For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ സെമി ഉറപ്പിച്ചോ? അത് സംഭവിച്ചാല്‍ എല്ലാവരും ഞെട്ടും! ധവാന്‍ പറയുന്നു

മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോള്‍ ഇന്ത്യയുടെ ശക്തമായ കുതിപ്പാണ് കാണാനാവുന്നത്. ആദ്യത്തെ അഞ്ച് മത്സരങ്ങള്‍ ജയിച്ച ഏക ടീമാണ് ഇന്ത്യ. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്താണ്. അതുകൊണ്ടുതന്നെ സെമി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. നാല് മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളോടാണ് മത്സരം ശേഷിക്കുന്നത്.

ഇതില്‍ രണ്ട് ടീമിനോടെങ്കിലും ജയിക്കാനായാല്‍ ഇന്ത്യ സെമി കളിക്കും. എന്നാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവാനുള്ള എന്തെങ്കിലും സാധ്യതയുണ്ടോ?. മുന്‍ ഇന്ത്യന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ ശിഖര്‍ ധവാന്റെ വാക്കുകള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 'ഓരോ ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷവും പോയിന്റ് ടേബിളുകളില്‍ മാറ്റമുണ്ടാവുന്നു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് ടീമുകള്‍ സെമിയില്‍ അവരുടെ സീറ്റ് ഉറപ്പിച്ചിരിക്കുന്നു. ഇനി നാലാം സ്ഥാനത്തേക്കുവേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്.

നെറ്റ് റണ്‍റേറ്റില്‍ വലിയ ശ്രദ്ധയാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഇന്ത്യയോ ന്യൂസീലന്‍ഡോ ഇനി സെമി കളിക്കാതെ പുറത്തായാല്‍ അത് ഞെട്ടിപ്പിക്കുന്ന സംഭവമായിരിക്കും. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത് ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ' എന്നാണ് ട്വിറ്ററിലൂടെ ധവാന്‍ കുറിച്ചത്. പോയിന്റ് ടേബിളിന്റെ ചിത്രം ഉള്‍പ്പെടെയാണ് ധവാന്റെ ട്വീറ്റ്. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ സെമി കളിക്കാനാണ് സാധ്യത.

ശേഷിക്കുന്ന മത്സരങ്ങളില്‍ വലിയ അട്ടിമറികള്‍ സംഭവിക്കാത്ത പക്ഷം ഈ നാല് വമ്പന്മാരും സെമിയിലെത്താനാണ് സാധ്യത. ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവര്‍ സെമി കളിക്കാന്‍ സാധ്യത വളരെ കുറവാണ്. അഞ്ച് മത്സരത്തില്‍ രണ്ട് മത്സരം മാത്രം ജയിച്ച പാകിസ്താന് ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ച് വമ്പന്‍ തിരിച്ചുവരവ് നടത്തുക പ്രയാസമാണ്. നിലവിലെ പാകിസ്താന്റെ പ്രകടനം നോക്കുമ്പോള്‍ ഇത്തരത്തിലൊരു തിരിച്ചുവരവ് ടീമിനെ സംബന്ധിച്ച് കടുപ്പമാണ്.

india

ഇംഗ്ലണ്ടിന്റെ അവസ്ഥയും സമാനമാണ്. നാല് മത്സരത്തില്‍ മൂന്നിലും ഇംഗ്ലണ്ട് തോറ്റു. ഇനിയൊരു തിരിച്ചുവരവ് നടത്തുക ഇംഗ്ലണ്ടിന് കടുപ്പം. അഞ്ച് മത്സരത്തിലും ജയം നേടിയാലും ഇംഗ്ലണ്ടിന് നെറ്റ് റണ്‍റേറ്റ് വില്ലനായി മാറിയേക്കും. വലിയ ജയങ്ങള്‍ നേടുകയെന്നതാണ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിനത് പ്രയാസമാവും. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കടുപ്പമാണെന്നതാണ് വസ്തുത.

ഇന്ത്യയെ സംബന്ധിച്ച് ഇനി സെമി കാണാതെ പുറത്തുപോകാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. ശ്രീലങ്കയോടും നെതര്‍ലന്‍ഡ്‌സിനോടും ജയിച്ചാല്‍ സെമിയിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കും. ന്യൂസീലന്‍ഡിന് ശേഷിക്കുന്നത് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ മത്സരങ്ങളാണ്. ഇതില്‍ രണ്ട് മത്സരങ്ങളിലെങ്കിലും ജയിക്കാനായാല്‍ കിവീസും സെമിയിലെത്തും. അട്ടിമറി നേരിട്ട് കിവീസ് സെമി കാണാതെ പുറത്താകാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം.

ദക്ഷിണാഫ്രിക്കയ്ക്കും ശക്തമായ താരനിരയുണ്ട്. നെതര്‍ലന്‍ഡ്‌സിനോട് തോറ്റെങ്കിലും ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വമ്പന്‍ ജയം നേടിയെടുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. നിലവില്‍ 2ന് മുകളില്‍ നെറ്റ് റണ്‍റേറ്റുള്ള ഏക ടീം ദക്ഷിണാഫ്രിക്കയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയും സെമിയിലേക്കെത്താന്‍ സാധ്യതകളേറെ.

അവസാന രണ്ട് ലോകകപ്പ് കിരീടവും നേടിയത് ആതിഥേയ ടീമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ കിരീടത്തിലേക്കെത്താനുള്ള സാധ്യതയാണ് കൂടുതല്‍. നിലവിലെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യ തന്നെ ഇത്തവണ കിരീടത്തിലേക്കെത്താനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മറിച്ച് സംഭവിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.

Story first published: Thursday, October 26, 2023, 11:01 [IST]
Other articles published on Oct 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+