For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഏഷ്യാ കപ്പില്‍ ഞെട്ടിച്ചു, ബംഗ്ലാദേശ് ഇന്ത്യയെ അട്ടിമറിക്കുമോ? പ്രവചനം ഇതാ

പൂനെ: ഏകദിന ലോകകപ്പില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ മുന്നേറുകയാണ്. തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും വിജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചു. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാനേയും പിന്നീട് ചിരവൈരികളായ പാകിസ്താനേയും തകര്‍ത്തിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത എതിരാളികള്‍ ബംഗ്ലാദേശാണ്. താരതമ്യേനെ ദുര്‍ബലരാണെങ്കിലും ഇന്ത്യയുടെ വഴിമുടക്കാന്‍ കഴിവുള്ളവരാണ് ബംഗ്ലാദേശ്.

അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചതിന് പിന്നാലെ ഇന്ത്യയെ ബംഗ്ലാദേശ് അട്ടിമറിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. പൂനെ ഇന്ത്യക്ക് മികച്ച റെക്കോഡുള്ള മൈതാനമാണ്. എന്നാല്‍ അഫ്ഗാന്‍ ഞെട്ടിച്ചതുപോലെ ബംഗ്ലാദേശിനും അട്ടിമറി ജയം നേടാനാവുമോ? പ്രശസ്ത ജ്യോതിഷന്‍ അനിരുദ്ധ് കുമാര്‍ ഇപ്പോള്‍ തന്റെ പ്രവചനം വ്യക്തമാക്കിയിരിക്കുകയാണ്. ജയം ഇന്ത്യക്ക് തന്നെയാവുമെന്നും ഇന്ത്യ ഒരു മത്സരം പോലും തോല്‍ക്കാതെ ഫൈനല്‍ കളിക്കുമെന്നും കിരീടം നേടുമെന്നുമാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് ഇന്ത്യയെ അട്ടിമറിച്ചിട്ടുള്ള ടീമാണ്. അവസാന ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു. ആറ് റണ്‍സിനാണ് ബംഗ്ലാദേശിനോട് ഇന്ത്യ നാണംകെട്ടത്. ഈ നേട്ടം ലോകകപ്പിലും ബംഗ്ലാദേശ് ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ രോഹിത് ശര്‍മ ഡെക്കായിരുന്നു. വിരാട് കോലിയുടെ അഭാവത്തിലായിരുന്നു ഇന്ത്യയുടെ തോല്‍വി. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരൊന്നും അന്ന് കളിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ ബംഗ്ലാദേശ് അവസരം മുതലാക്കി അന്ന് ജയവും നേടി. എന്നാല്‍ ലോകകപ്പില്‍ ഏറ്റവും മികച്ച ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ സൂപ്പര്‍ താരങ്ങളില്‍ ചിലര്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇത്തരമൊരു മണ്ടത്തരം കാട്ടിയാല്‍ തിരിച്ചടി നേരിടാന്‍ സാധ്യത കൂടുതലാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നീ രണ്ട് സീനിയര്‍ താരങ്ങളും പ്ലേയിങ് 11ല്‍ വേണം.

bangladesh

ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി രോഹിത്തിന് വിശ്രമം നല്‍കാനുള്ള സാഹസം കാട്ടിയാല്‍ ഇന്ത്യക്ക് പണികിട്ടാന്‍ സാധ്യത കൂടുതലാണ്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലുമായി 12 ജയങ്ങള്‍ രോഹിത് നേടിക്കഴിഞ്ഞു. ഒരു മത്സരമാണ് തോറ്റത്. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. ക്യാപ്റ്റനെന്ന നിലയിലെ മികവിനൊപ്പം ഓപ്പണറെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാനും രോഹിത്തിന് സാധിക്കുന്നു. സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം നേടി മിന്നും ഫോമിലാണ് രോഹിത് മുന്നോട്ട് പോകുന്നത്.

നിലവിലെ ടീം കോമ്പിനേഷന്‍ വളരെ മികച്ചതാണ്. ഇന്ത്യ പേസ് നിരയില്‍ ജസ്പ്രീത് ബുംറയെ പുറത്തിരുത്തി മുഹമ്മദ് ഷമിയെ കളിപ്പിച്ചേക്കും. സൂര്യകുമാര്‍ യാദവിനും അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരുപാട് മാറ്റങ്ങള്‍ വരുത്തി ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങുമോയെന്നതാണ് കണ്ടറിയേണ്ടത്. ബംഗ്ലാദേശ് നിരയില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളുണ്ട്. ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് വിവരം.

ഷക്കീബിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യ ഭയക്കണം. ഷക്കീബ് കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമാവും. ആദ്യ രണ്ട് മത്സരവും ബംഗ്ലാദേശ് തോറ്റിരുന്നു. ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും ഇംഗ്ലണ്ടിനോട് 137 റണ്‍സിനുമാണ് ബംഗ്ലാദേശ് തലകുനിച്ചത്. അതുകൊണ്ടുതന്നെ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് ജയം അത്യാവശ്യമാണ്. അതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മികച്ച പോരാട്ടം ബംഗ്ലാദേശ് കാഴ്ചവെക്കുമെന്നുറപ്പ്.

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ 4 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. 3 തവണയും ഇന്ത്യ ജയിച്ചപ്പോള്‍ 1 തവണ മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്. ക്രിക്കറ്റില്‍ തങ്ങളുടേതായ ദിവസം ഏത് വമ്പനേയും കുഞ്ഞന്‍ ടീമുകള്‍ അട്ടിമറിക്കും. അതുകൊണ്ടുതന്നെ ഇന്ത്യയെ ബംഗ്ലാദേശ് അട്ടിമറിക്കാനുള്ള സാധ്യത പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല.

Story first published: Monday, October 16, 2023, 21:09 [IST]
Other articles published on Oct 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+