Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ബൗളിങ് ഗംഭീരം, ഇന്ത്യയെ ആര് തടുക്കും?, അക്തര്‍ പറയുന്നതിങ്ങനെ

കറാച്ചി: ഏകദിന ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യത്തെ ഏഴ് മത്സരവും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ഇത്തവണ തോല്‍വി അറിയാത്ത ഏക ടീം ഇന്ത്യയാണ്. പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസീലന്‍ഡ് തുടങ്ങിയവര്‍ക്കെതിരേയെല്ലാം സര്‍വാധിപത്യ ജയമാണ് ഇന്ത്യ നേടിയത്. ഇനി ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഇത്തവണത്തെ ഇന്ത്യയുടെ വിജയക്കുതിപ്പിന് ആരാവും തടയിടുകയെന്നത് ഓരോ മത്സരത്തിന് ശേഷവും എതിരാളികള്‍ ചോദിക്കുകയാണ്.

ശ്രീലങ്കയ്‌ക്കെതിരേ 302 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്. മുഹമ്മദ് ഷമി അഞ്ചും മുഹമ്മദ് സിറാജ് മൂന്നും വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോഴിതാ ഇന്ത്യയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍.

'ഇന്ത്യ യാതൊരു ദയയുമില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ കുതിപ്പിനെ തടുക്കാന്‍ ആര്‍ക്കുമാവില്ല. ബൗളര്‍മാരുടെ പ്രകടനത്തിന് എല്ലാവരും സന്തോഷവാന്മാരാണ്. ഓരോ പന്തെറിയുമ്പോഴും ആരാധകര്‍ അത് ആസ്വദിച്ച് ആര്‍പ്പുവിളിക്കുന്നു'-എക്‌സില്‍ ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് അക്തര്‍ പറഞ്ഞു. സമീപകാലത്തെ ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം മികച്ചതാണ്. എല്ലാ എതിരാളികളേയും വിറപ്പിക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിക്കുന്നു.

ജസ്പ്രീത് ബുംറ ന്യൂബോളില്‍ നന്നായി തുടങ്ങുമ്പോള്‍ പിന്നാലെ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും കത്തിക്കയറുന്നു. ശ്രീലങ്കയ്‌ക്കെതിരേ 302 റണ്‍സിന് ഇന്ത്യ ജയിച്ചതിന് കാരണം ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ്. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുമായി കസറിയപ്പോള്‍ മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യയുടെ പേസര്‍മാരുടെ ത്രില്ലിങ് ബൗളിങ് പ്രകടനം ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതാണ്.

india, cricket

ഇന്ത്യ ആദ്യത്തെ അഞ്ച് മത്സരവും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്താണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആദ്യം ബാറ്റുചെയ്യേണ്ടി വരുമ്പോള്‍ ജയിപ്പിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ രാജകീയമായിത്തന്നെ ജയിച്ചു. ഇപ്പോഴിതാ ശ്രീലങ്കയേയും തകര്‍ത്തിരിക്കുകയാണ്. ഇന്ത്യയുടെ പേസ് ബൗളിങ്ങിനെയാണ് ബാറ്റ്‌സ്മാന്‍മാരെക്കാളും പേടിക്കേണ്ടതെന്നാണ് സമീപകാല പ്രകടനത്തില്‍ നിന്ന് വ്യക്തമാവുന്നത്.

ജസ്പ്രീത് ബുംറ നല്‍കുന്ന മികച്ച തുടക്കമാണ് മുഹമ്മദ് സിറാജിനും മുഹമ്മദ് ഷമിക്കും കരുത്താകുന്നതെന്നാണ് അക്തര്‍ പറയുന്നത്. തുടകത്തില്‍ ബുംറ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാന്‍ അനുവദിക്കാതെ സിറാജും ഷമിയും പിടിമുറുക്കുന്നു. ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ സജീവമാക്കുകയാണ്. ഇന്ത്യ ആദ്യത്തെ നാല് മത്സരത്തിലും മുഹമ്മദ് ഷമിയെ കളിപ്പിച്ചിരുന്നില്ല. പിന്നീട് മൂന്ന് മത്സരം കളിപ്പിച്ചപ്പോള്‍ 14 വിക്കറ്റാണ് താരം വീഴ്ത്തിയത്.

ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. മധ്യ ഓവറുകളില്‍ കുല്‍ദീപ് യാദവിന്റെ ബൗളിങ്ങും ഗംഭീരമാണ്. ഇംഗ്ലണ്ടിനെതിരേ ജോസ് ബട്‌ലറെ പുറത്താക്കിയ കുല്‍ദീപിന്റെ ബൗളിങ് ലോക ക്രിക്കറ്റിലെത്തന്നെ മികച്ച ബോളുകളിലൊന്നായി വിശേഷിപ്പിക്കാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ സംതുലിതമായ നിരയാണ്. ഈ മികവ് വരുന്ന മത്സരത്തിലും തുടര്‍ന്ന് ഇന്ത്യക്ക് കപ്പടിക്കാനാവുമോയെന്നത് കണ്ടറിയാം.

ഇന്ത്യ സെമി ഉറപ്പിച്ചതിനാല്‍ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. ക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാലെ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്കെത്താനാവു. അല്ലാത്ത പക്ഷം ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനാവില്ല.

Story first published: Friday, November 3, 2023, 15:09 [IST]
Other articles published on Nov 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+