For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 24 വര്‍ഷമായി ഭദ്രം, ദ്രാവിഡിന്റെ റെക്കോര്‍ഡ് ഗില്‍ തകര്‍ക്കുമോ? രോഹിത് അഞ്ചാമത്

ഐസിസി ഏകദിന ലോകകപ്പില്‍ ഇത്തവണ ഇന്ത്യന്‍ ബാറ്റിങിലെ തുറുപ്പുചീട്ടായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. റണ്‍സ് വാരിക്കൂട്ടുന്നത് ഹോബിയാക്കി മാറ്റിയ അദ്ദേഹം ഐസിസിയുടെ ഏകദിന റാങ്കിങില്‍ രണ്ടാംസ്ഥാനത്തുമുണ്ട്. കരിയറിലെ ആദ്യത്തെ ലോകകപ്പില്‍ കൂടിയാണ് ഗില്‍ ഇത്തവണ കളിക്കാനൊരുങ്ങുന്നത്. ലോകകപ്പിലെ ഒരു വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡ് ഇത്തവണ അദ്ദേഹം തകര്‍ക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കന്നി ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ ബാറ്റിങ് ഇതിഹാസവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡിനു അവകാശപ്പെട്ടതാണ്. 1999ലെ ലോകകപ്പില്‍ ദ്രാവിഡ് അടിച്ചെടുത്തത് 461 റണ്‍സായിരുന്നു. 24 വര്‍ഷമായി ഇളക്കം തട്ടാതെ നില്‍ക്കുകയാണ് ഈ റെക്കോര്‍ഡ്. ഇതിഹാസങ്ങളായി മാറിയ വിരാട് കോലിക്കോ, രോഹിത് ശര്‍മയ്‌ക്കോ പോലും ഈ റെക്കോര്‍ഡിന് അടുത്തുപോലുമെത്താനായിട്ടില്ല.

എന്നാല്‍ ഇത്തവണ ദ്രാവിഡിന്റ ഓള്‍ടൈം റെക്കോര്‍ഡ് ഗില്‍ പഴങ്കഥയാക്കുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ടീം ഫൈനല്‍ വരെയെത്തുകയാണെങ്കില്‍ ഗില്ലിനു 11 മല്‍സരങ്ങളായിരിക്കും ടൂര്‍ണമെന്റില്‍ ലഭിക്കുക. നിലവിലെ ഫോം കണക്കിലെടുക്കുകയാണെങ്കില്‍ ഗില്‍ തീര്‍ച്ചയായും ചരിത്രം കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

gillcentury3

ഓള്‍ടൈം ലിസ്റ്റില്‍ ദ്രാവിഡ് കഴിഞ്ഞാല്‍ അരങ്ങേറ്റ ലോകകപ്പില്‍ 400നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള മറ്റൊരു ഇന്ത്യന്‍ താരം ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. 412 റണ്‍സുമായാണ് അദ്ദേഹം കന്നി ലോകകപ്പില്‍ വരവറിയിച്ചത്. 2015ലെ ടൂര്‍ണമെന്റിലായിരുന്നു ഇത്.

ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു മറ്റൊരു മുന്‍ ഇടംകൈയന്‍ ഓപ്പണറായ ഗൗതം ഗംഭീറാണ്. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ടൂര്‍ണമെന്റലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 393 റണ്‍സ് സ്‌കോര്‍ ചെയ്ത ഗംഭീര്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ 97 റണ്‍സെടുത്ത ഗംഭീറായിരുന്നു ടോപ് സ്കോററായത്.

ഗംഭീറിനു പിന്നിലായി കന്നി ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്തവരില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, നിലവിലെ നായകന്‍ രോഹിത് ശര്‍മ എന്നിവരാണ്. ദ്രാവിഡിനൊപ്പം തന്നെ 1999ലെ ലോകപ്പിലൂടെയായിരുന്നു ഗാംഗുലിയും അരങ്ങേറിയത്. 379 റണ്‍സ് അന്നു ദാദ സ്‌കോര്‍ ചെയ്യുകയും ചെയ്തു. രോഹിത്തിന്റെ ആദ്യ ലോകകപ്പിലെ സമ്പാദ്യം 330 റണ്‍സാണ്. 2015ലെ ടൂര്‍ണമെന്റിലൂടയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

RAHUL DRAVID

അതേസമയം, 1999ലെ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരം മാത്രമായിരുന്നില്ല ദ്രാവിഡ്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു അദ്ദേഹം. എട്ടു ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു 65.86 ശരാശരിയില്‍ ദ്രാവിഡ് 461 റണ്‍സ് അടിച്ചെടുത്തത്.

ടൂര്‍ണമെന്റില്‍ മറ്റാര്‍ക്കും തന്നെ 400 റണ്‍സ് തികയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോയായിരുന്നു റണ്‍വേട്ടയിലെ രണ്ടാമന്‍. അദ്ദേഹം 398 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഈ വര്‍ഷം ഗംഭീര ഫോമിലാണ് ഗില്‍ ഏകദിനത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിനു മുകളില്‍ റണ്‍സ് താരം വാരിക്കൂട്ടിക്കഴിഞ്ഞു. 20 ഇന്നിങ്‌സുകളില്‍ നിന്നും 1230 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഏകദിനത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അടിച്ചെടുത്ത താരവും അദ്ദേഹം തന്നെയാണ്. ഒമ്പതു സെഞ്ച്വറികളാണ് ഗില്ലിന്റെ അക്കൗണ്ടിലുള്ളത്.

Story first published: Saturday, September 30, 2023, 9:47 [IST]
Other articles published on Sep 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+