരയില്‍ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ സാധിക്കണം. നസീം ഷാക്ക് പകരമെത്തിയ ഹസന്‍ അലി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത് പാകിസ്താന് പ്രതീക്ഷ നല്‍കുന്നു.

അതേ സമയം ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇതേ ഫോം വരുന്ന മത്സരങ്ങളിലും തുടരാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മികവ് തുടര്‍ന്നാല്‍ മൂന്നാം ഏകദിന ലോകകപ്പ് കിരീടം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കും.

Story first published: Sunday, October 15, 2023, 10:38 [IST]
Other articles published on Oct 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+