For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 2019ല്‍ അത് സംഭവിച്ചു, ഇത്തവണയും മാറ്റമില്ല! ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും?

ലഖ്‌നൗ: 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ ആഘോഷമാക്കുകയാണ്. ആദ്യം കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യ കിരീട സാധ്യത വാനോളം ഉയര്‍ത്തിയാണ് മുന്നോട്ട് പോകുന്നത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ കളിക്കുന്ന ഇന്ത്യ തോല്‍വി അറിയാത്ത ഏക ടീമാണ്. ന്യൂസീലന്‍ഡ് വെല്ലുവിളിയാവുമെന്ന് തോന്നിപ്പിച്ചെങ്കിലും കിവീസിന്റെ വെല്ലുവിളിയേയും ഇന്ത്യ മറികടന്നു.

ഇന്ത്യയുടെ അടുത്ത എതിരാളികള്‍ ഇംഗ്ലണ്ടാണ്. നിലവിലെ ചാമ്പ്യന്മാരെന്ന് പറയുമ്പോഴും ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെക്കുന്നത്. ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യ അനായാസ ജയമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ഇന്ത്യയുടെ വിജയക്കുതിപ്പിന് ഇംഗ്ലണ്ട് തടയിടാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് പറയാനൊരു കാരണവുമുണ്ട്. 2019ലെ ഒരു കണക്കുമായുള്ള സാമ്യതയാണ് ഇന്ത്യ തോല്‍ക്കുമെന്ന് പറയാനുള്ള കാരണം.

ഇത്തവണത്തെ ഇന്ത്യയുടെ പ്രകടനം 2019ലെ ലോകകപ്പുമായി വളരെ സാമ്യതയുള്ളതാണ്. 2019ല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയതെങ്കിലും സെമിയില്‍ കിവീസിനോട് തോറ്റാണ് പുറത്തായത്. 2019ല്‍ ആദ്യത്തെ അഞ്ച് മത്സരങ്ങളും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് പൂട്ടിട്ടത് ഇംഗ്ലണ്ടായിരുന്നു. റണ്ണൊഴുകിയ മത്സരത്തില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഇത്തവണയും ഇന്ത്യ അഞ്ച് തുടര്‍ ജയങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടിനെ നേരിടാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും തോല്‍ക്കുമോയെന്ന ആശങ്കയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാമ്യത വളരെ കൗതുകമുള്ളതാണെന്നും ആരാധകര്‍ പറയുന്നു. 2019ലെ അതേ അവസ്ഥ ഇന്ത്യക്ക് ഇത്തവണയും സംഭവിക്കുമോയെന്ന ഭീതിയിലാണ് ആരാധകരെല്ലാം. 2019ല്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിന് തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയയെ 36 റണ്‍സിനും തോല്‍പ്പിച്ചു.

virat kohli

എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കേണ്ടി വന്നു. പാകിസ്താനെതിരായ മത്സരത്തില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. അഫ്ഗാനിസ്ഥാനെ 11 റണ്‍സിനും തോല്‍പ്പിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 125 റണ്‍സിനും തകര്‍ത്തു. തുടര്‍ച്ചയായി ആറാം ജയം മോഹിച്ചിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അന്ന് ഇംഗ്ലണ്ടിന്റെ തട്ടകത്തിലായിരുന്നു മത്സരമെന്നതാണ് എടുത്തു പറയേണ്ടത്.

എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് മത്സരം. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനോട് കണക്കുവീട്ടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ. ഇംഗ്ലണ്ട് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അഞ്ച് മത്സരത്തില്‍ നാലിലും തോറ്റ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമല്ല. ഇനിയുള്ള നാല് മത്സരത്തില്‍ ജയിച്ചാലും സെമിയിലെത്താന്‍ ഇംഗ്ലണ്ടിന് സാധിക്കില്ലെന്ന് തന്നെ പറയാം. അത്ഭുതം സംഭവിക്കാത്ത പക്ഷം ഇംഗ്ലണ്ട് സെമിയിലെത്തിയേക്കില്ല.

നിലവില്‍ മികച്ച നിലയിലാണ് ഇന്ത്യയുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും ശ്രീലങ്കയോടും മത്സരമുണ്ട്. ഈ മത്സരങ്ങളില്‍ തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതയും പരുങ്ങലിലാവും. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരേ ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. മോശം ഫോമിലാണെങ്കിലും ഏത് സാഹചര്യത്തില്‍ നിന്നും ഉയര്‍ന്നുവരാന്‍ കെല്‍പ്പുള്ള താരനിരയാണ് ഇംഗ്ലണ്ടിന്റേത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് നിരക്ക് ഇനി നഷ്ടപ്പെടാനൊന്നുമില്ല. ഒരു മികച്ച ഷോട്ടുകൊണ്ട് ഫോമിലേക്ക് തിരിച്ചുവരാന്‍ കഴിവുള്ളവരാണ് ഇവരെല്ലാവരും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അനായാസം ജയത്തിലേക്കെത്താന്‍ സാധിച്ചേക്കില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനോട് കളിച്ച അതേ പ്ലേയിങ് 11ന്‍ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

Story first published: Saturday, October 28, 2023, 14:39 [IST]
Other articles published on Oct 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+